മിണ്ടരുത്, വിമർശനങ്ങൾ സ്വീകരിക്കുന്നതല്ല ; മുഖ്യമന്ത്രിയെ വിമര്‍ശിച്ച സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍

Must Read

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് പോസ്റ്റിട്ട സെക്രട്ടേറിയറ്റ് ജീവനക്കാരന് സസ്‌പെന്‍ഷന്‍.മുഖ്യമന്ത്രിക്കെതിരെ അപകീര്‍ത്തികരമായ പോസ്റ്റിട്ടുവെന്നാണ് പരാതി. പൊതുഭരണ വകുപ്പിലെ ഓഫീസ് അറ്റന്‍ഡന്റ് മണിക്കുട്ടന്‍ എ എന്ന ജീവനക്കാരനെയാണ് സസ്പെന്‍ഡ് ചെയ്തത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സെക്രട്ടേറിയറ്റിലെ ഓഫീസ് അറ്റന്‍ഡര്‍മാരുടെ വാട്സാപ്പ് ഗ്രൂപ്പിലിട്ട പോസ്റ്റാണ് നടപടിക്ക് കാരണമായത്. കൊലപാതക രാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള പോസ്റ്റാണ് മണിക്കുട്ടന്‍ വാട്സാപ്പ് ഗ്രൂപ്പിലേക്ക് ഷെയര്‍ ചെയ്തത്.

പരാതിയുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി ഉണ്ടായത്. മണിക്കുട്ടനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ ഉത്തരവിറക്കി.

Latest News

നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് പൊലീസ്; ഇരുവരും ഒളിവില്‍; അന്വേഷണം ഊര്‍ജിതം

ആയുഷ് മിഷന്റെ പേരിലെ നിയമന തട്ടിപ്പില്‍ അഖില്‍ സജീവിനെയും ലെനിനെയും പ്രതി ചേര്‍ത്ത് കാന്റോണ്‍മെന്റ് പൊലീസ്. ആരോഗ്യമന്ത്രിയുടെ പിഎ അഖില്‍ മാത്യുവിന്റെ പരാതിയിലെടുത്ത കേസിലാണ് നടപടി....

More Articles Like This