“കാരണഭൂതനായ അങ്ങ് സുഖമായിരിക്കുന്നതിൽ സന്തോഷം”; പിണറായിയെ കണക്കിന് കളിയാക്കി സുധാകരൻ

Must Read

അമേരിക്കയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. പരിഹാസ രൂപേണ കടുത്ത വിമർശനങ്ങൾ ഉൾകൊള്ളുന്നതാണ് കത്ത്. ട്വിറ്ററിലൂടെയാണ് സുധാകരൻ കത്ത് പങ്ക് വച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കാബിനറ്റ് മീറ്റിങ്ങിൽ ഓൺലൈനായി പങ്കെടുത്ത, മുഖ്യമന്ത്രിയുടെ വാക്കുകൾ ഞങ്ങൾ കേട്ടു എന്നും താങ്കൾ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ ഞങ്ങൾക്കെല്ലാം വളരെ സന്തോഷമുണ്ട് എന്നും സുധാകരൻ കത്തിൽ പറയുന്നു.

പ്രിയപ്പെട്ട വിജയൻ, അങ്ങയുടെ നാട്ടിൽ കേരളത്തിൽ പ്രജകൾ വളരെ സങ്കടത്തിലാണ്. കോവിഡ് വ്യാപനം രൂക്ഷമാണ്. തലസ്ഥാനത്ത് നിയന്ത്രണാതീതമായി പടരുകയാണ്. മരുമകൻ തലസ്ഥാനത്തുണ്ട് എന്നതിൽ സന്തോഷം. അങ്ങ് ഞങ്ങളെ തനിച്ചാക്കിയില്ലല്ലോ!

അങ്ങ് അമേരിക്കയിലേക്ക് പുറപ്പെടുമ്പോൾ ഞങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്നതിനായി ചുമതലപ്പെടുത്തിയ മരുമകനും കോടിയേരിയും തങ്ങളുടെ ഉത്തരവാദിത്തം ‘‘ നന്നായി’’ തന്നെ നിർവഹിക്കുന്നുണ്ട് എന്നറിയുക. അസഹനീയമായ ചികിത്സ കൊണ്ടാവാം കോടിയേരിക്ക് ചിലപ്പോഴൊക്കെ ഉച്ചക്കിറുക്ക് സംഭവിക്കുന്നു എന്നുള്ളത് താങ്കളറിയണം എന്നും സുധാകരൻ കത്തിൽ പറഞ്ഞു.

കാനത്തിനുള്ള രാഷ്ട്രീയ വിവേകം പോലും മഹാനായ കോടിയേരിക്ക് ഇല്ലാതെ പോയെന്നും ഇവിടെ പലരും പറഞ്ഞു തുടങ്ങിയിട്ടുണ്ട്. തിരുവനന്തപുരം പാർട്ടി സമ്മേളനത്തിൽ പങ്കെടുത്ത നേതാക്കളും പ്രതിനിധികളും കിടപ്പിലാണ്. എല്ലാവർക്കും കോവിഡ് മഹാമാരി കടന്നുപിടിച്ചത്രേ., കോവിഡിനെ പിടിച്ചുകെട്ടുമെന്ന് സമ്മേളനത്തിൽ പ്രമേയം പാസാക്കിയിട്ടും ‘‘അങ്ങേർക്കത്’’ മനസ്സിലായില്ലെന്നു തോന്നുന്നു.

എല്ലാത്തിനും ‘‘കാരണഭൂതനായ’’ അങ്ങ് എ.കെ.ബാലൻ ഇന്ന് ദേശാഭിമാനിയിൽ പറഞ്ഞതുപോലെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ‘‘അമേരിക്കയിൽ’’ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷമുണ്ട്.

ഇത്തരത്തിൽ പിണറായിയെ നാണംകെടുത്തുന്നതാണ് സുധാകരന്റെ വാക്കുകൾ. മരുമകനും കൊടിയേരിക്കുമൊക്കെ കണക്കിന് കത്തിൽ സുധാകരൻ കൊടുത്തിട്ടുണ്ട്.

Latest News

ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് ! വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴ !

കോഴിക്കോട്: സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. വടക്കൻ കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട്, ജില്ലകളിൽ...

More Articles Like This