പിണറായി വിജയന് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണ് ഉള്ളത്; ഉമ്മന്‍ ചാണ്ടിയോട് ആദ്യം പിണറായി വിജയന്‍ മാപ്പ് പറയണം; ഷാഫി പറമ്പില്‍ എം.എല്‍.എ

Must Read

തിരുവനന്തപുരം: സോളാര്‍ വിഷയത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കുമ്പോള്‍ മുഖ്യമന്ത്രിയേയും ഇടത് പക്ഷത്തേയും രൂക്ഷമായ ഭാഷയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ വിമര്‍ശിച്ചു. പിണറായി വിജയന് ഇരട്ട ചങ്കല്ല, ഇരട്ട മുഖമാണ് ഉള്ളതെന്നും ഉമ്മന്‍ ചാണ്ടിയോട് ആദ്യം പിണറായി വിജയന്‍ മാപ്പ് പറയണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘സോളാര്‍ വിഷയം ഒരു രാഷ്ട്രീയ ദുരന്തമാണ്. നട്ടാല്‍ കുരുക്കാത്ത പച്ചക്കള്ളം കൊണ്ട് ഉമ്മന്‍ ചാണ്ടിയെ ക്രൂരമായി വേട്ടയാടി. അഞ്ച് കത്തുകള്‍ ഉണ്ടാക്കി നിയമസഭയില്‍ പോലും അദ്ദേഹത്തെ വേട്ടയാടി. അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം പോലും ഉന്നയിച്ചു. മുഖ്യമന്ത്രി ആദ്യം ഉമ്മന്‍ ചാണ്ടിയോട് മാപ്പ് പറയണം. മാപ്പ് പറയാതെ പിണറായി അടക്കമുക്കമുള്ളവര്‍ സംസാരിക്കരുത്. വ്യാജ കത്തുകളില്‍ പിണറായിയുടെ പങ്ക് പുറത്ത് കൊണ്ടുവരണമെന്നും ഷാഫി പറമ്പില്‍ സഭയില്‍ പറഞ്ഞു.

വി.എസ്. അച്യുതാനന്ദനെ പോലെയുള്ളവര്‍ ഹീനമായ ഭാഷയില്‍ വ്യക്തിഹത്യ നടത്തിയെന്നും കേരളത്തില്‍ സൈബര്‍ ആക്രമണത്തിന്റെ തുടക്കം സോളാറില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This