വന്യമൃഗത്തെ വെടിവെച്ചപ്പോള്‍ ഉന്നം തെറ്റി; വെടിയുണ്ട അടുക്കള വാതില്‍ തുളച്ച് ഉറങ്ങിക്കിടന്ന സണ്ണിക്ക് വെടിയേറ്റു; ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കുമ്പോള്‍ രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണി; മൂന്ന് പേര്‍ അറസ്റ്റില്‍

Must Read

ഇടുക്കി: മാവടി സണ്ണി കൊലപാതക കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. മാവടി സ്വദേശി തകിടിയില്‍ സജി ജോണ്‍, പാറത്തോട് അശോകവനം സ്വദേശി ബിനു ബേബി, മുനിയറ സ്വദേശി കല്ലിടുക്കില്‍ വിനീഷ് മനോഹരന്‍ എന്നിവരെയാണ് കട്ടപ്പന ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഒളിവിലായിരുന്നു പ്രതികളെ ഇന്നലെ വൈകിട്ട് പിടികൂടുകയായിരുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വന്യമൃഗത്തെ വെടിവെച്ചത് ഉന്നം തെറ്റി സണ്ണിക്കു മേല്‍ കൊള്ളുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.

വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന മാവടി പ്ലാക്കല്‍വീട്ടില്‍ സണ്ണി തോമസ് (57) ചൊവ്വാഴ്ച രാത്രിയാണ് വെടിയേറ്റ് മരിച്ചത്. ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ സണ്ണിയെ കണ്ടെത്തിയത്.നാടന്‍ തോക്ക് ഉപയോഗിച്ച് വീടിനു പുറത്തു നിന്നാണ് വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

വെടിയുണ്ട അടുക്കള വാതില്‍ തുളച്ചുകയറി ഉറങ്ങിക്കിടന്ന സണ്ണിക്ക് വെടിയേല്‍ക്കുകയായിരുന്നു. അടുക്കള വാതിലില്‍ നാലു വെടിയുണ്ടകള്‍ തുളച്ചുകയറിയതായും കണ്ടെത്തിയിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This