2000 കിലോ തക്കാളി മോഷ്ടിച്ച് ദമ്പതികള്‍; ഒടുവില്‍ പിടിയില്‍

Must Read

ബംഗളൂരു: തക്കാളി മോഷണക്കഥകള്‍ തുടര്‍ക്കഥയാവുകയാണ്. ബംഗളൂരു ആര്‍വില്‍ തക്കാളിയുമായി പോയ ലോറി കടത്തിയ ദമ്പതികളുടെ കേസാണ് ഇതില്‍ ഒടുവിലത്തേത്. സംഭവത്തില്‍ എം സി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട തക്കാളി കവര്‍ച്ച കേസുമായി ബന്ധപ്പെട്ട് ദമ്പതികളെ അറസ്റ്റ് ചെയ്തു. ബംഗളൂരു സ്വദേശികളായ ഭാസ്‌കര്‍, സിന്ധുജ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിജാലക്ക് സമീപം ആര്‍എംസി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജൂലൈ 8നായിരുന്നു സംഭവം. ചിത്രദുര്‍ഗ ജില്ലയിലെ ഹിരിയൂരില്‍ നിന്നും കോലാര്‍ മാര്‍ക്കറ്റിലേക്ക് കൊണ്ടുപോവുകയായിരുന്ന തക്കാളിയാണ് ദമ്പതികള്‍ മോഷ്ടിച്ചത്. 2.5 ലക്ഷത്തോളം രൂപ വിലവരുന്ന 2000 കിലോ തക്കാളിയായിരുന്നു ലോറിയില്‍. വണ്ടിയില്‍ തക്കാളി കണ്ട ദമ്പതികള്‍ ലോറി പിന്തുടരുകയും വണ്ടിയിലുണ്ടായിരുന്ന കര്‍ഷകനെയും ഡ്രൈവറെയും ആക്രമിച്ച് ലോറി കടത്തുകയുമായിരുന്നു. ഇവരില്‍ നിന്ന് പണം ആവശ്യപ്പെട്ട പ്രതികള്‍ ഇത് മൊബൈലിലൂടെ ട്രാന്‍സ്ഫറും ചെയ്യിച്ചു. കുറച്ച് ദൂരം കര്‍ഷകനുമായി പിന്നിട്ട ശേഷം ഇയാളെ വഴിയിലിറക്കി ലോറിയുമായി പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് കടക്കുകയും തക്കാളികള്‍ ഇവിടെ വില്‍ക്കുകയും ചെയ്തുവെന്ന് പൊലീസ് പറയുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This