റായ്ബറേലിയില്‍ തോൽവി ഭയം! സോണിയ രാജ്യസഭയിലേക്ക് പത്രിക സമര്‍പ്പിച്ചു. റായ്ബറേലിയില്‍ ഇനി പ്രിയങ്ക.കോൺഗ്രസിൽ കുടുംബവാഴ്‌ച്ച

Must Read

ന്യൂഡല്‍ഹി: കോൺഗ്രസ് നിലയില്ലാ കയത്തിലേക്ക് വീഴുന്നു !ലോക്സഭയിൽ മത്സരിക്കുന്നില്ല എന്ന് പറയുന്നു.റായ്ബറേലിയായിൽ തോൽവി ഉറപ്പായ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കും. 77കാരിയായ സോണിയ രാജ്യസഭയിലേക്ക് മത്സരിക്കാനാണ് തയ്യാറെടുത്തിരിക്കുന്നത്.ഇതോടെ ലോക്‌സഭയില്‍ നിന്ന് വിടപറയുകയാണ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. 25 വര്‍ഷം നീണ്ട ലോക്‌സഭാ രാഷ്ട്രീയ കരിയറിനാണ് ഇതോടെ തിരശ്ശീല വീണത്. എന്നാല്‍ പാര്‍ലമെന്റ് രാഷ്ട്രീയത്തില്‍ നിന്ന് സോണിയ പിന്‍മാറുന്നില്ല എന്നതിനാൽ ആണ് രാജ്യസഭയിലേക്ക് മത്സരിക്കുന്നു

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജസ്ഥാനില്‍ നിന്ന് അവര്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജനസേവനത്തില്‍ നിന്നുള്ള പൂര്‍ണമായ പിന്‍മാറ്റമല്ല, മറിച്ച് ഒരു മാറ്റമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മന്‍മോഹന്‍ സിംഗിന്റെ സീറ്റില്‍ നിന്നാണ് സോണിയ മത്സരിക്കുന്നത്. രാജസ്ഥാനില്‍ നിന്ന് സോണിയയെ വിജയിപ്പിക്കാന്‍ എളുപ്പത്തില്‍ കോണ്‍ഗ്രസിന് സാധിക്കും.

അതേസമയം മന്‍മോഹന്‍ സിംഗ് അഞ്ച് ദശാബ്ദങ്ങള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിരാമമിടാന്‍ പോവുന്നുവെന്നാണ് സൂചന. സോണിയാ ഗാന്ധി ആദ്യം തെരഞ്ഞെടുപ്പിനെ നേരിടുന്നത് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്നാണ്. പിന്നീട് കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നും മത്സരിച്ചു. രണ്ടിലും അവര്‍ വിജയിച്ചിരുന്നു.

രാജീവ് ഗാന്ധി കൊല്ലപ്പെട്ട് എട്ട വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു സോണിയ തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയത്. പാര്‍ട്ടിയെ രക്ഷിക്കാനാണെന്ന് അവര്‍ പറയുകയും ചെയ്തു. 2004ല്‍ സോണിയ റായ്ബറേലിയിലേക്ക് മണ്ഡലം മാറി. കോണ്‍ഗ്രസിന്റെ യുപിയിലെ രണ്ടാമത്തെ ശക്തികേന്ദ്രമായിരുന്നു ഇത്. 1999 മുതല്‍ കോണ്‍ഗ്രസിനെ മുന്നോട്ട് നയിക്കുന്ന ശക്തിയായിരുന്നു സോണിയ. പാര്‍ലമെന്റിന് അകത്തും പുറത്തും കോണ്‍ഗ്രസിലെ തന്റെ സഹപ്രവര്‍ത്തകരെ മുന്‍നിരയില്‍ നിര്‍ത്താന്‍ സോണിയ എപ്പോഴും ശ്രമിച്ചിരുന്നു. മൃദുവായി സംസാരിക്കുന്ന സോണിയയായിരുന്നു എപ്പോഴും കണ്ടിരുന്നത്. എന്നാല്‍ രൂക്ഷമായ വിമര്‍ശനവും തനിക്ക് വശമുണ്ടെന്ന് നേരത്തെ സോണിയ തെളിയിച്ചതാണ്. കഴിഞ്ഞ വര്‍ഷം രണ്ട് തവണ ബിജെപിക്കെതിരെ അവര്‍ രംഗത്ത വന്നിരുന്നു.

വനിതാ സംവരണ ബില്ലിലും, പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ പുറത്താക്കിയപ്പോഴും കേന്ദ്ര സര്‍ക്കാരിനെ അവര്‍ കടന്നാക്രമിച്ചു. വാചകകസര്‍ത്ത് നടത്താന്‍ പ്രധാനമന്ത്രി മിടുക്കനാണ്. എന്നാല്‍ ഇത്തരം കസര്‍ത്തുകള്‍ നമ്മുടെ വയര്‍ നിറയ്ക്കില്ല. അതിന് ഭക്ഷണമാണ് വേണ്ടത്. പ്രസംഗം കൊണ്ട് രോഗം ഭേദമാവില്ല. അതിന് ആശുപത്രികളാണ് വേണ്ടതെന്നും വളരെ പ്രശസ്തമായ 2018ലെ പ്രസംഗത്തില്‍ സോണിയ പറഞ്ഞിരുന്നു.

2004 മുതല്‍ റായ്ബറേലിയില്‍ മത്സരിക്കുന്ന സോണിയയുടെ പോളിംഗ് ശതമാനം ഒരിക്കലും 55ല്‍ നിന്ന് താഴേക്ക് പോയിട്ടില്ല. 2004, 2009 വര്‍ഷങ്ങളില്‍ ഈ സീറ്റ് സോണിയ വിജയിച്ചു. മോദി തരംഗമുണ്ടായപ്പോഴും റായ്ബറേലി ജനത സോണിയയെ കൈവിട്ടില്ല. അതേസമയം വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇവിടെ ആരാകും മത്സരിക്കുകയെന്ന ചോദ്യം ബാക്കിയായിരിക്കുകയാണ്. കോണ്‍ഗ്രസില്‍ വലിയൊരു തലമുറ മാറ്റം കൂടിയാണ് മന്‍മോഹന്‍ സിംഗിന്റെയും സോണിയയുടെയും മാറ്റങ്ങള്‍ തെളിയിക്കുന്നത്. റായ്ബറേലിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹം ശക്തമാണ്. മത്സരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ തന്നെ പ്രിയങ്ക അറിയിച്ചതുമാണ്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This