തൃക്കാക്കരയിൽ സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ ഇടത് സ്ഥാനാർത്ഥി !ബ്രിട്ടോയെ കുത്തിമലർത്തിയ പങ്ക് പേറുന്ന പിടിയുടെ ഓർമ്മകൾ ഉമ്മയെയും കോൺഗ്രസിനെയും വേട്ടയാടും

Must Read

ജിതേഷ് ഏ വി

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൊച്ചി:തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‍കറിനെ മത്സരിപ്പിക്കുമെന്ന് സൂചന . തൃക്കാക്കര മണ്ഡലത്തിലെ ഈ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ്ൻ്റെ സകല സഹതാപ പ്രതീക്ഷയും അസ്തമിക്കാനുള്ള വജ്രായുധമാണ് സഖാവ് സൈമൺ ബ്രിട്ടോവിൻ്റെ പ്രിയ്യ പത്നി സീനാ ഭാസ്കറിൻ്റെ പേര്. എർണാകുളം ജില്ലയിലെ താമസക്കാരിയായ ശ്രീമതി സീനാ ഭാസ്കർ എന്തുകൊണ്ടും തൃക്കാക്കരക്ക് അനുയോജ്യയായ സ്ഥാനാർത്ഥി ആയിരിക്കും.

കലാലയ രാഷ്ട്രീയത്തിനിടയിൽ സൈമൺ ബ്രിട്ടോവിനെ കുത്തിമലർത്തി ജീവശ്ചവമാക്കിയതിൻ്റെ പങ്ക് പേറുന്ന പി ടി തോമസ്സിൻ്റെ ഓർമ്മകൾ യുഡിഎഫ്ന് തന്നെ വിനയായാൽ അത് ഇടതു പക്ഷത്തിൻ്റെ തന്ത്രപരമായ വിജയമാകും. സൈമൺ ബ്രിട്ടോവിന്റെ അതിജീവിത കഥയിലെ കമ്മ്യൂണിസ്റ്റ് കരുത്തിൽ ഇടതുമുന്നണിക്ക് മുന്നേറാനുള്ള ഉത്തേജകമാകാൻ തൃക്കാക്കര മണ്ഡലത്തിൽ സിനാ ഭാസ്കറിൻ്റെ സ്ഥാനാർത്ഥിത്വത്തിന് ഉറപ്പായും സാധിക്കും. യുഡിഎഫ്ന് അനുകൂലമാകേണ്ട സഹതാപ തരംഗം ഗതി മാറി സഖാവ് സീന ഭാസ്കറിലെത്തിയാൽ തൃക്കാക്കര പിന്നെ എൽഡിഎഫ് ന് സ്വന്തം. തുക്കാക്കരയിൽ കാലിടറി വീഴുന്ന യുഡിഎഫ് കേരള രാഷ്ട്രീയത്തിലെ പിടിച്ചു നിൽപിന് പെടാപാടുപെടുന്ന അവസ്ഥയാകും രാഷ്ട്രീയ കേരളം പിന്നെ ദർശ്ശിക്കുക.

ബ്രിട്ടോയെ കുത്തിമലർത്തുന്നതിന് മൂന്ന് നാൾ മുൻപ് പി ടി തോമസ്സ് അതു സംബന്ധമായ സൂചന ബ്രിട്ടോവിന് നൽകിയത് അച്ഛൻ പത്തായത്തിൽ ഇല്ല എന്ന ചൊല്ല് അന്വർത്ഥമാക്കും വിധമാണ്. ആ പി ടി തോമസ്സ് ഉൾപ്പെടുന്ന എതിരാളികൾ കുത്തിമലർത്തി ബ്രിട്ടോവിൻ്റെ ജീവനെടുക്കാൻ തുനിഞ്ഞിടത്തു നിന്ന് 15% മാത്രം ജീവൻ അവശേഷിച്ച് മരണം വരെ ചക്ര കസേരയിലായ ശാരീരിക അവശതകൾ പേറിയ ബ്രിട്ടോവിനെ ആരോഗ്യവാനായ സഖാവിനെ നെഞ്ചോടു ചേർത്ത അതേ വികാരത്തിൽ അനാരോഗ്യവസ്ഥയിലും ഹൃദയത്തോടു ചേർത്ത സഖാവ് ബ്രിട്ടോവിൻ്റെ പ്രിയ സഖി സീനാ ഭാസ്കർ തൃക്കാക്കരയുടെ മനസ്സ് കീഴടക്കും എന്നതിൽ അശേഷം സംശയത്തിനിടയില്ല. തൃക്കാക്കരയിലെ വോട്ടർമാർ അവരുടെ ഹൃദയത്തിൽ സഖാവ് സീന ഭാസ്കറിനെ ചേർത്ത് വെക്കുകയും ചെയ്യും.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകളും കൂടി ആലോചനകളും പതുക്കെ പതുെക്കെ ആരംഭിച്ചു കഴിഞ്ഞു. മുന്നണികളുടെ അണിയറയിൽ അനൗദ്യോഗിക ചർച്ചകളും വിലയിരുത്തലുകളും സജീവമായി തുടങ്ങി. യുഡിഎഫ്ന് സീറ്റ് നിലനിർത്തുക എന്നത് എന്തുകൊണ്ടും അഭിമാന പ്രശ്നമാണ്. സിറ്റിംഗ് MLA പിടി തോമസ്സിൻ്റെ മരണാനന്തരം വന്ന ഉപതിരഞ്ഞെടുപ്പിൽ പ്രത്യേകിച്ചും വിജയം യുഡിഎഫ് ന് സംബന്ധിച്ച് അനിവാര്യമാണ്. ഈ ഉപതിരഞ്ഞെടുപ്പിൽ അട്ടിമറി വിജയം എൽഡിഎഫ് നേടിയാൽ പിന്നീട് യുഡിഎഫ്ൻ്റെ അതിഭീകരമായ തകർച്ചക്കായിരിക്കും കേരളം സാക്ഷ്യം വഹിക്കുക.

ജി.കാർത്തികേയൻ്റെ മരണം മൂലം വന്ന അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ മകൻ ശബരിനാഥിനെ പരീക്ഷിച്ച് വിജയിച്ചതിന് സമാനമായ തന്ത്രം തന്നെയായിരിക്കും യുഡിഎഫ് തൃക്കാക്കരയിലും കൈക്കൊള്ളാൻ സാധ്യത. അതിൻ്റെ മുന്നോടി ആയിട്ടുതന്നെയാണ് കോൺഗ്രസ്സ് നേതാക്കൾ പി ടി തോമസ്സിൻ്റെ പത്നി ഉമാ തോമസ്സിനെ സന്ദർശിച്ചത് എന്നതും ഉറപ്പാണ്. കോൺഗ്രസ്സ് – യുഡിഎഫ് കുത്തക മണ്ഡലത്തിൽ ഉമ തോമസ്സോ, അടുത്ത കുടുംബാഗങ്ങളിൽ നിന്ന് ആരെങ്കിലുമോ യുഡിഎഫ് സ്ഥാനാർത്ഥിയായി വരുമ്പോൾ സഹതാപ തരംഗം വോട്ടർമാരിൽ ഉണ്ടാകും എന്ന കണക്ക് കൂട്ടലിൽ മാത്രമാണ് ഇന്ന് യൂഡിഎഫ്ൻ്റെ വിജയ പ്രതിക്ഷ. മറിച്ചൊരു പോസറ്റീവ് രാഷ്ട്രീയവും അവർക്ക് വർത്തമാന കേരളത്തിൽ പറയാൻ ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം.

തകർന്നടിയുന്ന യുഡിഎഫിൻ്റെ ശ്വാസം നില നിർത്താനുള്ള മൃതസഞ്ജീവനിയാണ് ഈ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചാൽ യുഡിഎഫ്ന് കൈവരിക. സിറ്റിംഗ് സീറ്റ് കൈവിട്ടു പോയാലുണ്ടാകുന്ന അപകടം യുഡിഎഫ് ന് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും. തൃക്കാക്കരയിൽ ഒരു രാഷ്ട്രീയ വിജയം ഇത്തവണ ഇടതുമുന്നണിക്ക് ലഭിച്ചാൽ കേരളത്തിലെ നിലവിലെ ഇടത് തേരോട്ടത്തിൽ നിന്നും വിഭിന്നമായി പിന്നീടുള്ള ഇടതു ജൈത്രയാത്ര ഗതിവിഗതികൾ സകലമാന പ്രവചനങ്ങൾക്കും അപ്പുറം ആയിരിക്കും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും ഇടതുമുന്നണി തന്നെ എന്ന ഇപ്പോഴുള്ള ജനസംസാരം ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുന്നതായിരിക്കും ഈ ഉപതിരഞ്ഞെടുപ്പ് വിജയം.

അതി ശക്തരായ സ്ഥാനാർത്ഥിയെ നിർത്തി സഹതാപ തരംഗത്തിൻ്റെ മുന ഒടിച്ചാൽ യുഡിഎഫ് മണ്ഡലത്തിൽ നന്നായി വിയർക്കും. ഒരു വിഭാഗം ക്രിസ്തിയ സമുദായക്കാർക്ക് പി ടി തോമസ്സിനോടുണ്ടായിരുന്ന നിരസ്സവും പ്രൊഫസർ കെ വി തോമസ്സ് വിഷയത്തിൽ, കെ പി സി സി പ്രസിഡൻ്റ് സുധാകരൻ്റെ മുക്കുവ കുടിലിൽ നിന്ന് വന്ന ആൾ എന്ന അവഹേളന പ്രയോഗം ധീവര സമുദായംഗങ്ങളുടെയും ലത്തീൻ സഭയുടെയും വിദ്വേഷത്തിനും കാരണമായിട്ടുണ്ട്.

ചെത്തുകാരൻ്റെ മകൻ എന്ന് ആവർത്തിച്ച് മുഖ്യമന്ത്രിയെ അധിക്ഷേപിച്ച, പ്രൊഫസർ കെ വി തോമസ്സിനെ മുക്കുവ കുടിലിൽ നിന്ന് വന്ന ആൾ എന്ന് ആക്ഷേപിച്ച, സമുദായ അധിക്ഷേപം തുടർകഥയാക്കിയ കെ പി സി സി പ്രസിഡൻ്റിനോടും അത്തരം പരമാർശ്ശങ്ങളിൽ മൗനം പാലിക്കുന്ന കോൺഗ്രസ്സിനോടും ഉള്ള രാഷ്ട്രീയമായ വിയോജിപ്പിന് തൃക്കാക്കര സാക്ഷ്യം വഹിച്ചാൽ യുഡിഎഫ് നില പരുങ്ങലിലാകും.

നിരന്തരമുള്ള നാക്കു പിഴയിൽ സ്ത്രി സമൂഹത്തിനു നേരെയും ട്രാൻസ്ജൻറ്റേസിനു നേരെയും ഉണ്ടായ പരമാർശങ്ങളും മണ്ഡലത്തിൽ ഓർമ്മപ്പെടുത്തൽ ഉണ്ടായാൽ അതും യുഡിഎഫ് നെ പ്രതികൂലമായി ബാധിക്കും. ഒരു നേട്ടവും ചൂണ്ടി കാണിക്കാനില്ലാത്ത യുഡിഎഫ് നേരിടേണ്ടത് ഭരണ നേട്ടങ്ങളുടെ പട്ടിക അക്കമിട്ട് നിരത്താൻ പ്രാപ്തമായിട്ടുള്ള എൽഡിഎഫ് മുന്നണിയേയാണ്. ഏറക്കുറെ എല്ലാ ജനവിഭാഗങ്ങൾക്കും സമ്മതനായ പിണറായി സർക്കാറിനുള്ള പിന്തുണയായി വോട്ടർമാർ പ്രതികരിച്ചാൽ നിയമസഭയിൽ നൂറ് MLA മാരെ തികയ്ക്കാൻ ഇടതു പക്ഷത്തിന് സാധിക്കും.

പി ടി തോമസ്സ് നേടിയ 14329 ൻ്റെ ഭൂരിപക്ഷം അട്ടിമറിക്കാൻ മണ്ഡലത്തിൽ വെറും 8000 വോട്ടുകൾ യുഡിഎഫ് ൽ നിന്ന് എൽഡിഎഫ് ലേക്ക് എത്തിയാൽ മതി. അതു സംഭവിക്കാൻ തന്നെയാണ് നിലവിലെ സാഹചര്യം വച്ച് സാദ്ധ്യതയും.

ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ‘അതിരക്കളി’യിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയേയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും ഒരു ഓരത്തേക്ക് മാറ്റിനിർത്തിയതിന്റെ പ്രതിഷേധവും അതിന്റെ പ്രതികാരവും ഒരു വിഭാഗം കോൺഗ്രസ്സ് അണികളുടെ ഭാഗത്തു നിന്ന് ഉണ്ടാകും എന്നത് കോൺഗ്രസ്സ് രാഷ്ട്രീയം അറിയുന്നവർക്ക് നന്നായി അറിയാം. തൃക്കാക്കരയിൽ യുഡിഎഫ് പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്വം നിലവിലെ കെ പി സി സി പ്രസിഡന്റിന്റെ നയ വൈകല്യത്തിന്റെ ഭാഗമായി തന്നെയാണ് കോൺഗ്രസ്സിനകത്ത് ചിത്രീകരിക്കപ്പെടുക.

പ്രതിപക്ഷ നേതാവിന്റെ പിടിപ്പുകേടുകൾ മറുഭാഗവും നിരത്തും. മുതിർന്ന നേതാക്കളെ അവഗണിച്ചതിന്റെ പരിണിത ഫലമായി വ്യാഖ്യാനിക്കപ്പെടും. ഭാവി രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി രമേശ് ചെന്നിത്തല വിഭാഗങ്ങളെ നന്നായി പരിഗണിക്കേണ്ട അവസ്ഥ സംജാതമാകും. ആ ഒരു പിടിവള്ളിക്കായി തന്നെയായിരിക്കും ഇന്ന് അവഗണന പേറുന്ന പഴയ പ്രതാപികളുടെ വിശ്വസ്ത അനുയായിവൃന്ദം പരിശ്രമിക്കുക.

പാർട്ടി കോൺഗ്രസ്സിന്റെ വേളയിൽ ഒഴുകി എത്തിയ, ആരേയും അമ്പരപ്പിക്കുന്ന ജനസാഗരത്തിന്റെ ആരവം ഇപ്പോഴും പ്രതിധ്വനിക്കുന്ന കേരളത്തിൽ ഇടതുപക്ഷത്തിന് പ്രത്യേകിച്ച് സിപിഎംന് തനതായ ശൈലി ഏതു കാര്യത്തിലു ഉണ്ട്. ബഹ്യ ശക്തികളുടെ ഒന്നും സ്വാധീന വലയത്തിലല്ലാത്ത നൂറ് ശതമാനം പാർട്ടി ഘടകത്തിലധിഷ്ടിതമായ ശൈലി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന് അപ്പുറം സംഘടനാ സംവിധാനത്തെ മാത്രം മുറുകെ പിടിക്കുന്ന പ്രവർത്തന രീതി. പാർലിമെന്ററി സ്ഥാനത്തുളളവരെ പാർട്ടി ഘടകങ്ങളുടെ നിയന്ത്രണത്തിലൂടെ മാത്രം മുന്നോട്ട് കൊണ്ടുപോകുന്ന ശൈലി. അതുകൊണ്ട് തന്നെ വോട്ടും സീറ്റും കൂടുതലായി നേടി കേരളത്തിന്റെ ചരിത്രത്തിലാദ്യമായി തുടർ ഭരണം കൈയാളുമ്പോൾ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനെ ഇടതുപക്ഷവും സിപിഎം തനതു ശൈലിയിൽ എല്ലാ സഹാചര്യങ്ങളും പരിശോധിച്ചു തന്നെയായിക്കും നേരിടുക.
പാലിച്ചു പോരുന്ന ശക്തമായ കേഡറിസവും കോൺഗ്രസ്സിൽ പാളിപ്പോയ സുധാകരനിസത്തിന്റെ സെമി കേഡറിസവും തമ്മിലുളള പോരാട്ടത്തിന്റെ വേദിയാകും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്.

കൈയെത്തും ദൂരത്തിൽ എത്തി നിൽക്കുകയാണ് ഇടതുപക്ഷത്തിന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയം. ശരിക്കും ഒന്ന് ഒരുങ്ങി തിരിച്ചാൽ, നിഷ്പ്രയാസം കൈവെള്ളയിൽ എത്തുന്ന വിജയം. ഭാവി കേരളത്തിന്റെ ചരിത്ര താളുകളിൽ പിണറായി വിജയൻ സർക്കാറിന്റെ വിജയ വൈജയന്തിയുടെയും പടപ്പാട്ടുകളുടെയും അതിരുകളില്ലാത്ത ആരവങ്ങളിൽ മാറ്റുളള മറ്റൊരു വിജയഗാഥ കൂടി ആകും തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വിജയം.

 

Latest News

കെജ്‌റിവാളിന് പിന്നാലെ പിണറായിയും അകത്ത് പോകുമോ ?മുഖ്യമന്ത്രി പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി കേസില്‍ ഇഡി- ഇഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍...

More Articles Like This