മതിൽ ചാടുന്ന, ക്രിസ്ത്യൻ പെൺകുട്ടികൾ.മൈക്കിളച്ചന്റെ പോസ്റ്റ് വൈറൽ

Must Read

കോഴിക്കോട്: കോടഞ്ചേരിയിൽ ക്രിസ്ത്യൻ യുവതി ജോസ്‌ന ജോസും മുസ്ലിമായ ഷെജിന് എം എസും ഒളിച്ചോടി വിവാഹം കഴിച്ച സഭാവത്തിൽ വലിയ വിവാദങ്ങൾ നടക്കുകയാണ് .ക്രിസ്ത്യൻ യുവതിയെ ലോവ് ജിഹാദിൽ പെടുത്തി എന്നാണു ആരോപണം .ആ വിവാദം കത്തിനിൽക്കേ സോഷ്യൽ മീഡിയായിൽ ഒരു വൈദികന്റെ പോസ്റ്റ് വൈറലാവുകയാണ്.
മതിൽ ചാടുന്ന, ക്രിസ്ത്യൻ പെൺകുട്ടികൾ ‘എന്ന ഹെഡിങ്ങിൽ ഉള്ള പോസ്റ്റ് ഇങ്ങനെയാണ് :

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ന് മലബാറിലെ കുടിയേറ്റ ഗ്രാമമായ കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിൽ നിന്നും ദുഃഖകരമായ ഒരു വാർത്ത കേട്ടാണ് ദിവസം തുടങ്ങിയത്. റബ്ബർ ഷോട്ടറെടുത്തും, പറമ്പിൽ ചോര നീരാക്കിയും ഒരു അപ്പൻ സ്വന്തം മകളെ നഴ്സിങ് പഠിപ്പിച്ചു പുറംനാട്ടിൽ ജോലിക്ക് അയച്ചു. ഒടുവിൽ ഇപ്പോൾ സർവ്വസാധാരണമായി കൊണ്ടിരിക്കുന്ന സംഭവം പോലെ തന്നെ, ആ പെൺകുട്ടി സ്ഥലത്തെ ഡിവൈഎഫ്ഐ യുടെ നേതാവും, കണ്ണോത്ത് ലോക്കൽ കമ്മിറ്റിയിലെ അംഗവുമായ എം.എസ് ഷെജിൻ എന്ന മുസ്ലിം യുവാവിനൊപ്പം ഒളിച്ചോടിയിരിക്കുന്നു.

ഒരു കുടുംബത്തിൻ്റെ മുഴുവൻ സ്വപ്നങ്ങളും തല്ലികെടുത്തി കൊണ്ട് ആ മകൾ ഒളിച്ചോടിയത് അവൾക്ക് ഇഷ്ട്ടം ഉള്ള ആളുടെ കൂടെ അല്ലേ, നിങ്ങൾക്ക് എന്ത് ചേദം എന്ന് ചോദിക്കുന്നത് നവയുഗ വിപ്ലവ പാർട്ടിയുടെ പുരോഗമന വാദികൾ ആണ്.

ആ പെൺകുട്ടി ഒളിച്ചോടിയതിൽ എനിക്ക് ഒരു തരിയും ദുഃഖമില്ല, പക്ഷേ അത് അവൾക്ക് ഈ പറഞ്ഞ പ്രായപൂർത്തി ആയ 18 വയസ്സിൽ തന്നെ ആവാമായിരുന്നു. അതിനു പകരം സ്വന്തം അപ്പനെയും, അമ്മയുടെയും ജീവിതത്തിൻ്റെ അധ്വാനത്തിൻ്റെ ഫലം പരമാവധി ഊറ്റിയെടുത്ത് അവരുടെ ചിലവിൽ ഉണ്ട്, ഉറങ്ങി ജോലിയെടുത്ത് കിട്ടിയ കാശിൽ ഒരു രൂപ അവരുടെ നല്ല ജീവിതത്തിന് വേണ്ടി ചിലവാക്കാതെ അക്കൗണ്ടിൽ ഉള്ള 15 ലക്ഷം രൂപയുമായി ഇന്നലെ കണ്ട വിപ്ലവകാരിയുടെ കൂടെ രാത്രിയിൽ ഇറങ്ങി പോയ നീൻ്റെ ജീവിതത്തിൻ്റെ അന്ത്യം എത്ര ദാരുണം ആയിരിക്കും എന്നോർക്കുമ്പോൾ വിഷമം ഉണ്ട്. പക്ഷേ നീ അത് അനുഭവിച്ചു തിരിച്ചറിവ് വരുമ്പോഴേക്കും നിനക്ക് വേണ്ടി ജീവിതം മുഴുവൻ വെറുതെ പാഴാക്കിയ അപ്പനും, അമ്മയും മണ്ണടിഞ്ഞിട്ടുണ്ടാവും.

ഇനി നമുക്ക് പെൺകുട്ടിയെ കടത്തികൊണ്ട് പോയ വിപ്ലവകാരിയായ ഡിവൈഎഫ്ഐക്കാരൻ ഷെജിൻ മുഹമ്മദ്ധിൻ്റെ ചരിത്രം പരിശോധിക്കാം, അയാൾക്ക് ഇത് ആദ്യത്തെ സംഭവം ഒന്നും അല്ല, ഇതിന് മുൻപും മറ്റൊരു ക്രിസ്ത്യൻ പെൺകുട്ടിയെ മോഹിപ്പിച്ച് വലയിലാക്കി കടത്തിക്കൊണ്ടുപോകാൻ ഉള്ള ശ്രമം, അന്ന് ആ പെൺകുട്ടിയുടെ മാതാപിതാക്കളുടെ കരുതലുള്ള ഇടപെടലുകൾ കൊണ്ട് മാത്രം ഒഴിവായി പോയതാണ്. അന്നും ഇന്നും എന്നും അയാൾ എസ്എഫ്ഐയുടെ യും ഡിവൈഎഫ്ഐയുടെയും ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങൾ വഹിക്കുന്നു എന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി ഇത്തരം ആളുകളെ, സമൂഹത്തിൽ ചിട്ടയോടും, അടുക്കോടും കൂടെ ജീവിക്കുന്ന കുടുംബങ്ങളിൽ ഭിന്നതകൾ ഉണ്ടാക്കുവാൻ ആയുധമായി ഉപയോഗിക്കുന്നു എന്നതിൻറെ വ്യക്തമായ ഉദാഹരണമാണ്. പണ്ടത്തെ വിഷയത്തിലും ഇപ്പോഴത്തെ വിഷയത്തിലും ഇയാൾക്ക് ഒളിവിൽ പോകാനും, ഇയാളുടെ സംരക്ഷണത്തിനും നേരിട്ടും അല്ലാതെയും ഇടപെട്ടിട്ടുള്ള മുൻപത്തെ ജനപ്രതിനിധിയും, ഇപ്പോഴത്തെ ജനപർത്തിനിധിയും, പാർട്ടിയിലെ പ്രധാന നേതാക്കളും ആണ് എന്നുള്ളത് നമ്മുടെ ജനത ചിന്തിക്കേണ്ട വസ്തുതയാണ്.

എന്തായാലും ക്രൈസ്തവ ജനത മലബാറിൽ ആണെങ്കിലും, തിരുവിതാംകൂറിൽ ആണെങ്കിലും, അതിൻറെ കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. കുത്തഴിഞ്ഞ അധികാരവും, പണവും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അജപാലന നേതൃത്വവും, പണക്കാർക്കും ഇഷ്ടക്കാർക്കും, അവരുടെ മക്കൾക്കും വേണ്ടി മാത്രം പണം വാങ്ങി നൽകാനായി, ഒഴിച്ചിട്ടിരിക്കുന്ന സ്ഥാനങ്ങളും, പണം കൊടുത്തു വാങ്ങാൻ ഇതിനൊന്നും സാധിക്കാത്ത വിശ്വാസ സമൂഹത്തിലെ അംഗങ്ങൾ, വിശ്വാസ ക്രമത്തിൽ നിന്നും അതും ക്രൈസ്തവ മൂല്യങ്ങളിൽ നിന്നും അകന്നു പോകുന്നതിലും, ഒട്ടും അത്ഭുതപ്പെടാനില്ല. കാരണം സാധാരണക്കാരനെ സംബന്ധിച്ച് അവർ സഭയിൽ നിന്ന് പുറത്തേക്ക് കേൾക്കുകയും, കാണുകയും ചെയ്യുന്നത്, മുഴുവനും കച്ചവടത്തിനും മൂല്യച്യുതിയും വാർത്തകളും വസ്തുതകളും മാത്രമാണ്.

ഏതാനും ചില പുരോഹിതരും അല്മായരും, തകർന്നുപോയ സഭയുടെ കെട്ടുറപ്പ് തിരിച്ചുപിടിക്കാൻ ശ്രമിക്കുന്നുണ്ട് എന്നത് വാസ്തവം ആണെങ്കിലും, ചെറിയ ചികിത്സകൾ കൊണ്ടൊന്നും സുഖപ്പെടുത്താൻ കഴിയാത്ത വിധം വലുതായിരിക്കുന്നു തിരുസഭയുടെ തിരുമാറിൽ ഏറ്റ മുറിവുകൾ എന്നുള്ളത് പറയാതിരിക്കാൻ സാധിക്കുകയില്ല ഈ അവസരത്തിൽ.

ഈ അവസരത്തിൽ ക്രൈസ്തവ കുടുംബങ്ങളിൽ ഉള്ള മാതാപിതാക്കളോട് ഒന്നേ പറയാനുള്ളൂ, കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ അടിയുറച്ച് പ്രവർത്തിച്ചിരുന്ന, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ന് അതിൻറെ പലമേഖലകളിലും, ഒരു പ്രത്യേക ജനവിഭാഗം കൈയ്യടക്കി കഴിഞ്ഞിരിക്കുന്നു. അവരുടെ സാമ്പത്തികമായ അഴിമതികളും, കുറ്റകൃത്യങ്ങളിലും പ്രധാനപ്പെട്ട നേതാക്കൾ എല്ലാം പങ്കു കാരായി വഴിപ്പെട്ടു വഴിപ്പെട്ടു പോയിരിക്കുകയാണ്, ആയതിനാൽ തന്നെ ആ പ്രസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ഇത്തരം വ്യക്തികളിൽ നിന്നുണ്ടാകുന്ന എല്ലാവിധ തെറ്റായ പ്രവർത്തികൾക്കും ആ പ്രസ്ഥാനത്തിൻ്റെ പിന്തുണ ഉണ്ടാകും എന്ന കാര്യം നിങ്ങൾ മനസ്സിലാക്കുക. നിങ്ങളുടെ കുഞ്ഞുങ്ങളെ പറഞ്ഞു മനസ്സിലാക്കുക ഒരു രീതിയിലും വിശ്വാസി സമൂഹത്തിനു സമരസപ്പെടാൻ കഴിയുന്ന കുടുംബത്തിലേക്ക് കയറാൻ കഴിയുന്ന ഒരു സംവിധാനം പ്രവർത്തനം ഉള്ള ആളുകളല്ല ആ പ്രസ്ഥാനത്തിൽ ഉള്ളത് എന്ന് മനസ്സിലാക്കിക്കൊള്ളുക.

യാതൊരുവിധ നല്ല കുടുംബത്തിൻറെ പശ്ചാത്തലവും ഇല്ലാത്ത, കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്ന കുടുംബത്തിൽനിന്ന് വന്നിരിക്കുന്ന യുവാവ് ഇന്ന് കടത്തിക്കൊണ്ടുപോയി ഇരിക്കുന്നത് വളരെ നല്ല രീതിയിൽ ജീവിച്ചിരുന്ന ഒരു കുടുംബത്തിലെ പെൺകുട്ടിയെയാണ്. പോരാതെ ഇയാൾക്ക് വേണ്ട വെള്ളവും വളവും മുഴുവൻ കൊടുത്തിരിക്കുന്നതും, ഇയാളുടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനമാണ്. കൂടുതൽ അന്വേഷിച്ച് കഴിഞ്ഞപ്പോൾ മനസ്സിലാക്കാൻ സാധിച്ചത് ഇയാൾ കെഎസ്ഇബിയിൽ ഒരു താൽക്കാലിക ജീവനക്കാരനാണ് എന്നാണ്. ഇയാളുടെ താൽക്കാലിക ജോലി പോലും, കോൺഗ്രസ് അനുഭാവിയായിരുന്ന ഒരു ക്രിസ്ത്യൻ കുടുംബത്തിലെ യുവാവിൻ്റെ ജോലി, പാർട്ടിയുടെ സ്വാധീനമുപയോഗിച്ച് കളഞ്ഞതിനുശേഷം ആണ്, ഇയാൾക്ക് ജോലി ലഭിച്ചത് എന്നും ആ നാട്ടിൽ നിന്നും ഉള്ള സുഹൃത്തുക്കൾ മുഖേന അറിയാൻ സാധിച്ചു.

പാർട്ടിക്ക് വേണ്ടി തല്ലാനും കൊല്ലാനും നടക്കുന്ന ഇത്തരം യുവാക്കളുടെ കൂടെ ഇറങ്ങി പോയ പെൺകുട്ടിയുടെ ജീവിതം എന്താകും എന്നുള്ളത് നമുക്ക് കാത്തിരുന്ന് കാണാവുന്നതേയുള്ളൂ. എനിക്ക് ആ മാതാപിതാക്കളോട് ഒന്നേ പറയാനുള്ളൂ, അവൾ മരിച്ചുപോയി എന്ന് കരുതിയേക്കുക. ഇനി ഒരിക്കലും അവൾ നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കാതിരിക്കട്ടെ. അവൾ അനുഭവിക്കാൻ ഉള്ളത് ഒരു കടുകിട പോലും കുറയാതെ, മുഴുവനായും അനുഭവിച്ച അതിനുശേഷം മാത്രമേ അവൾ ഈ ഭൂമിയിൽ നിന്നും കടന്നുപോകുകയുള്ളൂ, ജന്മംനൽകി പോറ്റി വളർത്തിയ മാതാപിതാക്കളെ വഞ്ചിച്ച്, ഇരുട്ടിൻറെ മറവിൽ മറ്റൊരു തെമ്മാടിയുടെ കൂടെ ഇറങ്ങി പോയവൾക്കുവേണ്ടി ഒരു കണ്ണുനീർ തുള്ളി പോലും പൊഴിക്കരുത്.

നമ്മുടെ അജപാലന നേതൃത്വത്തോട് ഒറ്റവാക്ക്, നിങ്ങൾ ലക്ഷങ്ങൾ വാങ്ങി ജോലി നേടിക്കൊടുത്ത ഒരാൾപോലും സഭയ്ക്കുവേണ്ടി നല്ല ഒരു വാക്ക് പറയാൻ, അല്ലെങ്കിൽ കൂടെ നിൽക്കാൻ, മനസ്സുകൊണ്ട് പോലും തയ്യാറായിട്ടില്ല, മാത്രമല്ല അവരെല്ലാം ശത്രുക്കളാണ്. അർഹതപ്പെട്ട എത്രയോ നല്ല കുടുംബങ്ങളിൽ ഉള്ളവരെ തഴഞ്ഞുകൊണ്ട് നിങ്ങൾ നടത്തുന്ന ഈ കച്ചവട പ്രസ്ഥാനം നമ്മുടെ സഭയെ എവിടെ എത്തിക്കും എന്ന് എനിക്ക് ഭയമുണ്ട്. ദൈവം ഇനിയെങ്കിലും യാഥാർത്ഥ്യബോധത്തോടെ അജപാലന ദൗത്യം നിർവഹിക്കുവാൻ നമ്മുടെ അജപാലന നേതൃത്വത്തിന് വിവേകവും വും പ്രകാശവും നൽകട്ടെ എന്ന് പ്രാർത്ഥിക്കാം.

സ്നേഹപൂർവ്വം
മൈക്കിളച്ചൻ

 

Latest News

ടിപി ടിപി ചന്ദ്രശേഖരന്‍ വധ കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ്!! 3 പേരെ വിട്ടയക്കാൻ സർക്കാർ നീക്കം.രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനാണ്...

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം. ഹൈക്കോടതി വിധി മറികടന്നുകൊണ്ടാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ...

More Articles Like This