നിലവിളി കേട്ടു; രാത്രി 2 മണിയോടെ ഒരാള്‍ പെണ്‍കുട്ടിയെ കൊണ്ട് പോകുന്നത് കണ്ടു; നാട്ടുകാരെ വിവരം അറിയിച്ച് പരിസരത്തെ വീടുകള്‍ പരിശോധിച്ചു; നഗ്‌നയായ നിലയില്‍ റോഡിലൂടെ പെണ്‍കുട്ടി ഓടി വരുന്നത് കണ്ടു; ദൃക്സാക്ഷി പറയുന്നു

Must Read

ആലുവ: അതിഥി തൊഴിലാളികളുടെ മകളെ തട്ടിക്കൊണ്ടുപോകുന്നതിന് സമീപവാസിയായ സുകുമാരന്‍ ദൃക്സാക്ഷിയായിരുന്നു. രാത്രി രണ്ടുമണിയോടെ വീടിന്റെ ജനലിലൂടെ നോക്കിയപ്പോഴാണ് ഒരാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോകുന്നത് കണ്ടത്. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ച് പരിസരത്തെ വീടുകളും പ്രദേശവും പരിശോധിച്ചു. അന്വേഷണം തുടരുന്നതിനിടെ നഗ്‌നമായ നിലയില്‍ പെണ്‍കുട്ടി റോഡിലൂടെ ഓടി വരുന്നതാണ് കണ്ടതെന്നും സുകുമാരന്‍ പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”പുലര്‍ച്ചെ രണ്ടുമണിയോടെ എഴുന്നേറ്റ് ജനല്‍ തുറന്ന് നോക്കിയപ്പോഴാണ് നിലവിളി കേട്ടത്. നോക്കിയപ്പോള്‍ ഒരാള്‍ കൊച്ചിനെ കൊണ്ട് പോകുന്നത് കണ്ടു. അയല്‍വാസികളായ കുട്ടികള്‍ അല്ലെന്ന് മനസിലായി. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിച്ച് പരിസരത്തെ വീടുകള്‍ പരിശോധിച്ചു. പിന്നെയാണ് റോഡിലൂടെ കൊച്ച് ഓടി വരുന്നത് കണ്ടത്. നഗ്‌നയായ നിലയിലായിരുന്ന കുട്ടിയെ വീട്ടിലെത്തിച്ച ശേഷം വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.” തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചുവെന്നും സുകുമാരന്‍ വിശദീകരിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This