ജാതകം നോക്കി തരാം എന്ന വ്യാജേനെ പെണ്‍കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു; പൂജാരിക്ക് എട്ട് വര്‍ഷം കഠിനതടവ്

Must Read

തിരുവനന്തപുരം: ക്ഷേത്ര ദര്‍ശനത്തിന് എത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പൂജാരിക്ക് എട്ട് വര്‍ഷം കഠിനതടവ്.  മണിയപ്പന്‍ പിള്ള എന്ന മണി പോറ്റിയെ ആണ് തിരുവനന്തപുരം പോക്‌സോ കോടതി ശിക്ഷിച്ചത്. ജാതകം നോക്കി തരാം എന്ന വ്യാജേനെ പെണ്‍കുട്ടിയെ മുറിയില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്നാണ് കേസ്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2020ലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ആദ്യ ദിവസം അര്‍ച്ചന നടത്താന്‍ അമ്മയോടൊപ്പമാണ് കുട്ടി എത്തിയത്. ക്ഷേത്ര അടച്ചതിനാല്‍ അടുത്ത ദിവസം കുട്ടി ഒറ്റയ്ക്ക് ക്ഷേത്രത്തില്‍ എത്തി. മറ്റ് ഭക്തജനങ്ങള്‍ പോകുന്നത് വരെ കുട്ടിയെ പൂജാരി മാറ്റി നിര്‍ത്തി. ശേഷം കുട്ടിയുടെ ജാതകം പരിശോധിക്കാനെന്ന വ്യാജേന പൂജാരിയുടെ മുറിയില്‍ കൊണ്ടു പോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി നിലവിളിച്ച് കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This