അയര്‍ലണ്ട് സീറോ മലബാര്‍ സഭയ്ക്ക് പുതിയ വെബ്‌സൈറ്റ്

Must Read

നോക്ക് : അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ പുതിയ വെബ് സൈറ്റ് www.syromalabarcatholic.ie പ്രകാശനം ചെയ്തു. അയര്‍ലണ്ടിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തില്‍ അയര്‍ലണ്ട് സീറോ മലബാര്‍ സഭാ കോര്‍ഡിനേറ്റര്‍ റവ. ഡോ. ക്ലമന്റ് പാടത്തിപറമ്പില്‍ വെബ്‌സൈറ്റ് ഉത്ഘാടനം ചെയ്തു. സീറോ മലബാര്‍ ഗാല്‍വേ കോര്‍ഡിനേറ്റര്‍ ഫാ. ജോസ് ഭരണികുളങ്ങര, സീറോ മലബാര്‍ നാഷണല്‍ കാറ്റിക്കിസം ഡയറക്ടര്‍ ഫാ. റോയ് വട്ടക്കാട്ട്, ഫാ. സെബാസ്റ്റ്യന്‍ OCD, നാഷണല്‍ പാസ്റ്ററല്‍ കൗണ്‍സില്‍ ട്രസ്റ്റി ജിന്‍സി ജിജി, ഡബ്ലിന്‍ സോണല്‍ ട്രസ്റ്റിമാരായ് സീജോ കാച്ചപ്പിള്ളി, ബെന്നി ജോണ്‍, സുരേഷ് സെബാസ്റ്റ്യന്‍ എന്നിവര്‍ സംബന്ധിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഫിബ്‌സ്ബറോ കുര്‍ബാന സെന്ററിലെ കാറ്റിക്കിസം ഹെഡ്‌സ്മാസ്റ്റര്‍ ശ്രീ റോമിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ വെബ്‌സൈറ്റില്‍ നിന്ന് അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ എല്ലാ റീജിയണല്‍ വെബ്‌സൈറ്റുകളിലേക്കും ലിങ്ക് ഉണ്ടായിരിക്കും. അയര്‍ലണ്ടിലെ വിവിധ കുര്‍ബാന സെന്ററുകളുടെ വിവരങ്ങള്‍, വിശുദ്ധ കുര്‍ബാന സമയം, വൈദീകര്‍, അഡ്മിനിസ്‌ട്രേഷന്‍ വിവരങ്ങള്‍, വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളെ സംബന്ധിച്ച വിവരങ്ങള്‍, ന്യൂസുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന വെബ്‌സൈറ്റില്‍ നിന്ന് പാരിഷ് മാനേജ്‌മെന്റ് സിസ്റ്റത്തിലേയ്ക്കും മറ്റ് ഉപകാരപ്രദമായ വെബ്‌സൈറ്റുകളിലേയ്ക്കും പ്രവേശിക്കുവാന്‍ കഴിയും.

വിവിധ അപേക്ഷാഫോറങ്ങള്‍, കലണ്ടര്‍, ന്യൂസ് ലെറ്റര്‍, പ്രാര്‍ത്ഥനാ ബുക്കുകള്‍ മറ്റു ഉപകാരപ്രദമായ വിവരങ്ങള്‍ എന്നിവ ഈ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മാര്യേജ് പ്രിപ്പറേഷന്‍ കോഴ്‌സ് രജിസ്‌ട്രേഷന്‍, മറ്റ് ഈവന്റ് രജിസ്‌ട്രേഷന്‍, ഡൊണേഷന്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട് ഉണ്ട്. വിശുദ്ധ കുര്‍ബാനയുടെ ലൈവ് സംപ്രേഷണവും ഈ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.

സീറോ മലബാര്‍ സഭ നോക്ക് ബസലിക്കയില്‍ ആരംഭിച്ച കുര്‍ബാന മധ്യേയായിരുന്നു വെബ്‌സൈറ്റ് പ്രകാശനം. അയര്‍ലണ്ടിലെ വിവിധ ഭാഗങ്ങളില്‍നിന്ന് നാനൂറോളം വിശ്വാസികള്‍ ശനിയാഴ്ച നടന്ന തിരുകര്‍മ്മങ്ങളില്‍ സംബന്ധിച്ചു. രണ്ടാം ശനിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മുതല്‍ മലയാളത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഉച്ചയക്ക് 1 മണിക്ക് ആരാധനയും ജപമാലയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

Latest News

ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് സലാഹ് അൽ-ബർദാവിലും ഭാര്യയും കൊല്ലപ്പെട്ടു.

റാഫ: തെക്കൻ ഗാസയിലുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ ഹമാസ്​ പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ്​ അൽ ബർദാവീലും ഭാര്യയും കൊല്ലപ്പെട്ടു. ഗാസയിൽ ഇസ്രായേലി വ്യോമാക്രമണങ്ങൾ ശക്തമാകുന്നതിനിടെ, ഖാൻ...

More Articles Like This