പിങ്ക് സാരിയില്‍ അതിസുന്ദരി; നടി സാമന്ത പങ്കുവെച്ച ചിത്രം വൈറല്‍

Must Read

നടി സാമന്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രം വന്‍ വൈറലാവുകയാണ്. പിങ്ക് സാരിയില്‍ അതിസുന്ദരിയായാണ് ചിത്രത്തില്‍ സാമന്തയെ കാണുന്നത്. ദുബായില്‍ നടന്ന ഒരു പരിപാടിയില്‍ പങ്കെടുക്കാനാണ് താരം എത്തിയത്. പിങ്ക് നിറത്തിലുള്ള ബ്രാലെറ്റ് സ്‌റ്റൈല്‍ ബ്ലൗസിനൊപ്പമാണ് താരം സാരിയുടുത്തിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

സിംപിള്‍ മേക്കപ്പിലാണ് താരത്തെ കാണുന്നത്. ചിത്രത്തിലെ സാമന്തയുടെ കോണ്‍ഫിഡന്‍സാണ് ആരാധകരുടെ മനം കവരുന്നത്. താരത്തെ പ്രശംസിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.


മയോസിറ്റീസ് ബാധിച്ചതോടെ കടുത്ത ശാരീരിക പ്രശ്‌നങ്ങളിലൂടെയാണ് സാമന്ത കടന്നുപോയത്. അനുഭവിച്ച വേദനയെക്കുറിച്ച് താരം പല വേദികളിലും തുറന്നു പറഞ്ഞിരുന്നു. കരാര്‍ ഒപ്പിട്ട സിനിമകള്‍ പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് താരം ഇടവേളയെടുത്തത്. തുടര്‍ന്ന് തന്റെ ഇഷ്ട സ്ഥലങ്ങളില്‍ അവധി ആഘോഷിക്കുകയാണ് താരം.

സുഹൃത്തിനൊപ്പം ബാലിയിലാണ് താരം ആദ്യം പോയത്. കഴിഞ്ഞ ദിവസം ഓസ്ട്രിയയില്‍ നിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്.

Latest News

കെജ്രിവാളിന് ഇടക്കാല ജാമ്യം !50 ദിവസത്തെ ജയില്‍വാസം,ഇ.ഡിക്ക് തിരിച്ചടി!! വന്‍ സ്വീകരണമൊരുക്കി എഎപി പ്രവര്‍ത്തകര്‍

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനായി. ജൂണ്‍ 1 വരെ ഉപാധികളോടെയാണ് ജാമ്യം. ജാമ്യ വ്യവസ്ഥകള്‍ കര്‍ശനമായി പാലിച്ചുകൊണ്ട് കെജ്രിവാളിന് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

More Articles Like This