വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വിവാദം; നിഖില്‍ തോമസ് ചെയ്തത് കൊടുംചതി; അന്വേഷണം ഉണ്ടാകും; സിപിഎം

Must Read

ആലപ്പുഴ: നിഖില്‍ തോമസ് പാര്‍ട്ടിയോട് നടത്തിയത് കൊടുംചതിയെന്ന് സിപിഎം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷന്‍. നിഖിലിനെതിരെ അന്വേഷണം ഉണ്ടാകുമെന്നും പി അരവിന്ദാക്ഷന്‍ പറഞ്ഞു. നിഖിലിനെ ബോധപൂര്‍വ്വം പാര്‍ട്ടിക്കാര്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകും. നിഖില്‍ പാര്‍ട്ടി അംഗമാണെന്നും വിഷയം ജില്ല കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്നും അരവിന്ദാക്ഷന്‍ വ്യക്തമാക്കി.
എസ് എഫ് ഐ നേതാവ് തോമസ് കായംകുളം എംഎസ്എം കോളേജില്‍ എംകോമിനു ചേര്‍ന്നത് ബികോം ജയിക്കാതെയെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
ഇയാള്‍ ഹാജരാക്കിയ ഛത്തീസ്ഗഡ് കലിംഗ സര്‍വകലാശാലാ രേഖകള്‍ വ്യാജമാണെന്നു കേരള സര്‍വകലാശാല വൈസ് ചാന്‍സലറും കലിംഗ സര്‍വകലാശാല റജിസ്ട്രാറും എംഎസ്എം കോളേജ് പ്രിന്‍സിപ്പലും സ്ഥീരികരിച്ചു. നിഖിലിനെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Latest News

രാഹുൽ​ ​ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥി; അമേഠിയിൽ മത്സരിക്കുക ​ഗാന്ധികുടുംബത്തിന്റെ വിശ്വസ്തൻ കിശോരി ലാൽ ശർമ

ഡൽഹി: അനിശ്ചിതത്വങ്ങൾക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിൽ സ്ഥാനാർത്ഥിയാകുമെന്ന് പ്രഖ്യാപിച്ച് കോൺ​ഗ്രസ്. അമേഠിയിൽ കിശോരിലാൽ ശർമ്മയും സ്ഥാനാർത്ഥിയാകും. പ്രിയങ്ക...

More Articles Like This