കൈകളിലൂടെ ഡ്രിപ്പിട്ട് രക്തമൊഴുകിയ നിലയില്‍; മൃതദേഹം അഴുകി തുടങ്ങിയ അവസ്ഥയില്‍; തുറന്ന് കിടക്കുന്ന വീട്ടിനുള്ളില്‍ ഡോക്ടറുടെ മൃതദേഹം

Must Read

ചെന്നൈ: ഇരു കൈകളിലും ഡ്രിപ്പിട്ട് രക്തം ഒഴുക്കി കളഞ്ഞ് യുവ ഡോക്ടര്‍ ജീവനൊടുക്കി. 42 വയസ് പ്രായമുള്ള ആള്‍വാര്‍പേട്ട് സ്വദേശിയും മദ്രാസ് മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമായ യു കാര്‍ത്തിയാണ് മരിച്ചത്. ആള്‍വാര്‍പേട്ടിലെ അപാര്‍ട്ട്‌മെന്റില്‍ അഴുകി തുടങ്ങിയ നിലയിലാണ് യുവ ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഗ്യാസ്‌ട്രോഎന്‍ട്രോളജി വകുപ്പിലായിരുന്നു കാര്‍ത്തി ജോലി ചെയ്തിരുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവിവാഹിതനായ കാര്‍ത്തി കഴിഞ്ഞ 13 വര്‍ഷമായി ബന്ധുവിന്റെ ഉടമസ്ഥതയിലുള്ള ടിടികെ റോഡിലെ അപാര്‍ട്ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി മുതല്‍ കാര്‍ത്തിയെ ഫോണില്‍ ലഭിക്കാത്തതിനേ തുടര്‍ന്ന് സംശയം തോന്നിയ ബന്ധുക്കളാണ് സുഹൃത്തുക്കളെ വിവരം അറിയിച്ചത്. വീട്ടിലെത്തിയ മറ്റൊരു ഡോക്ടറാണ് വീടിനുള്ളില്‍ നിന്ന് ദുര്‍ഗന്ധം വരുന്ന വിവരവും തുറന്ന് കിടക്കുന്ന വീട്ടിനുള്ളില്‍ കാര്‍ത്തിയുടെ മൃതദേഹം കണ്ട വിവരവും പൊലീസിനെയും ബന്ധുക്കളേയും അറിയിച്ചത്. കൈകളിലൂടെ രക്തമൊഴുകിയ നിലയില്‍ അഴുകി തുടങ്ങിയ അവസ്ഥയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.

ഓഗസ്റ്റ് 19ന് യുവ ഡോക്ടര്‍ ജീവനൊടുക്കിയിരിക്കാമെന്ന നിരീക്ഷണമാണ് പൊലീസിനുള്ളത്. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വിശദമാക്കുന്ന ഒരു കുറിപ്പും മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This