പെൺവാണിഭ റാക്കറ്റ് 17-കാരിയെ നിരവധി പേർക്ക് കാഴ്ചവെച്ചു.മുഖ്യപ്രതി ഷമീനയും സംഘവും അറസ്റ്റിൽ

Must Read

ബെംഗളൂരു: കുഞ്ഞുകുട്ടികളെ വരെ ഉപയോഗിച്ച് വാണിഭം നടത്തിയ സംഘം അറസ്റ്റിലായി . മംഗളൂരുവിൽ പെൺവാണിഭ റാക്കറ്റ് നടത്തുകയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും ചെയ്ത ഏഴംഗ സംഘമാണ് പോലീസ് പിടിയിലായത് . ഇമ്മോറൽ ട്രാഫിക്ക് പ്രിവൻഷൻ ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിടിയിലായവരിൽ മൂന്ന് പേർ ചേർന്നാണ് 17-കാരിയെ ഉപദ്രവിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ശേഷിക്കുന്ന നാല് പേർ ചേർന്നാണ് പെൺകുട്ടിയെ തൽപരകക്ഷികൾക്ക് വേണ്ടി എത്തിച്ചിരുന്നത്. മംഗളൂരുവിലെ നന്ദിഗുഡ്ഡയിലുള്ള അപ്പാർട്ട്‌മെന്റിലായിരുന്നു സംഘം പെൺവാണിഭം നടത്തിയതെന്ന് പോലീസ് അറിയിച്ചു.

കേസിൽ ഇതിന് മുമ്പ് മൂന്ന് പേർ അറസ്റ്റിലായിരുന്നു. സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്. ഫെബ്രുവരി മൂന്നിനായിരുന്നു അറസ്റ്റ്. തുടർന്ന് നടത്തിയ അന്വേഷണമാണ് മറ്റ് പ്രതികളെയും വലയിലാക്കിയത്. സംഭവത്തിൽ നേരത്തെ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെയും പോലീസ് രക്ഷപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ കൂടാതെ 18 വയസിന് മുകളിൽ പ്രായമുള്ള നിരവധി വനിതകളും കേസിൽ ഇരകളായിരുന്നു.

ഷമീനയാണ് കേസിൽ ആദ്യം അറസ്റ്റിലായത്. ഇവർ 17-കാരിയെ നിരന്തരമായി ഉപദ്രവിച്ചിരുന്നു. മുഹമ്മദ് ഷെരീഫ് (46), സന (24), ഉമർ കുഞ്ഞി (43), മുഹമ്മദ് ഹനീഫ് (46), സന്ദീപ് (43), പ്രവീൺ ഡിസൂസ (40), രഹർനാഥ് (48) എന്നിവരാണ് അറസ്റ്റിലായ മറ്റ് പ്രതികൾ.

 

 

 

Latest News

രണ്ടു കൈകള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നു; റൊമാന്റിക് പാട്ട്; മാളവിക ജയറാം പ്രണയത്തിലോ? ചര്‍ച്ചയായി ഇന്‍സ്റ്റഗ്രാം സ്റ്റോറി

നടന്‍ ജയറാമിന്റെ മകളും മോഡലുമായ മാളവിക ജയറാമിന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ആരാധകരുടെ ഇടയില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴി വച്ചിരിക്കുന്നത്. കാറിനുള്ളില്‍ നിന്നുമുള്ളൊരു ചിത്രമാണ് മാളവിക ഇന്‍സ്റ്റഗ്രാം...

More Articles Like This