രാഹുൽ സൈക്കോപാത്ത്, സമ്മതമില്ലാതെ പലവട്ടം ബലാത്സം​ഗം ചെയ്തു;ജാമ്യം നിയമ വിരുദ്ധം രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണം, ഹൈക്കോടതി വിധിയിലെ പരാമർശങ്ങൾ മരവിപ്പിക്കണം.ആദ്യ ബലാത്സം​​ഗക്കേസിലെ പരാതിക്കാരി സുപ്രീംകോടതിയിൽ

Must Read

ന്യുഡൽഹി :രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീംകോടതിയിൽ. രാഹുൽ തന്നെ പലതവണ തന്നെ ബലാത്സംഗം ചെയ്തുവെന്നും ജാമ്യം നല്‍കിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത സുപ്രീംകോടതിയെ അറിയിച്ചു. മുൻകൂർ ജാമ്യം അനുവദിച്ചത് നിയമ വിരുദ്ധമാണെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. രാഹുൽ സൈക്കോപാത്ത് എന്നും ജാമ്യം നൽകിയത് തന്റെ ജീവന് ഭീഷണിയാണെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സമ്മതമില്ലാതെ പലവട്ടം ബലാത്സം​ഗം ചെയ്തെന്നും ഗർഭിണി ആയിരിക്കെ ഒരിക്കൽ പോലും സമ്മതം നൽകിയിട്ടില്ലെന്നും അതിജീവിത ഹർജിയിൽ പറയുന്നു. ജാമ്യ വേളയിൽ ഹൈക്കോടതി മിനി ട്രയൽ നടത്തിയത്‌ നിയമവിരുദ്ധം ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ​ഗർഭഛിദ്രത്തിന് സന്നദ്ധത ആയിരുന്നില്ല ഭീഷണിയിലൂടെയാണ് സമ്മതിപ്പിച്ചതെന്ന് അതിജീവിത പറയുന്നു. പ്രായപൂർത്തി ആകാത്തവരുൾപ്പെടെ പത്തോളം ഇരകളെ രാഹുൽ പീഡിപ്പിച്ചിട്ടുണ്ട്. സാമൂഹ്യ വിരുദ്ധ സംഘങ്ങളുമായി ബന്ധമുള്ളയാളാണ് രാഹുലെന്നും ഹർജിയിൽ അതിജീവിത പറയുന്നു.

കേസ് അന്വേഷണത്തിന്റെ ഘട്ടത്തിലാണെന്നും അതിനാൽ പരാതിക്കാരിയ്ക്ക് എതിരായ പരാമർശങ്ങൾ അനുചിതവും നിയമവിരരുദ്ധവുമാണെന്ന് അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പ്രഥമദൃഷ്ട്യാ ഇത് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ഗർഭച്ഛിദ്രത്തിന് പരാതിക്കാരി സ്വമേധയാ മരുന്ന് കഴിച്ചതാണെന്നുമുള്ള നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലുമായിരുന്നു ഹൈക്കോടതി ഉപാധികളോടെ രാഹുലിന് മുൻകൂർജാമ്യം അനുവദിച്ചത്.

Previous articleലിയോ പതിനാലാമന്റെ തിരഞ്ഞെടുപ്പിൽ വലിയ വലിയ സുരക്ഷാ വീഴ്ച!! തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം ? സിസ്റ്റൈന്‍ ചാപ്പലില്‍ ഒരു മൊബൈല്‍ കണക്ഷന്റെ സിഗ്നല്‍! ചരിത്രത്തിലാദ്യമായി കോണ്‍ക്ലേവില്‍ മൊബൈല്‍ സാന്നിധ്യം; ഫോണുമായി പിടിക്കപ്പെട്ടത് മുതിര്‍ന്ന കര്‍ദ്ദിനാള്‍.കോൺക്ലേവിൽ പങ്കെടുക്കുന്നതിനിടെ കർദ്ദിനാൾ പോക്കറ്റിൽ ഒരു മൊബൈൽ ഫോൺ സൂക്ഷിച്ചിരുന്നു.ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
Next articleകണ്ണൂരില്‍ കോണ്‍ഗ്രസിന് തിരിച്ചടി!!!..കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പ്രതികാര നടപടിയിൽ ബ്ലോക്ക് പ്രസിഡന്റ് തോമസ് വര്‍ഗീസ് പാര്‍ട്ടി വിടുന്നു.ബിജെപിയിൽ ചേരുമെന്ന് സൂചന . സണ്ണി ജോസഫിനോടുള്ള വിയോചിപ്പിൽ സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി ബിജെ[പിയിൽ കോൺഗ്രസിന് മൊത്തം ശാപകാലം ! പാര്‍ട്ടി വിടാനൊരുങ്ങി ബ്ലോക്ക് പ്രസിഡന്റ്, ബിജെപി നേതാക്കളുമായി സംസാരിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This