സുകുമാരക്കുറുപ്പിനെ കണ്ടെത്തി.അയല്‍വാസിയുടെ സ്ഥിരീകരണം ഉറപ്പിച്ചു.ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ

Must Read

കൊച്ചി: സുകുമാരക്കുറുപ്പ് സന്യാസി വേഷത്തിൽ ഗുജറാത്തിൽ. ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി.പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തിൽ ഗുജറാത്തിൽ കണ്ടെന്ന മൊഴിയിൽ വിശദമായ അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. വെട്ടിപ്രം സ്വദേശി റെൻസിം ഇസ്മായിൽ നൽകിയ മൊഴി ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കുകയാണ്. പത്തനംതിട്ടയിലെ ബവ്റിജസ് ഷോപ് മാനേജരായ റെൻസിം സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തിൽ കണ്ടെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്.സുകുമാരക്കുറുപ്പിന്റെ ആയല്‍വാസി ആയ ജോണ്‍ കൂടി സ്ഥിരീകരിച്ചതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ തയ്യാറെടുക്കുകയാണ് ക്രൈം ബ്രാഞ്ച്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നേരത്തെ പത്തനംതിട്ട സ്വദേശി റെന്‍സിം ഇസ്മായിലാണ് സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ കണ്ടെന്ന അവകാശ വാദവുമായി രംഗത്ത് വന്നത്. സംശയം തോന്നിയതിനാല്‍ സന്ന്യാസിയുടെ ചിത്രവുമായി സുകുമാരക്കുറുപ്പിന്റെ നാട്ടിലെ ചില സുഹൃത്തുകളോടു തിരക്കിയിരുന്നു. അക്കൂട്ടത്തിലാണ് കുറുപ്പിന്റെ അയല്‍വാസി ആയിരുന്ന ജോണിനെ ഈ സന്യാസിയുടെ ചിത്രം കാണിക്കുന്നത്.

2007ല്‍ ആണ് റെന്‍സി ഈ സന്യാസിയെ ആദ്യമായി കാണുന്നത്. അന്ന് റെന്‍സി അവിടെ ഒരു സ്കൂളില്‍ അധ്യാപകനായി ജോലി ചെയ്യുക ആയിരുന്നു. ഈഡന്‍ സദാപുരം ആശ്രമത്തിലായിരുന്നു അന്ന് സ്വാമി ശങ്കര ഗിരിഗിരി താമസിച്ചിരുന്നത്. അറബി, മലയാളം, ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, തമിഴ്, തുടങ്ങിയ ഭാഷകള്‍ നന്നായി അറിയാം. താടി നീട്ടി വളര്‍ത്തിയ ഈ സന്യാസിയുടെ വേഷം കാവി മുണ്ടും ജൂബ്ബയും ആയിരുന്നു.

പിന്നീട് കുറുപ്പിന്‍റെ ചിത്രം മഠാധിപതിയെ കാണിച്ചപ്പോള്‍ മലയാളി ആയ സ്വാമിയെപ്പോലെ ഉണ്ടെന്നു പറയുക കൂടി ചെയ്തതോടെ ഈ വിവരം ആലപ്പുഴ പൊലീസിനെ ധരിപ്പിച്ചെങ്കിലും തുടര്‍ നടപടി ഒന്നും ഉണ്ടായില്ല. കഴിഞ്ഞ ഡിസംബറില്‍ ഹരിദ്വാറിലെ യാത്രാ വിവരങ്ങള്‍ അടങ്ങിയ ഒരു വിഡിയോയില്‍ ഇതേ സന്യാസിയെ വീണ്ടു കണ്ടതോടെയാണ് റെന്‍സിം വിവരങ്ങള്‍ കാണിച്ച് മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്. ഇതോടെയാണ് ക്രൈംബ്രാഞ്ച് സംഘം റെന്‍സിമിന്റെ മൊഴി രേഖപ്പെടുത്തിയതും തുടര്‍ അന്വേഷണത്തിന് തയ്യാറെടുത്തതും.

ഈഡൻ സദാപുരയിൽ കണ്ടയാളെക്കുറിച്ചാണ് റെൻസിം പോലീസിന് വിവരം നൽകിയത്. സന്യാസിയ്ക്ക് ഹിന്ദി, ഇംഗ്ലിഷ്, സംസ്കൃതം, തമിഴ്, അറബി, മലയാളം ഭാഷകൾ അറിയാം. കാവി മുണ്ടും ജുബ്ബയും വേഷം ധരിച്ച് താടിനീട്ടി വളർത്തിയായിരുന്നു അന്ന് അദ്ദേഹത്തെ കാണാൻ കഴിഞ്ഞത്.സുകുമാരക്കുറുപ്പിന്‍റെ ഫോട്ടോ കാണിച്ചപ്പോൾ മഠാധിപതിയും സംശയം പങ്കുവെച്ചിരുന്നു.

 

 

അന്ന് പോലീസിനെ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായിരുന്നില്ല. പിന്നീട് കഴിഞ്ഞ ഡിസംബറിലാണ് ഇയാളെ വീണ്ടും കാണുന്നത്. അത് ഹരിദ്വാറിലേക്കുള്ള ഒരു യാത്രാ വിവരണ വീഡിയോയിലായിരുന്നു. ഇതോടെയാണ് വിവരങ്ങൾ ഉൾക്കൊള്ളിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് നിലവിലെ അന്വേഷണം.

1984ലെ ചാക്കോ വധക്കേസിലെ പ്രതിയായ സുകുമാരക്കുറുപ്പിനെ കണ്ടെത്താൻ പോലീസിനു ഇതുവരെ കഴിഞ്ഞിട്ടില്ല. കൊലപാതകത്തിനു ശേഷം ഒളിവിൽ പോയ ഇയാള്‍ക്കു വേണ്ടി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും അന്വേഷണം വ്യാപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. സുകുമാരക്കുറുപ്പിനെ കണ്ടെന്ന വെളിപ്പെടുത്തലുമായി മുൻപും പലരും രംഗത്തെത്തിയിട്ടുണ്ട്.

അടുത്തിടെ ദുൽഖര്‍ സൽമാൻ അഭിനയിച്ച കുറുപ്പ് എന്ന സിനിമയുമായി ബന്ധപ്പെട്ട് ചാക്കോ വധക്കേസ് വീണ്ടും മാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്നു. 1984 ജനുവരി 21ന് മാവേലിക്കര പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവിൽ ക്രൈം ബ്രാഞ്ച് ആലപ്പുഴ യൂണിറ്റിനാണ് കേസന്വേഷണത്തിന്‍റെ ചുമതല.

Latest News

ബാലഭാസ്‌കറിന്റെ മരണത്തില്‍ ഡ്രൈവർ അര്‍ജുൻ വീണ്ടും സംശയനിഴലിൽ !പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയ അര്‍ജുന് പിന്നിലെ മാഫിയ ആര്?പള്ളിപ്പുറം അപകടത്തില്‍ ആ 20 സംശയങ്ങള്‍ക്ക് സിബിഐയ്ക്ക് ഉത്തരം കിട്ടിയില്ലെന്ന് സൂചന.അര്‍ജുനെ ഡ്രൈവറാക്കുന്നതിനെ ബാലഭാസ്‌കർ ഭാര്യ...

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാവര്‍ത്തിച്ച് സിബിഐ.ഡ്രൈവര്‍ അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലത്തെ കുറിച്ച് ബാലഭാസ്‌കറിനും ഭാര്യ ലക്ഷ്മിക്കും അറിയാമായിരുന്നുവെന്ന് സിബിഐ അന്വേഷണം കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. അര്‍ജുനെ...

More Articles Like This