പിണറായിക്ക് വിജയം!!സില്‍വര്‍ലൈന്‍ സര്‍വേ തടയണമെന്ന ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി!

Must Read

ന്യൂഡൽഹി∙ പിണറായിക്കും സംസ്ഥാന സർക്കാരിനും വിജയം ! സിൽവർലൈൻ സർവേ തടയണമെന്ന ഹർജികൾ സുപ്രീം കോടതി തള്ളി.സിൽവർലൈൻ സർവേ തുടരാം. സാമൂഹിക ആഘാത പഠനം നടത്തുന്നതിൽ എന്താണു തെറ്റെന്ന് കോടതി ചോദിച്ചു .നടപടികളിൽ ഇടപെടാനാകില്ലെന്നാണു സുപ്രീം കോടതിയുടെ നിലപാട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുന്‍കൂട്ടി അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. കെ റെയിലോ എന്ത് പദ്ധതിയായാലും നിയമപരമായി സർവേ നടത്തണം. കോടതി പദ്ധതിക്കെതിരല്ല, സർവേ തുടരുന്നതിനും തടസമില്ല. നിയമം നോക്കാന്‍ മാത്രമാണ് കോടതി പറയുന്നത്. ജനങ്ങളെ കാര്യമറിയിക്കാതെ വീട്ടിലെത്തുന്നത് നിയമപരമാണോയെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു.

സാമൂഹികാഘാത പഠനമാണ് നടത്തുന്നതെന്ന് എന്തുകൊണ്ട് ജനങ്ങളെ ബോധ്യപെടുത്താന്‍ സാധിക്കുന്നില്ലെന്നും കോടതി ചോദിച്ചു. എങ്ങനെയാണ് സര്വേുയെന്ന് ക്യത്യമായി വിശദീകരിക്കണം. കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലിടാന്‍ ഡിവിഷന്‍ ബഞ്ച് എവിടെയാണ് അനുമതി നല്‍കിയിട്ടുള്ളതെന്ന് ഹൈക്കോടതി സിംഗിള്‍ ബഞ്ച് ചോദിച്ചു.

കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞ സിംഗിള്‍ ബഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിട്ടുണ്ടോ, റദ്ദാക്കിയിട്ടുണ്ടെങ്കില്‍ ഡിവിഷന്‍ ബഞ്ചിന്‍റെ ആ ഉത്തരവ് എവിടെയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. എന്ത് അടിസ്ഥാനത്തിലാണ് കെ റെയില്‍ എന്ന് രേഖപ്പെടുത്തിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത്.

ജനങ്ങളെ ഭയപ്പെടുത്താതെ നിയമപ്രകാരം പദ്ധതിയുമായി മുന്നോട്ട് പോകൂവെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. ജനങ്ങളുടെ വേദന കണ്ടില്ലെന്ന് കാണാന്‍ കോടതിക്ക് സാധിക്കില്ല, രാഷ്ട്രീയം കോടതിയുടെ വിഷയമല്ല. കോടതി ഒരു ഘട്ടത്തിലും പദ്ധതിക്ക് എതിരല്ലെന്ന് കോടതി കൂട്ടിച്ചേര്‍ത്തു.

Latest News

കെജ്‌റിവാളിന് പിന്നാലെ പിണറായിയും അകത്ത് പോകുമോ ?മുഖ്യമന്ത്രി പിണറായിയുടെ മകള്‍ ഉള്‍പ്പെട്ട ‘മാസപ്പടി കേസില്‍ ഇഡി- ഇഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തു

കൊച്ചി: കെജ്രിവാളിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും അകത്ത് പോകുമോ ? പിണറായിയുടെ മകള്‍ വീണ വിജയൻ ഉള്‍പ്പെടുന്ന 'മാസപ്പടി' കേസില്‍ ആദായനികുതി വകുപ്പിന്‍റെയും അന്വേഷണം. സിഎംആര്‍എല്‍...

More Articles Like This