മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയാന്‍ നിര്‍ബന്ധിച്ചത് അഡ്വ കൃഷ്ണരാജ്!. മാധ്യമങ്ങളെ കണ്ടതും കൃഷ്ണരാജിന്റെ നിര്‍ദേശപ്രകാരമെന്ന് ഷാജ് കിരണ്‍.കേസിൽ പ്രതിയാക്കി നോക്കെന്ന് പിണറായിയെ വെല്ലുവിളിച്ച് സ്വപ്‌നയുടെ അഭിഭാഷകന്‍

Must Read

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷിനോട് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും പേര് പറയാന്‍ ആവശ്യപ്പെട്ടത് അഭിഭാഷകന്‍ കൃഷ്ണരാജ് ആണെന്ന് ഷാജ് കിരണ്‍. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും മകളുടെയും പേര് പറയാന്‍ കൃഷ്ണരാജ് നിര്‍ബന്ധിക്കുകയായിരുന്നെന്നാണ് സ്വപ്‌ന പറഞ്ഞത്. രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളെ കണ്ടതും കൃഷ്ണരാജിന്റെ നിര്‍ദേശപ്രകാരമാണെന്ന് സ്വപ്‌ന പറഞ്ഞതായി ഷാജ് കിരണ്‍ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം തന്നെ കേസില്‍ പ്രതിയാക്കാന്‍ പിണറായി വിജയനെ വെല്ലുവിളിക്കുന്നുവെന്ന് സ്വപ്‌ന സുരേഷിന്റെ അഭിഭാഷകന്‍ കൃഷ്ണരാജ്. സ്വപ്‌നയ്ക്ക് എതിരെയുളളത് പിണറായി വിജയന്റെ നിയമവിദഗ്ധര്‍ കൊടുക്കുന്ന പൊട്ടക്കേസാണ്. മുന്‍കൂര്‍ ജാമ്യം കോടതി നിഷേധിച്ചത് സാങ്കേതികമാണ്. അറസ്റ്റ് ചെയ്യില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇതോടെ തങ്ങളുടെ ഉദ്ദേശം നടന്നു. കേസ് തള്ളിക്കളയാനുളള അപേക്ഷ നാളെ കോടതിയില്‍ നല്‍കുമെന്നും അഡ്വക്കേറ്റ് കൃഷ്ണരാജ് പറഞ്ഞു.

ഷാജ് കിരണ്‍ പറയുന്ന കാര്യങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കെപി യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഡയറക്ടര്‍ എന്ന നിലയിലാണ് ശിവശങ്കറിന് സ്വപ്നയെ പരിചയപ്പെടുത്തുന്നത്. അന്ന് മുതലുളള ബന്ധമാണ്. പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും വിദേശ നിക്ഷേപങ്ങള്‍ കൈകാര്യം ചെയ്യുന്നത് താനാണെന്ന് പറഞ്ഞാണ് പരിചയപ്പെടുത്തിയത്. റെക്കോര്‍ഡിംഗ് നാളെ പുറത്ത് വിടുമെന്നും കൃഷ്ണരാജ് പറഞ്ഞു.

ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ കണ്ണീര് പൊഴിക്കാന്‍ കാരണമായ വ്യക്തിയാണ് പിണറായി വിജയന്‍. അപ്പോള്‍ അയ്യപ്പനായി ഷാജ് കിരണിനെ പിണറായി വിജയന്റെ അന്തകനായി കൊണ്ട് വന്നിട്ടതാണ്. പിണറായി അനധികൃതമായി കറന്‍സി വിദേശത്തേക്ക് കടത്തി എന്നാണ് സ്വപ്‌നയുടെ രഹസ്യ മൊഴിയില്‍ പറയുന്നത്. അത് തന്നെയാണ് ഷാജ് കിരണും പറയുന്നത്. ഇതൊക്കെ നിമിത്തമാണെന്നും അഭിഭാഷകന്‍ പറഞ്ഞു. താന്‍ ഒരു സ്വാഭിമാനിയായ തീവ്ര ഹിന്ദുവാണ്. തനിക്ക് ആര്‍എസ്എസുമായി ബന്ധമില്ല. ആര്‍എസ്എസും വിശ്വ ഹിന്ദു പരിഷത്തും തീവ്രമല്ല. താന്‍ തീവ്രമായി ഹിന്ദുത്വത്തില്‍ വിശ്വസിക്കുന്ന ആളാണ് എന്നും കൃഷ്ണരാജ് പറഞ്ഞു.

ഷാജ് കിരണ്‍ പറഞ്ഞത് ഇങ്ങനെയാണ് …..ഞാന്‍ ചോദിച്ചു, നിങ്ങള്‍ ആരെങ്കിലും പറഞ്ഞിട്ടാണോ പേരുകള്‍ പറഞ്ഞതെന്ന്. അപ്പോള്‍ ഞാന്‍ സ്വയം പറഞ്ഞതാണെന്ന് പറഞ്ഞു. ഞാന്‍ വീണ്ടും ചോദിച്ചു, നിങ്ങള്‍ കള്ളം പറയരുത്. കാരണം നിങ്ങള്‍ കള്ളം പറഞ്ഞാല്‍ തുടര്‍ച്ചയായി വിളിക്കുന്ന ആളെന്ന നിലയില്‍ ഞാനും പെടും. ഇന്ന് ചെറിയൊരു സംഭവം നടന്നു. അത് കഴിഞ്ഞു. നാളെ ഇതിലും വലിയ പ്രശ്‌നങ്ങള്‍ വരാമെന്ന്.” ”അപ്പോള്‍ എന്നോട് പറഞ്ഞു. ഷാജി, എച്ച്ആര്‍ഡിഎസ് ഇന്ത്യ എന്ന സ്ഥാപനം പറഞ്ഞിട്ടാണ് പിസി ജോര്‍ജിനെ കണ്ടത്. എച്ച്ആര്‍ഡിസി പറഞ്ഞിട്ടാണ് ഞാന്‍ എഴുതി കൊടുത്തതും. രണ്ട് കാര്യങ്ങള്‍ കൂടിയുണ്ട്. 164 കഴിഞ്ഞിട്ട് എന്തിനാണ് മാധ്യമങ്ങളെ കണ്ടതെന്ന് ഞാന്‍ ചോദിച്ചു.

കൃഷ്ണരാജ് എന്ന എന്റെ അഭിഭാഷകന്‍ പറഞ്ഞിട്ടാണെന്ന് പറഞ്ഞു. കൃഷ്ണരാജിന്റെ പേര് പുറത്തുവരണ്ടെന്ന് വിചാരിച്ചിട്ടാണ് ശിവശങ്കറിന്റെ പേര് പറഞ്ഞത്. പിന്നെ പേരുകളുടെ കാര്യം, വക്കീല്‍ പ്രത്യേകം ഇന്‍സിസ്റ്റ് ചെയ്തു പറഞ്ഞു എന്ന് പറഞ്ഞു. എന്താണ് പറഞ്ഞത്. മുഖ്യമന്ത്രിയുടെ പേര് പറയണം, ഭാര്യയുടെയും മകളുടെയും പേര് പറയണമെന്ന്.

ഞാന്‍ ചോദിച്ചു, നിങ്ങള്‍ മറ്റുള്ളവരെ വലിച്ചിഴച്ചത് പോലെ മകളുടെ പേര് പറഞ്ഞാല്‍ കൊള്ളാമോ, ഫാമിലിയേ പറഞ്ഞാല്‍ കൊള്ളാമോയെന്ന്. ഇത് ആരായാലും ചോദിക്കില്ലേ. എനിക്ക് പേടിയായി. വന്ന് പെട്ടത് വലിയ കുഴിയിലാണ്. അവര് പറഞ്ഞു, എച്ച്ആര്‍ഡിഎസ് പറയുന്നതേ എനിക്ക് പറയാന്‍ സാധിക്കൂയെന്ന്.

 

Latest News

ജനങ്ങള്‍ പറയുന്നത് ‘ഹണി റോസ് കുറച്ചുകൂടി മാന്യമായി വസ്ത്രം ധരിക്കണമെന്നാണ്. ഇത് കമന്റ് ബോക്‌സ് നോക്കിയാല്‍ ഇതറിയാവുന്നതേയുള്ളൂ: രാഹുല്‍ ഈശ്വര്‍.എപ്പോഴെങ്കിലും താങ്കളുടെ മുന്നിൽ വരേണ്ടിവന്നാൽ വസ്ത്രധാരണത്തിൽ ഞാൻ ശ്രദ്ധിച്ചു കൊള്ളാം- മറുപടിയുമായി ഹണി...

കൊച്ചി :ദ്വയാര്‍ത്ഥ പരാമര്‍ശങ്ങളുടെ പേരില്‍ ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് കേസ് കൊടുത്തതില്‍ തനിക്ക് ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്ന് രാഹുല്‍ ഈശ്വര്‍. ബോബി ചെമ്മണ്ണൂര്‍ പറഞ്ഞ...

More Articles Like This