സല്‍മാന്‍ റുഷ്ദിയുടെ ആരോ​ഗ്യനില അതീവ​ഗുരുതരം!!സംസാരശേഷി നഷ്ടപ്പെട്ടു.ആക്രമണത്തിന് പിന്നിൽ കൃത്യമായ ​ഗൂഢാലോചന

Must Read

ന്യുയോർക്ക് : അമേരിക്കയിലെ ന്യൂയോർക്കിൽ വെച്ച് കുത്തേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നില അതീവ ഗുരുതരം ! സംസാരശേഷി നഷ്ടപ്പെട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ആരോ​ഗ്യനില അതീവ​ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിൽ കഴിയുന്ന റുഷ്ദിക്ക് ഒന്നും സംസാരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളിൽ പറയുന്നു. ആക്രമണത്തിന് പിന്നിൽ കൃത്യമായ ​ഗൂഢാലോചനയുണ്ടാവാമെന്നാണ് കണക്കുകൂട്ടൽ. സദസിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഹാദി മേത്തർ മിന്നൽവേഗത്തിൽ സ്റ്റേജിലേക്കു പാഞ്ഞുകയറുകയായിരുന്നു. ആക്രമണത്തെ തുടർന്ന് രക്തത്തിൽ കുളിച്ചു നിലത്തുവീണ റുഷ്ദിക്കു സ്റ്റേജിൽ വച്ചുതന്നെ പ്രഥമ ശ്രുശ്രൂഷ നൽകിരുന്നു.

ഒരു കണ്ണിന് പരുക്കുണ്ടെന്നും വെന്റിലേറ്ററിൽ തന്നെ തുടരുകയാണെന്നും അദ്ദേഹത്തിന്റെ സഹായി ആൻഡ്രൂ അറിയിച്ചു. കൈകളുടെ ഞരമ്പുകൾക്കും കരളിനും ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ വച്ച് നടന്ന ഒരു ലെക്ചറിനിടെയാണ് ആക്രമണം നടന്നത്. അദ്ദേഹത്തിന്റെ ഒരു കണ്ണിന്റെ കാഴ്ച്ചശക്തി ഷ്ടപ്പെട്ടേക്കുമെന്ന് എ.എഫ്.പി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്യുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പല തവണ അക്രമി അദ്ദേഹത്തെ കുത്താൻ ശ്രമിച്ചെങ്കിലും രണ്ട് തവണയാണ് കുത്തേറ്റത്. സംഭവസ്ഥലത്ത് ഒരു ഡോക്ടർ ഉണ്ടായിരുന്നതുകൊണ്ടാണ് പ്രാഥമിക ശുശ്രൂഷ നൽകാൻ സാധിച്ചത്. ന്യൂജേഴ്സി ഫെയർവിയിലുള്ള 24കാരനായ ഹാദി മേത്തറാണ് സല്‍മാന്‍ റഷ്ദിയെ ആക്രമിച്ചത്. വിഷയാവതരണം തുടങ്ങി അല്‍പ നേരത്തിനുശേഷം ഹാദി മേത്തർ സ്റ്റേജിലേക്ക് പാഞ്ഞെത്തി സല്‍മാന്‍ റഷ്ദിയെ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തില്‍ പരുക്കേറ്റ റഷ്ദി സ്റ്റേജില്‍ കുഴഞ്ഞുവീണു. തൊട്ടുപിന്നാലെ അദ്ദേഹത്തെ ഹെലിക്കോപ്റ്ററില്‍ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. നിലവില്‍ അദ്ദേഹത്തിന് സംസാരിക്കാന്‍ കഴിയുന്നില്ലെന്നാണ് വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സാതാനിക് വേഴ്‌സസ് എന്ന പുസ്തകത്തിന്റെ പേരില്‍ 1980-കളില്‍ ഇറാനില്‍ നിന്ന് വധഭീഷണി നേരിട്ട എഴുത്തുകാരനാണ് സല്‍മാന്‍ റഷ്ദി. 1988-ല്‍ റഷ്ദിയുടെ പുസ്തകം ഇറാനില്‍ നിരോധിച്ചു. ഇതിന് പിന്നാലെ ഇറാനിയന്‍ നേതാവ് ആയത്തുള്ള ഖൊമൈനി സല്‍മാന്‍ റഷ്ദിക്കെതിരെ ഫത്വ പുറപ്പെടുവിച്ചിരുന്നു. റഷ്ദിയെ വധിക്കുന്നവര്‍ക്ക് മൂന്ന് മില്യണ്‍ ഡോളറാണ്( 23,89,29,150 രൂപ) സമ്മാനമായി പ്രഖ്യാപിച്ചിരുന്നത്.

ഒരു പുസ്തകം മാറ്റി മാറിച്ച ജീവിതമാണ് സൽമാൻ റുഷ്ദിയുടേത്. 1988 സെപ്റ്റംബറിൽ പ്രസിദ്ധീകരിച്ച ‘സാത്താനിക് വേഴ്സസ്’എന്ന തന്‍റെ പുസ്തകം അദ്ദേഹത്തിന് സമ്മാനിച്ചത് തുടര്‍ച്ചയായ വധഭീഷണികളും വര്‍ഷങ്ങളുടെ ഒളിവ് ജീവിതവുമായിരുന്നു.മത നിന്ദയായിരുന്നു പുസ്തത്തിന് എതിരെ ഉയര്‍ന്ന പ്രധാന ആരോപണം. 1988ല്‍ തന്നെ റഷ്ദിയുടെ പുസ്തകം ഇറാനില്‍ നിരോധിച്ചു.ഇതിന് പിന്നാലെയാണ് വധഭീഷണി ഉയരുന്നത്. 33 വര്‍ഷത്തെ റുഷ്ദിയുടെ ജീവതവും, അതിജീവനത്തിന്റെയും പലായനത്തിന്റയും ചരിത്രം

Latest News

കമ്മികടേയും മുസ്ലിം തീവ്രവാദികളുടെയും നോട്ടപ്പുള്ളി.ഷാജൻ സ്കറിയാക്ക് ലക്‌നോ കോടതിയുടെ വാറണ്ട് ! മറുനാടനെ വരിഞ്ഞുമുറുക്കി നിയമകുരുക്കും.എതിർ ശബ്ദങ്ങളെ നിശബ്ദരാക്കാൻ ഗുഡാലോചന.

ന്യുഡൽഹി: മറുനാടൻ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട്. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ...

More Articles Like This