ഏഷ്യൻ മിച്ചർ പാക്കറ്റിൽ വിഷമുള്ള പല്ലിയെ മുഴുവനായി വറുത്തതും! ആരോഗ്യവകുപ്പ് അന്വോഷിക്കണമെന്ന് പരാതി.

Must Read

കോട്ടയം : കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന ഏഷ്യൻ ഫുഡ് കമ്പനിയുടെ മിച്ചറിൽ പല്ലിയെ കണ്ടെത്തി ഒരു പല്ലി മുഴുവനായി വറുത്തത് ആണ് ഇവരുടെ മിച്ചറിൽ കണ്ടെത്തിയത് .അടുത്തയിടെ വാങ്ങിയ വൈറ്റ് മിച്ചറിർ പാക്കറ്റിൽ ആണ് വറുത്ത പല്ലിയെ കണ്ടെത്തിയത് .പാക്കറ്റിൽ ഒരു മുഴുവൻ പല്ലി കിടക്കുന്നത് വ്യക്തമായി കാണുകയും ചെയ്യാം.എക്സ്പയറി ഡേറ്റ് കഴിയാത്ത ഒരുപാട് പേര് വാങ്ങി കഴിക്കുന്ന മിച്ചറിൽ ആണ് പുറത്ത് നിന്ന് നോക്കിയാൽ കാണാവുന്ന തരത്തിൽ മുഴുവവനായി ഒരു പല്ലി വറുത്തത് കിടക്കുന്നത് ഇതുപോലെ എത്ര പാക്കറ്റുകളിൽ ഇത്തരം പല്ലികൾ ഉണ്ട് എന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു.ഗുരുതരമായ ആരോഗ്യ വിഷയം ഉണ്ടാക്കുന്നതാണിത് .

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിച്ചർ വാങ്ങിയ വ്യക്തി പരാതി നൽകിയപ്പോൾ പരാതിയിൽ നിന്നും പിന്തിരിയാൻ സമ്മർദ്ധം ഉണ്ടായി. പോസ്റ്റുകൾ വീഡിയോകൾ സോഷ്യൽ മീഡിയായിൽ നിന്നും പിൻവലിപ്പിക്കുകയും ചെയ്തു . ഫേസ്ബുക്കിലും സമൂഹ മാധ്യമങ്ങളിലും അത് ഇടരുത് എന്നും ആവിശ്യമായ നഷ്ടപരിഹാരം നൽകാം എന്ന് കമ്പനി ഉടമ വിളിച്ചു പറഞ്ഞതായി പരാതിക്കാരൻ പറയുന്നു.

പല്ലിയിൽ വിഷം ഉള്ളതാണ് .അത് കഴിച്ചാൽ ഗുരുതരമായ ഭവിഷ്യത്ത് ഉണ്ടാകും മാർക്കറ്റിൽ ഇറങ്ങിയ ഭക്ഷ്യവസ്തുവിൽ വിഷം ഉണ്ടെങ്കിൽ ,മായം ഉണ്ട് എങ്കിൽ അത് പിൻവലിച്ച് നശിപ്പിക്കേണ്ടതാണ് .കുട്ടികൾ അടക്കം ഉള്ളവർ കഴിക്കുന്ന ഈ ഭക്ഷ്യ വസ്തു സമൂഹത്തിൽ ഗുരുതരമായ ആരോഗ്യപ്രശ്നവും ഉണ്ടാക്കും. ആരോഗ്യ വകുപ്പ് ഇതിനെക്കുറിച്ച് അന്വോഷിക്കണം.ശുചിത്വം ഇല്ലാത്ത ഇത്തരം ഭക്ഷ്യ വസ്തുക്കൾ മാർക്കറ്റിൽ ഇറങ്ങുന്നത് തടയപ്പെടണം .

ഏഷ്യൻ മിച്ചറിൽ വിഷലിപ്തമായ വറുത്ത പല്ലി മുഴുവനായി കണ്ട സംഭവം വാങ്ങിയ ആൾ പങ്കുവെച്ചതിനെ തുടർന്ന് കേരളത്തിലെ ഓൺലൈൻ കൂട്ടായ്മയുടെ നേതാവ് എന്ന് പറഞ്ഞു ഒരു ഓൺലൈൻ പത്രം സമീപിച്ചുവത്രെ.പിന്നീട് പണം വാങ്ങി കേസ് ഒതുക്കുകയായിരുന്നു എന്നും ആരോപണം ഉയർന്നു.സോഷ്യൽ മീഡിയായിൽ ഷെയർ ചെയ്ത വീഡിയോകൾ വാങ്ങിയ ആളെക്കൊണ്ട് പിൻവലിപ്പിക്കുകയൂം ചെയ്തു . എന്നാൽ ഗുരുതരമായ ഈ വീഴ്ച്ചക്ക് അനോഷണം വേണമെന്ന് ആവശ്യപ്പെട്ടും അധികാരികൾക്ക് പരാതി കൊടുത്തതായി തിരുവന്തപുരത്തെ മനുഷ്യാവകാശ പ്രവർത്തകൻ ഹെറാൾഡ് ന്യുസിനോട് പറഞ്ഞു. വാർത്ത മുക്കിയെങ്കിലും മാർക്കറ്റിൽ നിന്നും വിഷലിപ്തമായ മിച്ചറുകൾ പിൻവലിക്കാൻ ഇവർ തയാറായിട്ടില്ല എന്നത് ഗുരുതരമായ തെറ്റാണ് . ഭക്ഷ്യ വകുപ്പ് എത്രയും പെട്ടന്ന് തുടർ നടപടി എടുക്കണം എന്നാണു പരാതിക്കാരുടെ ആവശ്യം .

പല്ലി വിഷത്തിന്റെ ഘടന ഏതാണ്ട് തേനീച്ച വിഷത്തിന് സമാനമാണ്. വിഷ പദാർത്ഥങ്ങളെക്കുറിച്ചുള്ള ഒരു നീണ്ട പഠനത്തിന് ശേഷം, പല്ലി വിഷം കൂടുതൽ അലർജിയുണ്ടാക്കുമെന്നും പലപ്പോഴും ശരീരത്തിൽ അപകടകരമായ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. പല്ലിവിബാധയേറ്റാൽ പനി, അസ്വാസ്ഥ്യം;ശ്വസിക്കാൻ ബുദ്ധിമുട്ട്; വീക്കം, ഒരു തലവേദന എന്നിവ വരെ ഉണ്ടാകാം.
ഇത്തരം സംഭവങ്ങൾ അത്ര നിസാരമായി തള്ളി കളയാൻ പാടില്ല. അത് കഴിച്ചു ആ വീട്ടിൽ ഉള്ളവർക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നെങ്കിൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും. തികച്ചും അശ്രദ്ധപരമായി പാക്കിങ് ചെയ്യുന്ന ഈ കമ്പനിക്ക് എന്ത് അടിസ്ഥാനത്തിൽ ആണ് ഫുഡ്‌ ഇൻസ്‌പെക്ടർ പ്രവർത്തന അനുമതി നൽകിയതെന്ന് അന്വേഷിക്കേണ്ട കാര്യം ആണ്.

Latest News

ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി, എല്ലാ സ്‌കൂളുകളും അടച്ചു

ഇസ്രയേലിന് നേരെ ആക്രമണം നടത്തി ഇറാൻ. ഇസ്രയേലിന് നേരെ ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഇറാൻ!!യുഎഇ വിമാനങ്ങള്‍ തിരിച്ചിറക്കി; ആകാശ പാതകള്‍ അടച്ച് പശ്ചിമേഷ്യ.ഇസ്രായേലിൽ യുദ്ധ ഭീതി,...

More Articles Like This