യുവതി നഗ്ന ചിത്രങ്ങളും വിഡിയോകളും പകർത്തി.ബിസിനസുകാരനെ ഭീഷണിപ്പെടുത്തി 38 ലക്ഷം തട്ടി യുവതി പിടിയിൽ

Must Read

കൊച്ചി: യുവതിയുമൊത്തുള്ള നഗ്‌ന ചിത്രങ്ങൾ കാട്ടി ഭീക്ഷണിപ്പെടുത്തി ബിസിനസുകാരനിൽ നിന്നും 38 ലക്ഷം രൂപ തട്ടി .നഗ്‌ന വീഡിയോയും ചിത്രങ്ങളും കാട്ടിയാണ് പണം തട്ടിയത് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിൽ എൻജിഒ ക്വാർട്ടേഴ്സിനു സമീപം പാലച്ചുവട് എംഐആർ ഫ്ലാറ്റിൽ താമസിക്കുന്ന ഷിജിമോളെ (34) പൊലീസ് അറസ്റ്റ് ചെയ്തു. വരാപ്പുഴ പെൺവാണിഭ കേസിലും പ്രതിയാണ് ഷിജി.സുഹൃത്തു വഴി ഷിജിയെ പരിചയപ്പെട്ട മലപ്പുറം സ്വദേശിയായ ബിസിനസുകാരനാണ് കെണിയിൽപെട്ടത്.

കഴിഞ്ഞ സെപ്റ്റംബറിൽ ഷിജിയുടെ ഫ്ലാറ്റിലെത്തിയ ബിസിനസുകാരനെ ശീതളപാനീയത്തിൽ ലഹരി ചേർത്തു മയക്കിക്കിടത്തി നഗ്ന ചിത്രങ്ങളും വിഡിയോകളും എടുത്തു കെണിയിൽ പെടുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത് .

ഇവ സമൂഹ മാധ്യമങ്ങളിൽ ഇടുമെന്നു ഭീഷണിപ്പെടുത്തി ഷിജി പണം ആവശ്യപ്പെട്ടു. സെപ്റ്റംബർ ആദ്യ ആഴ്ച മുതൽ അടുത്ത കാലം വരെ വിവിധ ഘട്ടങ്ങളിലായി 38 ലക്ഷം രൂപ ഷിജി തട്ടി. വീണ്ടും പണം ആവശ്യപ്പെട്ടു ഭീഷണി തുടർന്നപ്പോഴാണ് ബിസിനസുകാരൻ പൊലീസിനെ സമീപിച്ചത്.

6 വർഷം മുൻപു സുഹൃത്തിനൊപ്പം എറണാകുളത്ത‌ു വന്നപ്പോഴാണ് സുഹൃത്തിന്റെ പരിചയക്കാരിയെന്ന നിലയിൽ ബിസിനസുകാരൻ ഷിജിയുടെ ഫ്ലാറ്റിൽ പോയത്. പിന്നീടു ഷിജി ഇടയ്ക്കിടെ ബിസിനസുകാരനെ ഫോണിൽ വിളിക്കാറുണ്ടായിരുന്നു. ഫോണിലൂടെ ക്ഷണിച്ചതനുസരിച്ചാണ‌ു കഴിഞ്ഞ സെപ്റ്റംബറിൽ ഫ്ലാറ്റിലെത്തിയത്. ഇവിടെ നിന്നു മടങ്ങി രണ്ടു ദിവസത്തിനു ശേഷമാണ് ഷിജി ബിസിനസുകാരനെ വിളിച്ചു തന്റെ കൈവശം നഗ്നദൃശ്യങ്ങളടങ്ങിയ വിഡിയോ ഉണ്ടെന്ന് അറിയിച്ചത്.

Latest News

ടിപി ടിപി ചന്ദ്രശേഖരന്‍ വധ കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ്!! 3 പേരെ വിട്ടയക്കാൻ സർക്കാർ നീക്കം.രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനാണ്...

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം. ഹൈക്കോടതി വിധി മറികടന്നുകൊണ്ടാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ...

More Articles Like This