ഈ വർഷത്തെ എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

Must Read

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, ഹയര്‍ സെക്കന്ററി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ച് മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 4 മുതല്‍ 25 വരെ നടത്തുമെന്നും ഹയര്‍സെക്കന്ററി +1,+2 പരീക്ഷകള്‍ മാര്‍ച്ച് 1 മുതല്‍ 26 വരെയും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഫെബ്രുവരി 19 മുതല്‍ 23 വരെ എസ്എസ്എല്‍സി മോഡല്‍ പരീക്ഷയുണ്ടാകും. ഏപ്രില്‍ 3-17 വരെ മൂല്യനിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തില്‍ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

+1 ഇമ്പ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി.ഈ മാസം 25 മുതല്‍ തുടങ്ങേണ്ടിയിരുന്ന +1 ഇമ്പ്രൂവ്മെന്റ് പരീക്ഷകള്‍ മാറ്റി. ഒക്ടോബര്‍ 9 മുതല്‍ 13 വരെയുള്ള തീയതികളിലേക്കാണ് മാറ്റിയത്. കോഴിക്കോട്ട് നിപ വ്യാപനമുണ്ടായ സാഹചര്യത്തില്‍ ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസ്സ് സൗകര്യം സജ്ജമാക്കിയതായും മന്ത്രി വ്യക്തമാക്കി.

സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 16 – 20 മുതല്‍ നടക്കും.സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവം എറണാകുളം ജില്ലയില്‍ നവംബര്‍ 9 മുതല്‍ 11 വരെ നടക്കും. ശാസ്ത്രോത്സവം തിരുവനന്തപുരം ജില്ലയില്‍ വെച്ച് നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെയാണ് നടക്കുക. സംസ്ഥാന സ്‌കൂള്‍ കലോത്സവം കൊല്ലം ജില്ലയില്‍ 2024 ജനുവരി 4 മുതല്‍ 8 വരെ സംഘടിപ്പിക്കും.

 

Latest News

അഞ്ചലിൽ യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ പ്രതികളായ മുൻ സൈനികർ 19 വർഷത്തിനുശേഷം അറസ്റ്റിൽ. മറ്റൊരു വിലാസത്തില്‍, വ്യാജപേരുകളില്‍, വിവാഹം കഴിച്ച് താമസിച്ചു വരികയായിരുന്നു ഇരുവരും.

കൊല്ലം: യുവതിയെയും ഇരട്ടക്കുട്ടികളെയും കൊലപ്പെടുത്തിയ കേസിലെ പ്രതികൾ 19 വർഷത്തിനുശേഷം അറസ്റ്റിലായി. സിബിഐ ആണ് രണ്ടു പ്രതികളെയും പോണ്ടിച്ചേരിയിൽ നിന്ന് പിടികൂടിയത്. അഞ്ചൽ സ്വദേശി ദിബിൽ...

More Articles Like This