മന്ത്രി സഭ പുനഃസംഘടന വരുന്നു!സുരേഷ്‌ഗോപി കേന്ദ്ര മന്ത്രിയാകും.യോഗം വിളിച്ച് പ്രധാനമന്ത്രി

Must Read

ന്യൂഡൽഹി∙ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് സൂചന. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി നടക്കുന്നതിന്റെ ഭാഗമായാണ് സുരേഷ്‌ഗോപി മന്ത്രി സ്ഥാനത്ത് എത്തുന്നത് .മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ െജ.പി.നഡ്ഡ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേരളത്തിൽ 140 അംഗ നിയമസഭയിൽ ഒറ്റ ബിജെപി പ്രതിനിധി പോലും ഇല്ലെന്നത് പാർട്ടിയെ അലട്ടുന്നുണ്ട്. ഇതോടെയാണ് സുരേഷ് ഗോപിയെ വീണ്ടും രംഗത്തിറക്കാൻ പാർട്ടി ശ്രമിക്കുന്നത്.

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരിൽ നിന്നാണ് മത്സരിച്ചത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തൃശൂർ തന്നെയാകും സുരേഷ് ഗോപിയുടെ തട്ടകം. 2014ലാണ് സുരേഷ് ഗോപിയെ രാജ്യസഭാംഗമായി ബിജെപി തിരഞ്ഞെടുത്തത്. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിശാല മന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകീട്ട് ചേരും.

പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിസഭയുടെ വിശാലയോഗം വിളിച്ച സാഹചര്യത്തിലാണ് മന്ത്രിസഭ പുനഃസംഘടന സംബന്ധിച്ച അഭ്യൂഹം ശക്തമായത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ ഉൾപ്പെടെ വകുപ്പുകളിൽ മാറ്റത്തിന് ആലോചനയുണ്ടെന്നാണ് വിവരം. കേരളത്തിൽ നിന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി, മെട്രോമാൻ ഇ.ശ്രീധരൻ തുടങ്ങിയവരുടെ പേരുകൾ നേതൃത്വം ചർച്ച ചെയ്തതായി ബിജെപി പാർട്ടി വൃത്തങ്ങൾ അറിയിച്ചു. മുൻ രാജ്യസഭാ എംപിയായിരുന്നു സുരേഷ് ഗോപി.

പാലക്കാട്ട് ബിജെപി സ്ഥാനാർത്ഥിയായിരുന്നു ഇ.ശ്രീധരൻ. ഇരുവരെയും കേന്ദ്രമന്ത്രിസഭയിലേക്ക് പരിഗണിക്കുന്നുവെന്ന് നേരത്തെയും അഭ്യൂഹം ഉണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പല സംസ്ഥാനങ്ങളിലെയും അധ്യക്ഷന്മാരെ മാറ്റുന്നത് ഉൾപ്പെടെ ബിജെപിയിലും അഴിച്ചുപണിയുണ്ടാകുമെന്നാണ് വിവരം.

Latest News

തിരുപ്പതി ക്ഷേത്രത്തിലെ കൂപ്പണ്‍ വിതരണം ക്യൂവിലേക്ക് ആളുകള്‍ ഇടിച്ചുകയറി; ദുരന്തത്തിൽ മരണം ആറായി

ഹൈദരാബാദ്:ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ടുണ്ടായ അപകടത്തിൽ മരണം ആറായി. നിരവധി പേർക്ക് പരിക്കേറ്റു. തിരുമല തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശൻ കൂപ്പണ്‍ വിതരണത്തിനായി...

More Articles Like This