തരൂരിനെ എതിർക്കാനില്ല ;ദിഗ്‌വിജയ് സിങ് പിന്മാറി!സോണിയ കുടുംബത്തിന് കനത്ത പ്രഹരം! സുധാകര ടീമിന്റെ രഹസ്യ പിന്തുണ തരൂരിന് !കേരളത്തിൽ വലിയ ഭൂരിപക്ഷം നേടും.വിജയം ഉറപ്പിക്കാൻ തരൂർ പക്ഷം.ഖർഗെയ്ക്കെതിരെ മത്സരിക്കുമെന്ന് ശശി തരൂർ.

Must Read

ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ശശി തരൂരിന് പിന്തുണ കൂടി .വിജയം ഉറപ്പിക്കാൻ തരൂർ പക്ഷം നീക്കം ശക്തമാക്കി .തരൂരിനെതീരെ മത്സരിക്കുന്നതിൽ നിന്നും ദിഗ്‌വിജയ് സിങും പിന്മാറിയത് സോണിയ കുടുംബത്തിന് കനത്ത പ്രഹരം ആയിരിക്കയാണ് . ഇനി പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തണം മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയെ മത്സരിപ്പിക്കുവാൻ നീക്കം തുടങ്ങി കേരളത്തിൽ കെ സുധാകരൻ പക്ഷം രഹസ്യമായി തരൂരിന് പിന്തുണയും വോട്ടും നൽകും .പലരും ശശി തരൂരിന് പരസ്യ പിന്തുണ് കൊടുക്കുവാൻ രംഗത്ത് വരും .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം മല്ലികാർജുൻ ഖർഗെയ്ക്കെതിരെ മത്സരിക്കുമെന്ന് ശശി തരൂർ എംപി. ഇന്ന് ഉച്ചയോടെ ശശി തരൂർ നാമനിർദേശകപത്രിക സമർപ്പിക്കും. എന്നാൽ, ഖർഗെ രംഗത്തുണ്ടെങ്കിൽ മത്സരിക്കാനില്ലെന്നും പാർട്ടിയോട് കൂറുപുലർത്തുമെന്നും മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ദിഗ്‌വിജയ് സിങ് പറഞ്ഞു.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി ശശി തരൂർ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി എന്നിവർക്ക് പ്രണാമം അർപ്പിച്ചു. ഇതിന്റ ചിത്രങ്ങളും അദ്ദേഹം ട്വീറ്റ് ചെയ്തു. അതേസമയം, മത്സരിക്കാൻ ആഗ്രഹിക്കുന്ന വിവരം അറിയിക്കാൻ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കണ്ടപ്പോൾ അവർ തന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചില്ലെന്ന് ശശി തരൂർ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. നിങ്ങൾക്ക് മത്സരിക്കാൻ സ്വാഗതം എന്ന് സോണിയ തന്നോട് പറഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജുൻ ഖാർഗെയും മത്സരിച്ചേക്കുമേന്ന് റിപ്പോർട്ടുകൾ. ദിഗ്വിജയ സിംഗ്,ശശിതരൂർ മത്സരം ഏറക്കുറെ ഉറപ്പായതിന് പിന്നാലെയാണ് അപ്രതീക്ഷിത സ്ഥാനാർഥിയായി ഖാർ​ഗെയുടെ പേരും ഉയർന്ന് വരുന്നത്. ഖാർ​ഗെ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നാമനിർദേശ പത്രിക സമർപ്പിച്ചേക്കും. ഇക്കാര്യത്തെ കുറിച്ച് ​ഖാർഗെയോട് ഹൈക്കമാന്റ് സംസാരിച്ചെന്നാണ് റിപ്പോട്ടുകൾ. നാമനിർദേശ പത്രിക നൽകുന്നതിനുള്ള അവസാന തിയതി ഇന്നാണ്. ജി 23 നേതാക്കളിൽ ഒരാളും പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും സൂചനയുണ്ട്.

പുതിയ സ്ഥാനാർഥിയെ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ എടുക്കാൻ നേതാക്കൾ യോഗം ചേർന്നു. ആനന്ദ് ശർമ്മ, മനീഷ് തിവാരി, ഭൂപീന്ദർ സിംഗ് ഹൂഡ, പൃഥ്വിതാജ് ചവാൻ തുടങ്ങിയ മുതിർന്ന നേതാക്കൾ യോഗത്തിൽ പങ്കെടുത്തു.ജനാധിപത്യരീതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്നതിൽ സോണിയാഗാന്ധിക്ക് നന്ദിപറയുന്നതായും മികച്ച സ്ഥാനാർഥിയെ പിന്തുണക്കുമെന്നും പൃഥ്വിരാജ് ചൗഹാൻ പറഞ്ഞു. നിലവിൽ ശശി തരൂരാണ് ‘ജി.23’ ഗ്രൂപ്പിൽനിന്ന് നിന്ന് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ തരൂരിനെ കൂടാതെ ‘ജി.23’യുടെ പ്രതിനിധിയായി മനീഷ് തിവാരിയും നാമനിർദേശ പത്രിക നൽകുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Latest News

പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടി സഹോദരനിൽ നിന്നും ഗർഭിണിയായി. ഗർഭഛിദ്രം നടത്താൻ ഹൈക്കോടതി അനുമതി നൽകി. പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ് ജസ്റ്റീസ് സിയാദ് റഹ്മാന്‍റെ...

More Articles Like This