കുട്ടികൾക്കായി നോമ്പ് ഒരുക്ക ധ്യാനം `ആത്മീയം` ഫെബ്രുവരി 23, 24. 25 തീയതികളിൽ

Must Read

ഡബ്ലിൻ : ഡബ്ലിൻ സീറോ മലബാർ സഭ കുട്ടികൾക്കായി ‘ആത്മീയം’ എന്ന പേരിൽ നോമ്പ് ഒരുക്ക ഏകദിന ധ്യാനം നടത്തുന്നു. താല ഫെറ്റർകെയിൻ ചർച്ച് ഓഫ് ഇൻകാർനേഷനിൽ വച്ച് മൂന്ന് വിഭാഗങ്ങളായാണ് ധ്യാനം നടത്തപ്പെടുന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2022 ഫെബ്രുവരി 23 ബുധനാഴ്ച 2,3 കാറ്റിക്കിസം ക്ലാസുകളിലെ കുട്ടികൾക്കായും, 24 വ്യാഴാഴ്ച  4  മുതൽ 7 വരെ  ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്കായും, ഫെബ്രുവരി 25 വെള്ളിയാഴ്ച  8 മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്കായും ധ്യാനം ക്രമീകരിച്ചിരിക്കുന്നു.

രാവിലെ 10 മുതൽ 4 വരെ നടത്തുന്ന ധ്യാനത്തിൻ്റെ രജിസ്ട്രേഷൻ www.syromalabar.ie വെബ്സൈറ്റിലെ PMS ൽ ആരംഭിച്ചുകഴിഞ്ഞു. രജിസ്ട്രേഷൻ ഫീസ് 10 യൂറോ  ഉണ്ടായിരിക്കും. കുട്ടികൾക്ക് ലഘുഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതായിരിക്കും.

നോമ്പിനു മുന്നോടിയായി കുട്ടികളെ ആത്മീയമായി ഒരുക്കുവാൻ, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മാന:സ്സികമായ കരുത്തും ആത്മീയമായ ഉണർവ്വും നൽകാൻ വി. കുർബാനയോടും, ആരാധനയോടും, പ്രാർത്ഥനയോടും, കളികളോടും, ക്ലാസുകളോടും കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാൻ എല്ലാ കുട്ടികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നന്നതായി സഭാ നേതൃത്വം അറിയിച്ചു.

Latest News

ഇന്ധന സെസില്‍ തിരിച്ചടി ! കേരളത്തിന് തിരിച്ചടിയാകുമെന്ന് ഇ.പി. ജയരാജന്‍ .ബജറ്റിലെ നിര്‍ദേശം മാത്രമെന്ന് ഗോവിന്ദൻ. വിഭിന്ന അഭിപ്രായവുമായി നേതാക്കൾ. സ്വയം കുഴികുത്തി സിപിഎം !

തിരുവനന്തപുരം : ബഡ്ജറ്റിൽ സ്വയം കുഴി കുത്തി സിപിഎം .ബഡ്ജറ്റ് സിപിഎമ്മിനും ഇടതുപക്ഷത്തിനും കനത്ത പ്രഹരം ആയിരിക്കുകയാണ് ബജറ്റിൽ പ്രഖ്യാപിച്ച ഇന്ധനസെസ് തിരിച്ചടിയാകുമെന്ന ആശങ്കയിൽ സിപിഎമ്മും...

More Articles Like This