ഭാര്യയെയും ഭാര്യാമാതാവിനെയും ഭര്‍ത്താവ് വെട്ടി; കൈവിരല്‍ വേര്‍പെട്ടു; ആക്രമണം കുടുംബ വഴക്കിനെ തുടര്‍ന്ന്; ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതം; സംഭവം കോഴിക്കോട്

Must Read

കോഴിക്കോട്: കോടഞ്ചേരിയില്‍ ഭാര്യയെയും ഭാര്യാമാതാവിനെയും ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു. പാറമല സ്വദേശി ബിന്ദു, മാതാവ് ഉണ്ണിയാത എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇന്നു രാവിലെ ആറുമണിയോടെയാണു ആക്രമണം. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ഷിബു ഒളിവില്‍ പോയി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിന്ദുവിന്റെ തോളിനും തലയ്ക്കും കൈക്കുമാണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഉണ്ണിയാതയുടെ ഒരു കൈവിരല്‍ വേര്‍പെട്ടു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്ന് പൊലീസ് പറഞ്ഞു. പരുക്കു ഗുരുതരമായതിനാല്‍ ഇരുവരെയും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയില്‍നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. രണ്ടുവര്‍ഷമായി ബിന്ദുവും ഷിബുവും പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.
ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു.

Latest News

ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കി; മകനെ പിതാവ് മൊബൈല്‍ ചാര്‍ജറിന്റെ കേബിള്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ലോകകപ്പ് ഫൈനല്‍ മത്സരം കാണുന്നതിനിടെ ടി.വി ഓഫാക്കിയ മകനെ പിതാവ് കൊലപ്പെടുത്തി. സംഭവത്തില്‍ പിതാവ് ഗണേഷ് പ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.മദ്യപിച്ചെത്തിയ...

More Articles Like This