കൊച്ചി:സംവിധായകൻ ബാലചന്ദ്രകുമാർ യുവതിയെ പീഡിപ്പിച്ചു .കണ്ണൂർ സ്വദേശിനിയായ യുവതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയത്. 10 വർഷം മുമ്പ് സിനിമ ഗാനരചയിതാവിന്റെ കൊച്ചിയിലെ വീട്ടിൽ വെച്ചായിരുന്നു തന്നെ പീഡിപ്പിച്ചത് .ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ കേസെടുത്തു. എളമക്കര പൊലീസാണ് കേസെടുത്തത്. ജോലി വാഗ്ദാനം ചെയ്ത പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി.
തനിക്കെതിരായ പീഡന പരാതിക്ക് പിന്നിൽ ദിലീപെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ ആഓപിച്ചിരുന്നു. പീഡനപരാതി കാണിച്ച് ഭീഷണിപ്പെടുത്തിയാലും പിന്നോട്ടില്ലെന്ന് ബാലചന്ദ്രകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തുന്ന ദിലീപിന്റേതെന്ന് ആരോപിക്കുന്ന രണ്ട് ശബ്ദരേഖകൾ സംവിധായകൻ ബാലചന്ദ്രകുമാർ ഇന്ന് പുറത്തുവിട്ടിരുന്നു. ദിലീപ് അനുജൻ അനൂപിന് ഉദ്യോഗസ്ഥരെ വധിക്കാൻ നിർദേശം നൽകുന്ന ശബ്ദരേഖയാണ് പുറത്തുവിട്ടതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു. ശബ്ദരേഖ ട്വന്റി ഫോറിന് ലഭിച്ചു.
ഒരാളെ തട്ടാൻ തീരുമാനിക്കുമ്പോൾ ഗ്രൂപ്പിലിട്ട് തട്ടിയേക്കണമെന്നും തട്ടാൻ തീരുമാനിച്ചാൽ ഒരു വർഷത്തേയ്ക്ക് ഫോൺ ഉപയോഗിക്കരുതെന്നും പറയുന്ന രണ്ട് ശബ്ദരേഖകളാണ് ബാലചന്ദ്രകുമാർ പുറത്തുവിട്ടത്.
ദിലീപ് അനുജൻ അനൂപിനോട് ഒരാളെ തട്ടുമ്പോൾ ഗ്രൂപ്പിലിട്ട് തട്ടണമെന്ന് പറയുന്നതാണ് ആദ്യ ഫോൺസംഭാഷണമെന്ന് ബാലചന്ദ്രമേനോൻ പറഞ്ഞു. ഒരാളെ തട്ടമെന്ന് തീരുമാനിച്ചാൽ അയാളുടെ കൂടെ പോയി മാർക്കറ്റിലോ എവിടെയെങ്കിലും വെച്ച് തട്ടിയേക്കണ്ണം, കൂടെയുള്ള രണ്ടു പേരെ കൂടി തട്ടിയാൽ ആരെയാണ് സംശയിക്കുകയെന്ന് മനസിലാകില്ലെന്നാണ് അദ്ദേഹം സഹോദരനോട് പറഞ്ഞതെന്ന് ബാലചന്ദ്രകുമാർ പറഞ്ഞു.
ട്രൂത്ത് എന്ന ഷാജി കൈലാസിന്റെ സിനിമയുടെ റഫറൻസെടുത്താണ് ദീലിപ് സംസാരിച്ചത്. അതിലൊരു മുഖ്യമന്ത്രി കൊല ചെയ്യപ്പെടുന്നു. അന്വേഷണം മുഴുവൻ മുഖ്യമന്ത്രിയുടെ പുറകെ പോകും. യഥാർത്ഥത്തിൽ കൊല്ലാൻ ഉദ്ദേശിച്ചത് മുഖ്യമന്ത്രിയോടൊപ്പം വേദിയിലിരുന്ന മറ്റൊരുദ്യോഗസ്ഥനെയാണ്. അത് വിശദമാക്കുന്നതും ഈ ശബ്ദരേഖയുടെ തുടർച്ചയായി ഉണ്ടായിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ ആരോപിച്ചു.
രണ്ടാമത്തെ ഓഡിയോയിൽ ദിലീപിന് അനുജൻ നൽകുന്ന നിർദേശമാണ്. വരുന്ന ഒരു വർഷം ചേട്ടൻ ഫോണുപയോഗിക്കുരുത്. ഒരു കോൾ ലിസ്റ്റുമുണ്ടാക്കരുത് തുടങ്ങി ഒരു വർഷത്തെ അവരുടെ പദ്ധതികൾ വിശദമാക്കുന്നതാണ് ഓഡിയോയെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
ദിലീപിന് ഏറ്റവും കൂടുതൽ വൈരാഗ്യമുള്ളത് ബൈജു പൗലോസ് എന്ന ഉദ്യോഗസ്ഥനോടാണ്. അദ്ദേഹത്തിനൊപ്പം മറ്റുദ്യോഗസ്ഥരേയും വകവരുത്തുന്നത് സംബന്ധിച്ച് അന്ന് പലസമയങ്ങളിൽ ചർച്ച നടന്നുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.