കേന്ദ്രത്തെ ചൊടിപ്പിച്ച് സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ ‘നെഹ്റുവിന്റെ ഇന്ത്യ’ പരാമര്‍ശം

Must Read

സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍. സിംഗപ്പൂര്‍ പ്രധാനമന്ത്രിയുടെ നെഹ്റുവിന്റെ ഇന്ത്യ പരാമര്‍ശം അനുചിതമാണെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ സിങ്കപ്പൂര്‍ അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുകയും ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സീന്‍ ലൂങ് പാര്‍ലമെന്റിലെ സംവാദത്തിനിടെ നടത്തിയ പരാമര്‍ശങ്ങളാണ് ഇന്ത്യയുടെ എതിര്‍പ്പിന് കാരണമായി മാറിയത്. വിദേശകാര്യ മന്ത്രാലയം സിംഗപ്പൂര്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി എതിര്‍പ്പ് അറിയിച്ചതായാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍.

മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം പാര്‍ലമെന്റിലെ പകുതിയോളം എം.പിമാര്‍ക്കെതിരെ ബലാത്സംഗം, കൊലപാതകം തുടങ്ങിയ ക്രിമിനല്‍ കുറ്റങ്ങള്‍ നിലനില്‍ക്കുന്ന നാടായി ‘നെഹ്രുവിന്റെ ഇന്ത്യ’ മാറിയിരിക്കുന്നു എന്നായിരുന്നു ലീ സീന്‍ ലൂങിന്റെ പരാമര്‍ശം. ജനാധിപത്യം എങ്ങനെ പ്രവര്‍ത്തിക്കണം എന്ന വിഷയത്തിലായിരുന്നു സിംഗപ്പൂര്‍ പാര്‍ലമെന്റിലെ ചര്‍ച്ച.

മഹത്തായ ആശയങ്ങളെ അടിസ്ഥാനമാക്കിയാണ് മിക്ക ജനാധിപത്യ രാജ്യങ്ങളും സ്ഥാപിക്കപ്പെടുന്നതെന്നും എന്നാല്‍ രാഷ്ട്രീയ മാറ്റങ്ങളുടെ ഭാഗമായി അവ ആ ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കുകയാണെന്നും ലീ സീന്‍ ലൂങ് പറഞ്ഞു. മിക്ക രാഷ്ട്രീയ സംവിധാനങ്ങളും അവയുടെ സ്ഥാപകര്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ മാറിപ്പോയെന്നും ലീ സീന്‍ ലൂങ് വ്യക്തമാക്കിയിരുന്നു.

Latest News

ഓഫർ ലെറ്റർ വ്യാജം;20 ലക്ഷം വരെ മുടക്കിഎത്തിയ ഇന്ത്യയിൽനിന്നുള്ള 700 വിദ്യാർഥികൾ‍ കാനഡയിൽ നാടുകടത്തിൽ ഭീഷണിയിൽ

ഒട്ടാവ :ഇന്ത്യയിൽനിന്നുള്ള ഏഴുന്നോറോളം വിദ്യാർഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ.ഫീസടക്കം 20 ലക്ഷത്തിൽ അധികം മുടക്കി എത്തിയവരാണ് ചതിയിൽ പെട്ടിരിക്കുന്നത് . ഒരു വിദ്യർഥിയിൽനിന്ന് അഡ്മിഷൻ ഫീസ്...

More Articles Like This