ടാങ്കര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു; അപകടത്തില്‍ വീട് തകര്‍ന്നു

Must Read

കാസര്‍ഗോഡ്: പാണത്തൂര്‍ പരിയാരത്ത് ഡീസല്‍ കയറ്റിവന്ന ടാങ്കര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ വീട് ഭാഗികമായി തകര്‍ന്നിരിക്കുകയാണ്. ടാങ്കറില്‍ ഉണ്ടായിരുന്നവര്‍ക്കാണ് പരുക്കേറ്റത്. ഹസൈനാര്‍ എന്നയാളുടെ വീടിന് മുകളിലേക്കാണ് ടാങ്കര്‍ മറിഞ്ഞത്. വീട്ടിലുള്ളവര്‍ സുരക്ഷിതരാണെന്നും ഇവര്‍ക്ക് പരുക്കുകള്‍ ഇല്ലെന്നുമാണ് ലഭ്യമാകുന്ന വിവരം. ചെമ്പേരിയില്‍ പുതുതായി തുടങ്ങിയ പെട്രോള്‍ പമ്പിലേക്ക് വരികയായിരുന്നു ടാങ്കര്‍ ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇവിടെ ചെറിയ തോതില്‍ ഡീസല്‍ ചോര്‍ച്ചയും ഉണ്ടായിട്ടുണ്ട്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This