കെ​കെ​യു​ടെ മു​ഖ​ത്തും ത​ല​യി​ലും മു​റി​വു​ക​ള്‍ ! കെ.കെ.യ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ബംഗാള്‍ സര്‍ക്കാര്‍.സം​ഗീ​ത പ​രി​പാ​ടി​യ്ക്കി​ടെ അ​സ്വ​സ്ഥ​ത പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു​വെ​ന്ന് വി​വ​രം; ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രെ ചോ​ദ്യം ചെ​യ്യും.

Must Read

ന്യുഡൽഹി :പ്ര​ശ​സ്ത ഗാ​യ​ക​ന്‍ ​കൃ​ഷ്ണ​കു​മാ​ര്‍ കു​ന്ന​ത്ത് (കെ​കെ)കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ കൊ​ല്‍​ക്ക​ത്ത പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.ന്യൂ ​മാ​ര്‍​ക്ക​റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് കേ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കെ​കെ​യു​ടെ മു​ഖ​ത്തും ത​ല​യി​ലും മു​റി​വു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് വൃ​ത്ത​ങ്ങ​ള്‍ സൂ​ച​ന ന​ല്‍​കി.മൃ​ത​ദേ​ഹം ഇ​ന്ന് കൊ​ല്‍​ക്ക​ത്ത​യി​ലെ എ​സ്എ​സ്‌​കെ​എം ആ​ശു​പ​ത്രി​യി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ടം ചെ​യ്യും. സം​ഗീ​ത പ​രി​പാ​ടി​ക്കു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ബോ​ളി​വു​ഡി​ലെ ജ​ന​പ്രി​യ ഗാ​യ​ക​നും മ​ല​യാ​ളി​യു​മാ​യ കെ​കെ (53) ഹോ​ട്ട​ല്‍ മു​റി​യി​ല്‍ കു​ഴ​ഞ്ഞു​വീ​ണ​ത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹോ​ട്ട​ലി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കാ​ന്‍ പോ​ലീ​സ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഹോ​ട്ട​ല്‍ ജീ​വ​ന​ക്കാ​രെ​യും സം​ഗീ​ത പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​രെ​യും ചോ​ദ്യം ചെ​യ്യും.ഇ​ന്ന​ലെ രാ​ത്രി കൊ​ല്‍​ക്ക​ത്ത​യി​ലെ പ​രി​പാ​ടി​യി​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം പാ​ടി​യ ശേ​ഷം ഹോ​ട്ട​ലി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ കെ​കെ​യ്ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളു​ണ്ടാ​യ​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു. അ​പ്പോ​ഴേ​യ്ക്കും മ​രി​ച്ചു.

രാ​ത്രി 10 മ​ണി​യോ​ടെ​യാ​ണ് കെ​കെ​യെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​തെ​ന്നും അ​പ്പോ​ഴേ​ക്കും മ​രി​ച്ചു​വെ​ന്നും ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കൊ​ല്‍​ക്ക​ത്ത​യി​ല്‍ ന​ട​ന്ന സം​ഗീ​ത പ​രി​പാ​ടി​ക്കി​ടെ കെ​കെ​യ്ക്ക് അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യി​രു​ന്ന​താ​യും സൂ​ച​ന​യു​ണ്ട്.

വേ​ദി​യി​ലെ ചൂ​ടി​നെ​ക്കു​റി​ച്ചും വെ​ളി​ച്ച​ത്തെ​ക്കു​റി​ച്ചും കെ​കെ പ​രി​പാ​ടി​ക്കി​ടെ സം​ഘാ​ട​ക​രോ​ടു പ​രാ​തി​പ്പെ​ട്ടി​രു​ന്നു.​ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ശീ​തീ​ക​ര​ണ സം​വി​ധാ​നം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്.പ​രി​പാ​ടി​ക്കി​ടെ കെ​കെ വി​ശ്ര​മ​ത്തി​നാ​യി ഇ​ട​വേ​ള​യെ​ടു​ത്തി​രു​ന്നു. ഹോ​ട്ട​ലി​ലേ​ക്കു മ​ട​ങ്ങു​മ്പോ​ള്‍ വാ​ഹ​ന​ത്തി​ലെ എ​സി ഓ​ണാ​ക്കി​യ​പ്പോ​ള്‍ ത​ണു​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞു.

പ​രി​പാ​ടി​ക്കാ​യി വ​ന്‍ ജ​നാ​വ​ലി​യാ​ണ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ എ​ത്തി​യ​ത്. ആ​ള്‍​ക്കൂ​ട്ടം നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ പൊ​ലീ​സ് അ​ഗ്‌​നി​ശ​മ​നോ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യും റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ആ​ല്‍​ബ​ങ്ങ​ളി​ലൂ​ടെ​യും ജിം​ഗി​ളു​ക​ളി(​പ​ര​സ്യ​ഗാ​ന​ങ്ങ​ള്‍)​ലൂ​ടെ​യും സി​നി​മാ​ഗാ​ന​ങ്ങ​ളി​ലൂ​ടെ​യും സം​ഗീ​ത​പ്രേ​മി​ക​ളു​ടെ ഹൃ​ദ​യം ക​വ​ര്‍​ന്ന ഗാ​യ​ക​നാ​ണ് കെ​കെ.

സംഗീത പ്രതിഭ കെ.കെയ്ക്ക് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍. രവീന്ദ്ര സദനില്‍ പൊലീസ് ഗണ്‍ സല്യൂട്ട് നല്‍കി. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കെ.കെയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ചു. കെ.കെയുടെ മരണത്തില്‍ എ ആര്‍ റഹ്മാനും അനുശോചനമറിയിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.

ഇന്നലെ രാത്രി നടന്ന സംഗീത പരിപാടിക്ക് ശേഷമാണ് ബോളിവുഡ് ഗായകനും മലയാളിയുമായ കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കൊല്‍ക്കത്ത പൊലീസ് കേസെടുത്തിട്ടുണ്ട്.

ജീവിതത്തില്‍ യാതൊരു സംഗീതവും പ്രൊഫഷണലി പഠിക്കാതെയാണ് മലയാളിയായ കെ.കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് സംഗീത ലോകത്തേക്ക് എത്തിയത്. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് അദ്ദേഹം നടന്നുകയറിയതും സ്വന്തം കഴിവ് കൊണ്ട് മാത്രമായിരുന്നു. എ.ആര്‍.റഹ്മാന്‍ കല്ലൂരി സാലൈ എന്ന ഗാനത്തിലൂടെയാണ് കെ.കെ.ഗാനലോകത്തേക്ക് കാല്‍വയ്ക്കുന്നത്. ഹലോ ഡോക്ടര്‍ എന്ന ഗാനവും അദ്ദേഹം ആലപിച്ചു. കിഷോര്‍ കുമാറിന്റെയും ആര്‍ഡി ബര്‍മന്റെയും കടുത്ത ആരാധകന്‍ കൂടിയായിരുന്നു കെ.കെ.

തു ഹീ മേരി ശബ് ഹെ സുഭാ ഹെ, 2007ല്‍ ഈ ഗാനം ഇന്ത്യയൊട്ടാകെ അലയൊലികള്‍ ഉണ്ടാക്കുമ്പോള്‍ അതിന് പിന്നില്‍ ഒരു മലയാളിയായിരുന്നുവെന്ന് പല മലയാളികള്‍ക്കും അറിയില്ലായിരുന്നു. കൃഷ്ണകുമാര്‍ കുന്നത്ത് എന്ന കെ.കെ ആയിരുന്നു ആ ഗായകന്‍. പക്ഷേ അതിന് മുമ്പേ തന്നെ ബോളിവുഡ് ആ മധുര ശബ്ദത്തില്‍ വീണുപോയിരുന്നു. 53ാം വയസിലാണ് ആരാധകരെ ഞെട്ടലിലാക്കി കെ.കെയുടെ വിയോഗം.

ഇ​ന്‍​ഡി- പോ​പ്പ്, പ​ര​സ്യ​ചി​ത്ര​ങ്ങ​ളു​ടെ ഗാ​ന​മേ​ഖ​ല​യി​ലും വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചു. കെ​കെ​യു​ടെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​നു​ശോ​ചി​ച്ചു. തൃ​ശൂ​ര്‍ തി​രു​വ​മ്പാ​ടി സ്വ​ദേ​ശി സി.​എ​സ്.​മേ​നോ​ന്റെ​യും പൂ​ങ്കു​ന്നം സ്വ​ദേ​ശി ക​ന​ക​വ​ല്ലി​യു​ടെ​യും മ​ക​നാ​യി 1968ല്‍ ​ഡ​ല്‍​ഹി​യി​ലാ​ണ് കെ​കെ ജ​നി​ച്ച​ത്. ബാ​ല്യ​കാ​ല​സ​ഖി​യാ​യ ജ്യോ​തി​യെ​യാ​ണു വി​വാ​ഹം ചെ​യ്ത​ത്. ന​കു​ല്‍ കു​ന്ന​ത്ത്,താ​മ​ര കു​ന്ന​ത്ത് എ​ന്നി​വ​രാ​ണ് മ​ക്ക​ള്‍.

Latest News

മാർക്ക് വിവാദത്തിൽ മാനപോയി സിപിഎം !പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോന്ന് ട്രോളി രാഹുൽ

കോട്ടയം :എസ്എഫ്ഐ നേതാവിനെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ. പരീക്ഷ എഴുതി പാസ്സാകാനാണെങ്കിൽ എസ്എഫ്ഐയിൽ ചേരണ്ട കാര്യമില്ലല്ലോ. എന്തായാലും കെ - പാസ്സ് കരസ്ഥമാക്കിയ ആർഷോയ്ക്ക് അഭിവാദ്യങ്ങൾ...

More Articles Like This