ജനനേന്ദ്രിയം മുറിച്ച കേസില്‍ ഡിജിപി കുടുങ്ങും ?? സന്ധ്യയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് സ്വാമി ഗംഗേശാനന്ദ !!

Must Read

ജനനേന്ദ്രിയം മുറിച്ച കേസില്‍ ഡിജിപി ബി.സന്ധ്യക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി സ്വാമി ഗംഗേശാനന്ദ രംഗത്ത്. സന്ധ്യയെക്കുറിച്ച് പല റിപ്പോട്ടുകളും വരാനുണ്ടെന്നും ജനനേന്ദ്രിയം മുറിച്ചതിന് പിന്നില്‍ മൂന്ന് പേരുണ്ടെന്നും താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ഗംഗേശാനന്ദ പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസ് അട്ടിമറിച്ചതില്‍ ഡിജിപി ബി സന്ധ്യയുടെ പങ്ക് അന്വേഷിക്കണമെന്ന് സ്വാമി പറഞ്ഞു. കേസില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും ഇതിന് പിന്നില്‍ ബി.സന്ധ്യയാണെന്നുമാണ് ഗംഗേശാനന്ദ പറയുന്നത്. ഇത്രയുമായിട്ടും ഇരയായ തനിക്ക് എതിരെ കേസെടുക്കുകയാണ് പൊലീസ് ചെയ്തത്. എന്നാല്‍ തന്നെ കേസില്‍ അഞ്ച് വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല എന്നും ഗംഗേശാനന്ദ പറഞ്ഞു.

2017 മേയില്‍ തിരുവനന്തപുരം പേട്ടയില്‍ വച്ചാണ് ഗംഗേശാന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവം നടക്കുന്നത്. ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നപ്പോള്‍ സ്വയരക്ഷയ്ക്കായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചെന്നായിരുന്നു 23 കാരിയായ വിദ്യാര്‍ഥിനിയുടെ പരാതി.

എന്നാല്‍ കോടതിയില്‍ കേസ് എത്തിയപ്പോള്‍ ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും കാമുകന്‍ അയ്യപ്പദാസിന്റെ നിര്‍ബന്ധത്താലാണ് അതിക്രമം നടത്തിയതെന്നും പെണ്‍കുട്ടിയും മാതാപിതാക്കളും തിരുത്തിയിരുന്നു. ഇതോടെയാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

പരാതിക്കാരിയുടെ കുടുംബത്തില്‍ നല്ല സ്വാധീനമുണ്ടായിരുന്ന സ്വാമി, പരാതിക്കാരിയും അയ്യപ്പദാസും തമ്മിലുള്ള ബന്ധം അംഗീകരിച്ചിരുന്നില്ല. ഇതിലുള്ള പക നിമിത്തം അയ്യപ്പദാസാണ് പദ്ധതി തയ്യറാക്കിയതെന്നും സമൂഹ മാധ്യമങ്ങളില്‍ നിന്ന് ജനനേന്ദ്രിയം മുറിക്കുന്ന വീഡിയോ കണ്ടാണ് കൃത്യം നടത്തിയതെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

പരാതിക്കാരിയെ പ്രതി ചേര്‍ക്കേണ്ട സാഹചര്യമായതിനാല്‍ കേസില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രൈംബ്രാഞ്ച് നിയമോപദേശം തേടിയിരിക്കുകയാണ്.

തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചു എന്നാണ് യുവതി പൊലീസിനെ ആദ്യം അറിയിച്ചത്. എന്നാല്‍ പിന്നീട് യുവതി തന്നെ സ്വാമിക്ക് അനുകൂലമായി മൊഴിമാറ്റി. യുവതിയുടെ കുടുംബവും സ്വാമിയെ പിന്തുണച്ചു മൊഴി നല്‍കിയിരുന്നു.

 

Latest News

ഒത്തുചേരലിന്റെ സ്നേഹം പങ്കിടാന്‍ വീടുകളൊരുങ്ങി.മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം

മലയാളിക്ക് ഇന്ന് പൊന്നിൻ ചിങ്ങമാസത്തിലെ തിരുവോണം.ഒരുമയുടെയും സാഹോദര്യത്തിന്റേയും ഉത്സവമായി ഇന്ന് തിരുവോണം. സമൃദ്ധിയുടെയും നന്മയുടെയും പൂവിളിയുമായെത്തിയ തിരുവോണം മലയാളിയ്‌ക്ക് ഒത്തുചേരലിന്റേയും ഓര്‍മപ്പെടുത്തലിന്റേയും ദിനം കൂടിയാണ്. ലോകമെമ്പാടുമുള്ള...

More Articles Like This