ഫെനി ബാലകൃഷ്ണനെ പരിചയമില്ല; കൊല്ലം ഗസ്റ്റ് ഹൗസില്‍ താമസിച്ചിട്ടില്ല; സോളാര്‍ വിഷയം സഭയില്‍ ഉന്നയിച്ചത് കോണ്‍ഗ്രസ് ഗ്രൂപ്പ് മത്സരത്തിന്റെ ഭാഗം; ഇ പി ജയരാജന്‍

Must Read

തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട അഡ്വ ഫെനി ബാലകൃഷ്ണന്റെ ആരോപണം നിഷേധിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. അഡ്വ ഫെനി ബാലകൃഷ്ണന് പിന്നില്‍ ആരോ ഉണ്ട്. ഫെനി ബാലകൃഷ്ണനെ പരിചയമില്ല. കൊല്ലം ഗസ്റ്റ് ഹൗസില്‍ താമസിച്ചിട്ടില്ല. സോളാര്‍ വിഷയം സഭയില്‍ ഉന്നയിച്ചത് കോണ്‍ഗ്രസ് ഗ്രൂപ്പ് മത്സരത്തിന്റെ ഭാഗമാണ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പത്രങ്ങളില്‍ വന്നിട്ടുള്ളത് അടിസ്ഥാന രഹിതമാണ്. എനിക്ക് പരിചയമുള്ള ആളല്ല. കൊല്ലം ഗസ്റ്റ് ഹൗസില്‍ ഇന്നേവരെ മുറിയെടുത്ത് താമസിച്ചിട്ടില്ല. പിന്നില്‍ ആരോ ഉണ്ട്. ഇത്തരം കാര്യങ്ങളില്‍ പ്രതികരിക്കാനില്ല.

ഞങ്ങള്‍ ഉന്നതമായ രാഷ്ടീയ നിലപാടുമായാണ് മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസിലെ രണ്ട് ചേരികള്‍ തമ്മിലുള്ള പ്രശ്‌നമാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നതിന് കാരണം. മരിച്ച ഒരു നേതാവിനെ വീണ്ടും അപമാനിക്കുന്നത് തെറ്റാണ്.
ഇതില്‍ നിന്ന് യുഡിഎഫ് പിന്തിരിയണമെന്നും ഇപി ആവശ്യപ്പെട്ടു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This