ഗായത്രിക്കായി അമ്മയും സഹോദരിയും രാത്രി സ്റ്റേഷനില്‍; എന്നിട്ടും അന്വേഷിക്കാതെ കാട്ടാക്കട പൊലീസ്

Must Read

തിരുവനന്തപുരം :തമ്പാനൂരിലെ ​നൂ​രി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ ത​ക​ര്‍​ന്ന​ത്​ നി​ര്‍​ധ​ന കു​ടും​ബ​ത്തി‍െന്‍റ പ്ര​തീ​ക്ഷ. പ​ഠി​ക്കാ​ന്‍ ഏ​റെ മി​ടു​ക്കി​യാ​യ സ​ഹോ​ദ​രി​യു​ടെ ഉ​ന്ന​ത പ​ഠ​ന​ത്തി​ന് വേ​ണ്ടി​യാ​ണ്​ ഗാ​യ​ത്രി ജ്വ​ല്ല​റി​യി​ലും പി​ന്നീ​ട് ജിം​നേ​ഷ്യ​ത്തി​ലും ജോ​ലി​നോ​ക്കി​യ​ത്. പ്ര​വീ​ണു​മാ​യു​ള്ള അ​ടു​പ്പം സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും കു​ടും​ബ​വും അ​റി​ഞ്ഞ​തോ​ടെ നാ​ണ​ക്കേ​ട് മൂ​ല​മാ​ണ് ജ്വ​ല്ല​റി​യി​ലെ ജോ​ലി ഗാ​യ​ത്രി ഉ​പേ​ക്ഷി​ച്ച​ത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ​ക്ഷേ ഗാ​യ​ത്രി​യെ ഉ​പേ​ക്ഷി​ക്കാ​ന്‍ പ്ര​വീ​ണ്‍ ത​യാ​റാ​യി​രു​ന്നി​ല്ല. ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ഇ​രു​വ​രും ബ​ന്ധം തു​ട​ര്‍​ന്നു. പ്ര​വീ​ണ്‍ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്‌ ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​റ്റ​സ്റ്റ് ചെ​യ്യാ​നു​ണ്ടെ​ന്ന്​ ക​ള്ളം​പ​റ​ഞ്ഞ്​ ഗാ​യ​ത്രി വീ​ട്ടി​ല്‍ നി​ന്നി​റ​ങ്ങി​യ​ത്.

പ്ര​വീ​ണ്‍ ത‍െന്‍റ ക​ഴു​ത്തി​ല്‍ താ​ലി​കെ​ട്ടു​ന്ന ഫോ​ട്ടോ ഹോ​ട്ട​ല്‍ മു​റി​യി​ലി​രു​ന്ന്​ ഗാ​യ​ത്രി ശ​നി​യാ​ഴ്ച വൈ​കീ​ട്ട്​ വാ​ട്സ്‌ആ​പ് സ്റ്റാ​റ്റ​സി​ല്‍ പ​ങ്കു​വെ​ച്ചു. ഇ​തു​ക​ണ്ട സ​ഹോ​ദ​രി​യും അ​മ്മ​യും അ​ഞ്ച​ര​യോ​ടെ ഗാ​യ​ത്രി​യു​ടെ മൊ​ബൈ​ലി​ലേ​ക്ക് വി​ളി​ച്ചെ​ങ്കി​ലും എ​ടു​ത്ത​ത് പ്ര​വീ​ണാ​യി​രു​ന്നു. ഗാ​യ​ത്രി ത​നി​ക്കൊ​പ്പ​മു​ണ്ടെ​ന്നും അ​വ​ളെ അ​ന്വേ​ഷി​ച്ച്‌ ഇ​നി ആ​രും വി​ളി​ക്കേ​ണ്ടെ​ന്നും പ​റ​ഞ്ഞ് പ്ര​വീ​ണ്‍ ക​യ​ര്‍​ത്തു. ഗാ​യ​ത്രി​ക്ക്​ ഫോ​ണ്‍ കൊ​ടു​ക്കാ​ന്‍ അ​മ്മ സു​ജാ​ത ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും മ​റു​പ​ടി ന​ല്‍​കാ​തെ ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫ് ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് സ​ഹോ​ദ​രി ജ​യ​ശ്രീ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

പ്ര​വീ​ണി‍െന്‍റ പെ​രു​മാ​റ്റ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ ഇ​രു​വ​രും ശ​നി​യാ​ഴ്ച രാ​ത്രി ഏ​​ഴോ​ടെ പ​രാ​തി​യു​മാ​യി കാ​ട്ടാ​ക്ക​ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. മ​ക​ളു​ടെ ഫോ​ണി​ല്‍നി​ന്ന്​ ഭീ​ഷ​ണി​യു​ടെ സ്വ​ര​ത്തി​ല്‍ പ്ര​വീ​ണ്‍ സം​സാ​രി​ച്ചെ​ന്നും ഗാ​യ​ത്രി​ക്ക് എ​ന്തോ അ​പ​ക​ടം പ​റ്റി​യി​ട്ടു​ണ്ടെ​ന്നും എ​ത്ര​യും​വേ​ഗം ക​ണ്ടെ​ത്ത​ണ​മെ​ന്നും ഇ​രു​വ​രും ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും നോ​ക്കാ​മെ​ന്ന ഉ​ഴ​പ്പ​ന്‍ മ​റു​പ​ടി​യാ​ണ്​ ല​ഭി​ച്ച​തെ​ന്നും പ​രാ​തി വാ​ങ്ങി​യ​ശേ​ഷം പ​റ​ഞ്ഞ​യ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ജ​യ​ശ്രീ പ​റ​ഞ്ഞു.

തു​ട​ര്‍ന്ന് പു​ല​രും വ​രെ ഇ​രു​വ​രും മാ​റി മാ​റി ഗാ​യ​ത്രി​യു​ടെ ഫോ​ണി​ലേ​ക്ക്​ വി​ളി​ച്ച​പ്പോ​ഴെ​ല്ലാം ഫോ​ണ്‍ സ്വി​ച്ച്‌ ഓ​ഫാ​യി​രു​ന്നു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് കാ​ട്ടാ​ക്ക​ട പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍നി​ന്ന്​ വീ​ട്ടി​ലേ​യ്ക്ക് ഫോ​ണ്‍ വ​ന്ന​ത്.

ഗാ​യ​ത്രി​യെ​യും പ്ര​വീ​ണി​നെ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്നും ഉ​ട​ന്‍ സ്റ്റേ​ഷ​നി​ലെ​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു സ​ന്ദേ​ശം. തു​ട​ര്‍ന്ന് അ​മ്മ​യെ​യും കൂ​ട്ടി ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ജ​യ​ശ്രീ കാ​ട്ടാ​ക്ക​ട സ്റ്റേ​ഷ​നി​ലെ​ത്തി. ത​മ്ബാ​നൂ​ര്‍ പൊ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഇ​രു​വ​രു​മു​ണ്ടെ​ന്നും അ​വി​ടേ​ക്ക്​ പോ​കാ​നു​മാ​യി​രു​ന്നു നി​ര്‍​ദേ​ശം.

ഗാ​യ​ത്രി സു​ര​ക്ഷി​ത​യാ​യി ഇ​രി​ക്കു​ന്നു​വെ​ന്ന വി​ശ്വാ​സ​ത്തി​ല്‍ ത​മ്ബാ​നൂ​ര്‍ സ്റ്റേ​ഷ​നി​ലെ​ത്തി ഏ​റെ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് കൊ​ല്ല​പ്പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്. ഗാ​യ​ത്രി​യു​ടെ പി​താ​വ് മാ​രി​യ​പ്പ​ന്‍ 12 വ​ര്‍ഷം മു​മ്ബ്​ മ​രി​ച്ചു. ര​ണ്ട് പെ​ണ്‍മ​ക്ക​ളേ​യും സു​ജാ​ത ഹോ​ട്ട​ലു​ക​ളി​ലും വീ​ടു​ക​ളി​ലും ജോ​ലി​ചെ​യ്താ​ണ് വ​ള​ര്‍ത്തി​യ​ത്. ബി.​എ​ഡി​ന്​ പ​ഠി​ക്കു​ന്ന ഗാ​യ​ത്രി എം.​എ​സ്​​സി​യി​ല്‍ മൂ​ന്നാം റാ​ങ്ക് നേ​ടി​യി​രു​ന്നു.

Latest News

എൻഡിഎയുടെ സ്പീക്കർ സ്ഥാനാർത്ഥി ഓം ബിർല. ഇൻഡ്യ’യുടെ സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ് അരയും തലയും മുറുക്കി പ്രതിപക്ഷം, ചരിത്രത്തിൽ ആദ്യം

ന്യുഡൽഹി : ചരിത്രത്തിൽ ആദ്യമായി ലോക്സഭാ സ്പീക്കർ സ്ഥാനത്തേക്ക് മത്സരം. എൻഡിഎ സ്ഥാനാർത്ഥി ഓം ബിർല ഉടൻ നാമനിർദേശ പത്രിക നൽകും. ബിജെപി തീരുമാനം സഖ്യകക്ഷികളെ...

More Articles Like This