കോഴിക്കോട്: ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കി ഔദ്യോഗിക വിഭാഗം. പാര്‍ട്ടിയെയും നേതാക്കളെയും അവഹേളിക്കുന്നുവെന്നാണ് പരാതി. നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Whatsapp Group 2
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീറിനെ അറിയില്ല എന്നാണ് ശോഭ സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ പറഞ്ഞത്. കെ സുരേന്ദ്രനെതിരെയും വി മുരളീധരനെതിരെയും ശോഭ പരോക്ഷ വിമര്‍ശനം ഉയര്‍ത്തുകയും ചെയ്തിരുന്നു. തന്നെ പുറത്താക്കാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനുവെച്ച വെള്ളം വാങ്ങി വെയ്ക്കണം. ഇത് തന്റെ കൂടി പാര്‍ട്ടിയാണ്. മുന്നോട്ടുള്ള വഴിയില്‍ ആരെങ്കിലും തടസം സൃഷ്ടിച്ചാല്‍ അത് എടുത്ത് മാറ്റി മുന്നോട്ട് പോകാന്‍ അറിയാമെന്നും അവര്‍ പറഞ്ഞിരുന്നു.