ടിക്കറ്റെടുത്ത് തിയേറ്ററില്‍ കയറും; സിനിമ തുടങ്ങിയാല്‍ അര്‍ധനഗ്‌നനായി മുട്ടിലിഴഞ്ഞ് നടന്ന് മോഷണം നടത്തും; സിസിടിവിയിലെ പ്രതിയെ തേടി പോലീസ്

Must Read

തിരുവനന്തപുരം: സിനിമക്ക് ടിക്കറ്റെടുത്ത് തിയേറ്ററില്‍ കയറും. സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ പകുതി വസ്ത്രമഴിച്ച് കളഞ്ഞ് മുട്ടിലിഴഞ്ഞ് നടന്ന് തിയേറ്ററിലുള്ളവരുടെ പേഴ്സ് മോഷ്ടിക്കും. സിസിടിവിയില്‍ കണ്ടെത്തിയ കള്ളനുവേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം ആറ്റിങ്ങല്‍ ഗംഗ തിയേറ്ററില്‍ സിനിമ കാണാന്‍ വന്നവരുടെ പേഴ്സ് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കള്ളന്‍ സിസിടിവിയില്‍ കുടുങ്ങിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യം ടിക്കറ്റെടുത്ത് തിയേറ്ററില്‍ ആളൊഴിഞ്ഞ ഭാഗത്ത് കയറിയിരിക്കും, സിനിമ തുടങ്ങിക്കഴിഞ്ഞാല്‍ അര്‍ധനഗ്‌നനായി മുട്ടിലിഴഞ്ഞ് നടന്ന് മോഷണം നടത്തും. സിനിമയില്‍ ലയിച്ചിരിക്കുന്നവര്‍ മോഷണവിവരം അറിയുകയുമില്ല. ഈ ദൃശ്യങ്ങള്‍ തിയേറ്റര്‍ അധികൃതര്‍ പൊലീസിന് കൈമാറി. പണം നഷ്ടപ്പെട്ടത് സംബന്ധിച്ച് ആരും ഇതുവരെ പരാതികളൊന്നും നല്‍കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. തിയേറ്ററില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതിക്കായുള്ള തെരച്ചില്‍ നടന്ന് വരികയാണെന്ന് ഇന്‍സ്പെക്ടര്‍ മുരളീ കൃഷ്ണ അറിയിച്ചു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This