ശ്രീചിത്രയില്‍ ആദ്യ ഹൃദയമാറ്റ ശസ്ത്രക്രിയ ! 12 വയസുകാരിയില്‍ തുന്നിച്ചേര്‍ക്കുക മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം സ്വദേശിനിയുടെ ഹൃദയം

Must Read

തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അധ്യാപിക ഡാലിയയുടെ ഹൃദയമാണ് 12 കാരി അനുഷ്കയിൽ തുന്നിച്ചേർക്കുന്നത്. ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഡാലിയയ്ക്ക് ഇന്നലെയാണ് മസ്തിഷ്ക മരണം സംഭവിച്ചത്. കാർഡിയോ മയോപ്പതി ബാധിതയായ അനുഷ്കയിൽ ഹൃദയം മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ പുരോഗമിക്കുകയാണ്. സർക്കാർ മേഖലയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്ന രണ്ടാമത്തെ സ്ഥാപനമാണ് ശ്രീചിത്ര. കോട്ടയം മെഡിക്കൽ കോളജിന് ശേഷം സർക്കാർ മേഖലയിൽ ഹൃദയം മാറ്റിവയ്ക്കുന്ന രണ്ടാമത്തെ സ്ഥാപനമാണിത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡാലിയയുടെ ഹൃദയം ഉള്‍പ്പെടെ അഞ്ച് അവയവങ്ങളാണ് ദാനം ചെയ്തത്. കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ഇവിടെ നിന്ന് മിനിട്ടുകൾക്കുള്ളിൽ ഹൃദയം ശ്രീചിത്രയിൽ എത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This