പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം

Must Read

തിരുവനന്തപുരം: എസ് എ ടി ആശുപത്രിയില്‍ പ്രസവത്തെതുടര്‍ന്ന് യുവതി മരിച്ചത് ചികിത്സാ പിഴവുകൊണ്ടെന്ന് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്തതാണ് മരണ കാരണമെന്ന് കുടുംബത്തിന്റെ പരാതി. കൊല്ലം ചടയമംഗലം സ്വദേശി 32 വയസുള്ള അശ്വതിയുടെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Read also:തൃശൂരിൽ ഭാര്യയെ ഭര്‍ത്താവ് കമ്പിപ്പാര കൊണ്ടു തലയ്ക്കടിച്ചു കൊന്നു

മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പൊലീസ് അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.\

Read also: ‘ഫ്‌ലൈയിങ് കിസ് മാഡം ജീക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചത്; പക്ഷേ, മണിപ്പുരിലെ നമ്മുടെ സ്ത്രീകള്‍ക്കു സംഭവിച്ച കാര്യങ്ങളില്‍ യാതൊരു പ്രശ്‌നവുമില്ല”; വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്

ജൂലൈ 24നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ അശ്വതിയെ പ്രവേശിപ്പിച്ചത്. ഈ മാസം നാലിന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടര്‍ന്ന് ബന്ധുക്കള്‍ അശ്വതിയെ കണ്ടിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ യുവതിക്ക് അസഹനീയമായ വയറുവേദന ഉണ്ടായെന്ന് കുടുംബം പറയുന്നു. അതിനുശേഷം നടത്തിയ ശാസ്ത്രക്രിയയ്ക്ക് ശേഷമാണ് യുവതി മരിച്ചതെന്നാണ് പരാതി.

Read also: മാസപ്പടി വാങ്ങിയവരുടെ പട്ടികയില്‍ യുഡിഎഫ് നേതാക്കളുടെ പേരും; പ്രതിപക്ഷ നേതാക്കളെ ബാധിക്കുന്നതിനാല്‍ വിവാദമാക്കി മാറ്റേണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ തീരുമാനം; വീണയ്ക്ക് മാസപ്പടിയായി 1.72 കോടി നല്‍കിയ സംഭവത്തില്‍ കൂടുതല്‍ രേഖകള്‍ പുറത്ത്

Latest News

മലപോലെ വന്ന കുഴൽനാടൻ സ്വാഹ!!മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹര്‍ജി കോടതി തള്ളി

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി തള്ളിയത്. മാസപ്പടി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍...

More Articles Like This