സന്യാസിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റില്‍ ഉപേക്ഷിച്ചു ; രണ്ട് പേര്‍ പിടിയില്‍

Must Read

ബെംഗളൂരു: കര്‍ണാടകയിലെ ജൈന സന്യാസിയെ കൊന്ന് കഷ്ണങ്ങളാക്കി കിണറ്റില്‍ ഉപേക്ഷിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ഖടകഭാവി സ്വദേശി നാരായണ്‍ മാലി, ചിക്കോടി സ്വദേശി ഹസന്‍ ദലായത് എന്നിവരാണ് അറസ്റ്റിലായത്. നാരായണ്‍ മാലിക്ക് സന്യാസിയുമായി പണമിടപാടുണ്ടായിരുന്നു. ഇതിന്റെ പേരിലുള്ള വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചിക്കോടി സ്വദേശിയായ കാമകുമാര നന്ദി മഹാരാജയെ കാണാതാകുന്നത് ജൂലൈ ആറിനാണ്. പിന്നീട് തൊട്ടടുത്തുള്ള നാനൂറടി താഴ്ച്ചയുള്ള ഒരു കുഴല്‍ക്കിണറില്‍ നിന്ന് സന്യാസിയുടെ ചില മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സംഭവം കൊലപാതകമെന്ന് തെളിഞ്ഞത്.

നാരായണ്‍ മാലി സന്യാസിയില്‍ നിന്ന് ലക്ഷങ്ങള്‍ കടം വാങ്ങിയിരുന്നു. സന്യാസി ഇത് തിരിച്ച് ചോദിച്ചതോടെ ക്ഷുഭിതനായ നാരായണ്‍ ഇദ്ദേഹത്തെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി ചിക്കോടി സ്വദേശിയായ ഹാസന്റെ സഹായം തേടുകയായിരുന്നു. രണ്ടുപേരും ചേര്‍ന്ന് സന്യാസിയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഹാസന്‍ ആണ് മൃതദേഹം കഷ്ണങ്ങളായി മുറിച്ച് കുഴല്‍ക്കിണറില്‍ തള്ളിയതെന്ന് പൊലീസ് പറഞ്ഞു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This