സി.ഐയുടെ തലയടിച്ച് പൊട്ടിച്ച് മദ്യപാനികൾ !! സി.ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Must Read

തലസ്ഥാനത്ത് പോലീസിന് നേരെ ആക്രമണം. ശിങ്കാരത്തോപ്പ് കോളനിയില്‍ വച്ചാണ് ആക്രമണം ഉണ്ടായത്. തിരുവനന്തപുരം ഫോര്‍ട്ട് സി.ഐ ജെ. രാകേഷിനാണ് മര്‍ദനമേറ്റത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മദ്യ ലഹരിയില്‍ ബഹളമുണ്ടാക്കിയവരെ പിടിച്ചു മാറ്റാനുള്ള ശ്രമത്തിനിടെയാണ് സിഐക്ക് മര്‍ദനമേറ്റതെന്നാണ് വിവരം. തലയ്ക്ക് അടിയേറ്റ സി.ഐയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. ശിങ്കാരത്തോപ്പ് കോളനില്‍ പതിവായി മദ്യപാന സംഘം എത്താറുണ്ട്. ഇവിടെ ചെറിയ സംഘര്‍ഷമുണ്ടെന്നറിഞ്ഞാണ് ഫോര്‍ട്ട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഈ പ്രദേശത്തേക്ക് എത്തിയത്.

മദ്യപാനസംഘത്തെ പിന്തിരിപ്പിക്കുന്നതിനിടയിലാണ് സിഐക്ക് മര്‍ദനമേറ്റത്. സി.ഐ ജെ. രാകേഷിന്റെ തലയ്ക്കും കഴുത്തിനുമാണ് അടിയേറ്റത്. ചികിത്സയ്ക്ക് ശേഷം സിഐ രാവിലെയോടെ ആശുപത്രി വിട്ടതായാണ് വിവരം.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പേര്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് നിലവിലെ വിവരം. അവരുടെ അറസ്റ്റ് കൂടി വൈകാതെ രേഖപ്പെടുത്തിയേക്കും.

നേരത്തെയും ശിങ്കാരത്തോപ്പ് കേന്ദ്രീകരിച്ച് അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ അതീവഗൗരവത്തോടെയാണ് പോലീസ് ഈ വിഷയത്തെ നോക്കിക്കാണുന്നത്.

Latest News

ബിജെപിക്ക് കനത്ത തിരിച്ചടി !!!രാജസ്ഥാനിലും ഹരിയാനയിലും സീറ്റുകള്‍ കുറയുമെന്ന് സര്‍വേ. ഊർജിത പ്രചാരണത്തിനായി മോദി

ന്യൂഡല്‍ഹി: ബിജെപിയെ ഭയപ്പെടുത്തി ആഭ്യന്തര സര്‍വേ. ബിജെപി ഏറെ പ്രതീക്ഷയര്‍പ്പിക്കുന്ന ചില സംസ്ഥാനങ്ങളില്‍ സിറ്റിംഗ് സീറ്റുകള്‍ നഷ്ടപ്പെടുമെന്നാണ് സര്‍വേയില്‍ കണ്ടെത്തിയത്.രാജസ്ഥാനിലും ഹരിയാനയിലുമായി 10 സീറ്റുകള്‍ കുറയുമെന്നാണ്...

More Articles Like This