ഒരു മനുഷ്യന്‍ പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ പാമ്പുകളെ കുളിപ്പിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പത്തി വിടര്‍ത്തി നില്‍ക്കുന്ന രണ്ട് മൂര്‍ഖന്‍ പാമ്പുകള്‍ക്ക് ഒരു മനുഷ്യന്‍ യാതൊരു ഭയവും കൂടാതെ കുളിക്കാനായി കപ്പില്‍ വെള്ളം ഒഴിച്ചു കൊടുക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആണിത്. അയാളുടെ പ്രവൃത്തിയില്‍ പാമ്പുകള്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
മൃഗ സംരക്ഷകനും സാമൂഹിക പ്രവര്‍ത്തകനുമായ സിന്റു എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ ഓണ്‍ലൈനില്‍ പങ്കുവെച്ചത്. മൂര്‍ഖന്‍ കെയര്‍ടേക്കര്‍ എന്ന് വിളിക്കപ്പെടുന്ന ഇയാള്‍ പലതരത്തിലുള്ള പരിശീലനങ്ങള്‍ക്ക് പാമ്പുകളെ വിധേയമാക്കാറുണ്ട്. അത്തരത്തില്‍ ഒന്നാണ് പാമ്പുകളെ ഒരു ദിനചര്യ പോലെ കുളിപ്പിക്കുന്നത്. പാമ്പുകളും അവയുടെ ജീവിതത്തിലെ ഒരു പതിവ് സംഭവത്തോട് പ്രതികരിക്കുന്ന രീതിയിലാണ് ശരീരത്തില്‍ വെള്ളം വീഴുമ്പോള്‍ പെരുമാറുന്നത്.
സെക്കന്‍ഡുകള്‍ മാത്രമാണ് വീഡിയോ ദൈര്‍ഘ്യമെങ്കിലും പോസ്റ്റ് ചെയ്ത ഏതാനും ദിവസം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടാന്‍ ഈ വീഡിയോയ്ക്ക് സാധിച്ചിട്ടുണ്ട്. രണ്ടു പാമ്പുകളെ മാത്രമാണ് ഇദ്ദേഹം കുളിപ്പിക്കുന്നതെങ്കിലും സമീപത്തായി വലിയ പ്ലാസ്റ്റിക് ബോട്ടിലുകളില്‍ വേറെയും പാമ്പുകളെ അടച്ചു വച്ചിരിക്കുന്നത് കാണാം.
View this post on Instagram