സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം ; കടുത്ത നിയന്ത്രനങ്ങൾ വരുന്നു

Must Read

കോവിഡ് വ്യാപനം രൂക്ഷമായതോടെ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗത്തിലാണ് തീരുമാനം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകില്ല.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവശ്യകാര്യങ്ങൾക്കോ അവശ്യസർവീസുകൾക്കോ മാത്രമേ പുറത്തിറങ്ങാൻ അനുമതിയുണ്ടാകൂ. എന്നാൽ മാളുകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിടാൻ തീരുമാനിച്ചിട്ടില്ല.

പകരം ഈ സ്ഥാപനങ്ങൾ സ്വയം നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നാണ് സർക്കാർ നിർദേശിക്കുന്നത്. തീയറ്ററുകൾ അടക്കം സമ്പൂർണമായി അടച്ചുപൂട്ടില്ല.

നാളെ മുതൽ സ്കൂളുകൾ പൂർണമായും അടച്ചിടും. 10, 11, 12 ക്ലാസുകളും ഇനി ഓൺലൈനായിരിക്കും. വരുന്ന രണ്ട് ഞായറാഴ്ചകളിൽ കടുത്ത നിയന്ത്രണങ്ങൾ തുടരും. സമ്പൂർണ അടച്ചിടൽ എന്നോ ലോക്ക്ഡൗൺ എന്നോ പറയുന്നില്ലെങ്കിലും പുറത്തിറങ്ങാൻ സാക്ഷ്യപത്രം വേണമെന്നതടക്കമുള്ള നിയന്ത്രണങ്ങൾ വരുന്ന രണ്ട് ഞായറാഴ്ചകളിൽ ഉണ്ടാകും.

ഓരോരോ ജില്ലകളിലും രോഗികളുടെ എണ്ണത്തിന് അനുസരിച്ച് പല വിഭാഗങ്ങളായി തിരിച്ച് വികേന്ദ്രീകൃതമായിട്ടാകും നിയന്ത്രണങ്ങൾ വരിക. ഓരോ ഇടങ്ങളിലും രോഗബാധിതരുടെ എണ്ണത്തിനും ആശുപത്രിസൗകര്യങ്ങളും അനുസരിച്ച് എങ്ങനെയുള്ള നിയന്ത്രണങ്ങൾ വേണമെന്ന കാര്യം അതാത് ജില്ലാ കളക്ടർമാർക്ക് തീരുമാനിക്കാം.

നേരത്തേ ടിപിആർ അടിസ്ഥാനപ്പെടുത്തിയായിരുന്നു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ഇത്തവണ അത് രോഗബാധിതരുടെ എണ്ണത്തെയും ആശുപത്രി സൗകര്യത്തെയും അടിസ്ഥാനപ്പെടുത്തിയാകും.

കോളേജുകൾ അടയ്ക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ നിലവിൽ തീരുമാനം ആയിട്ടില്ല. രോഗവ്യാപനം കൂടിയ ജില്ലകളിൽ കോളേജുകൾ ഫൈനൽ ഇയർ ഒഴികെ ബാക്കിയെല്ലാ ക്ലാസുകളും അടച്ച‍ിടുമെന്നാണ് സൂചന.

മൂന്നാഴ്ചയ്ക്കുള്ളിൽ ഈ രോഗവ്യാപനം അതിൻറെ ഉന്നതിയിൽ എത്തുമെന്നാണ് സർക്കാരിൻറെ കണക്കുകൂട്ടൽ. ഫെബ്രുവരി 15-നകം ഇത് പീക്കിൽ എത്തും. ഇനി വരാനിരിക്കുന്ന ഒരു മാസം നിർണായകമാണ്. പല ജില്ലകളിൽ പല തോതിൽ കേസുകൾ ഉയരാനും സാധ്യതയുണ്ട്.

സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ജനങ്ങളിലെ അശ്രദ്ധയും ജാഗ്രതക്കുറവും ഈ രോഗവ്യാപനത്തിന് കാരണമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ മറ്റൊരു കാരണമാണ്.

Latest News

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കണം.ഉപരോധവും കടുപ്പിച്ച് ഇറാനെ വീഴ്‌ത്തണമെന്ന് ഇസ്രായേലിനോട് ഡോണള്‍ഡ് ട്രംപ്.ബൈഡന്റെ നിലപാട് അല്ല ട്രംപിൻ്റേത്

വാഷിങ്ടണ്‍: ഇറാന്റെ അഹങ്കാരത്തിന് തക്കതായ മറുപടി നൽകണമെന്ന ആഹ്വാനവുമായി മുൻ അമേരിക്കൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപ്. ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കണമെന്നാണ് ഇസ്രായേലിനോട് ഡൊണാൾഡ്...

More Articles Like This