ഭഗവതിക്ക് ഭക്തന്‍ സമര്‍പ്പിച്ച പട്ടുപുടവ സ്ത്രീ സുഹൃത്തിന് എടുത്ത് കൊടുത്ത് ദേവസ്വം ഓഫീസര്‍

Must Read

ഭഗവതിക്ക് ഭക്തന്‍ സമര്‍പ്പിച്ച പട്ടുപുടവ ദേവസ്വം ഓഫീസര്‍ എടുത്ത് സുഹൃത്തിന് സമ്മാനിച്ചു. കഴിഞ്ഞ മാസമാണ് എറണാകുളത്ത് ഒരു ക്ഷേത്രത്തില്‍ പുടവ കൊടുക്കല്‍ എന്ന ചടങ്ങ് നടന്നത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ചടങ്ങുകള്‍ക്ക് അവസാനം ഭക്തരില്‍ ഒരാള്‍ ഭഗവതിക്ക് പുടവ സമര്‍പ്പിച്ചിരുന്നു. ഇതാണ് പെണ്‍ സുഹൃത്തിന് ദേവസ്വം ഓഫീസര്‍ എടുത്തു കൊടുത്തത്.

അയ്യായിരം രൂപയോളം വില വരുന്നതാണ് പട്ടുപുടവ. ചോറ്റാനിക്കരയിലും കൊടുങ്ങല്ലൂരും ക്ഷേത്രത്തില്‍ ലഭിക്കുന്ന പുടവകള്‍ ലേലം ചെയ്ത് വില്‍ക്കുകയാണ് പതിവ്. എന്നാല്‍ ഈ ക്ഷേത്രത്തില്‍ ലഭിക്കുന്ന പുടവകള്‍ മേല്‍ശാന്തി ആര്‍ക്കെങ്കിലും നല്‍കാറാണ് പതിവ്. എന്നാല്‍ ഇത്തവണ പുടവ ഇഷ്ടപ്പെട്ട ദേവസ്വം ഓഫീസര്‍ ഇത് കൈക്കലാക്കുകയും സുഹൃത്തായ സ്ത്രീകള്‍ക്ക് നല്‍കുകയുമായിരുന്നു.

അടുത്ത ദിവസത്തെ ചടങ്ങിന് ഇവര്‍ ഇതേ സാരി ഉടുത്തുവന്നതോടെയാണ് മറ്റുള്ളവര്‍ക്ക് സംശയം തോന്നിയത്. ജീവനക്കാര്‍ ചോദിച്ചതോടെ ഇവര്‍ പരസ്യമായി തന്നെ പറഞ്ഞു, ഓഫീസര്‍ നല്‍കിയതാണെന്ന്. പുടവ നല്‍കിയ ഭക്തന്‍ മാത്രം ഇതറിഞ്ഞില്ലെന്നാണ് നാട്ടുകാര്‍ പറയുന്നു. രേഖാമൂലം പരാതി ലഭിച്ചാല്‍ അന്വേഷിക്കാമെന്നാണ് ബോര്‍ഡ് വ്യക്തമാക്കുന്നത്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This