തൃശൂര്‍: കാട്ടകാമ്പാല്‍ ചിറയ്ക്കലില്‍ സ്‌കൂള്‍ വാന്‍ ശരീരത്തിലൂടെ കയറിയിറങ്ങി നാലു വയസുകാരിയ്ക്ക് ഗുരുതര പരുക്കേറ്റു. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ചിറയ്ക്കല്‍ മേലെയില്‍ വീട്ടില്‍ ജംഷാദിന്റെ മകള്‍ റിസ ഫാത്തിമയ്ക്കാണ് ഗുരുതര പരുക്കേറ്റത്. കാട്ടകാമ്പാല്‍ ചിറക്കലില്‍ ചിറളയം ബിസിഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. വാനില്‍ നിന്ന് ഇറങ്ങിയ ഉടനെ കുട്ടി വാഹനത്തിനടിയിലേയ്ക്ക് വീണു. ദേഹത്തു കൂടെ വാഹനം കയറിയിറങ്ങി. ഗുരുതര പരുക്കേറ്റ കുട്ടിയെ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിലും പിന്നീട് വിദഗ്ദ ചികിത്സയ്ക്കയി മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക