ശശി തരൂരിന്റെ പ്രചാരണം റദ്ദാക്കി

Must Read

കൊച്ചി: കോൺ​ഗ്രസ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ശശി തരൂരിന്റെ ഇന്നത്തെ പ്രചാരണം റദ്ദാക്കി.കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് വരുന്ന 17-ന് നടക്കാനിരിക്കുകയാണ്. മുലായം സിങ് യാദവിനോടുള്ള ആദര സൂചകമായാണ് തീരുമാനം. ഇന്ന് ലക്നൗവിൽ പ്രചാരണം നടത്താണായിരുന്നു മുൻപ് നിശ്ചയിച്ചിരുന്നത്. ഉത്തർ പ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവ് ഇന്ന് രാവിലെയാണ് അന്തരിച്ചത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മത്സരരംഗത്തുള്ള തിരുവനന്തപുരം എംപി ശശി തരൂരിന് മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഇല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പിന്തുണ വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും ഉള്‍പ്പടെ തരൂര്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും യുവാക്കളാണെന്നതാണ് മറ്റൊരു വസ്തുത.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This