പണിമുടക്ക് കേരളത്തില്‍ ശക്തം.പൊതുഗതാഗതം പൂർണ്ണമായും സ്തംഭിച്ചു. ഹോട്ടലുകളടക്കം വ്യാപാര സ്ഥാനങ്ങളെല്ലാം അടഞ്ഞുകിടക്കുന്നു

Must Read

തിരുവനന്തപുരം | രാജ്യവ്യാപകമായി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് കേരളത്തില്‍ ശക്തം. സംസ്ഥാനത്ത് പലയിടത്തും പണിമുടക്ക് അനുകൂലികള്‍ വാഹനങ്ങള്‍ തടയുന്ന സാഹചര്യം ഉണ്ടായതായും റിപ്പോര്‍ട്ടുകളുണ്ട്.കേരളത്തില്‍ കടമ്പോളങ്ങള്‍ അടഞ്ഞുകിടക്കുന്നു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വാഹനങ്ങളും നിരത്തിലിറങ്ങുന്നില്ല. കെ എസ് ആര്‍ ടി സിയും സര്‍വീസ് നടത്തുന്നില്ല. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കൊച്ചി ബി പി സി എല്ലിലേക്ക് ഒരു വിഭാഗം തൊഴിലാളികള്‍ ജോലിക്ക് എത്തിയെങ്കിലും ഇവരെ സമര അനുകൂലികള്‍ തടഞ്ഞു. ബി പി സി എല്‍ പരിസരത്ത് വാഹനങ്ങള്‍ കൂട്ടത്തോടെ തടഞ്ഞിട്ടിരിക്കുകയാണ്. കൂടുതല്‍ പോലീസ് സ്ഥലത്തെത്തി വാഹനങ്ങള്‍ കടത്തിവിടാനുള്ള ശ്രമവും നടക്കുന്നുണ്ട്.

കാസര്‍ഗോഡ് ദേശീയ പാതയില്‍ സ്വകാര്യ വാഹനങ്ങളടക്കം തടഞ്ഞിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. തൃശ്ശൂരിലെ വിവിധ ഇടങ്ങളിലും, വയനാട് കമ്പളക്കാടും സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എറണാകുളം കാലടിയില്‍ വാഹനങ്ങള്‍ തടഞ്ഞു. എംസി റോഡില്‍ ലോറികള്‍ തടഞ്ഞ് തിരിച്ചയക്കുന്ന നിലയുണ്ടായി. സംസ്ഥാനത്തെ പ്രധാന വ്യവസായ മേഖലയായ കഞ്ചിക്കോടും പണിമുടക്ക് പൂര്‍ണമാണ്. പാലക്കാട് മരുത റോഡില്‍ ദേശീയ പാത ഉപരോധിക്കുന്ന നിലയുണ്ടായി. മലപ്പുറം എടവണ്ണപ്പാറയില്‍ കടകള്‍ പണിമുടക്ക് അനുകൂലികള്‍ ബലമായി അടപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കേരളത്തില്‍ ഇന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാവുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും നടപ്പായില്ല. കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പുര്‍ണ്ണമായി നിലച്ച നിലയിലാണ്. ടൂറിസം മേഖലയെയും പണിമുടക്കില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു എങ്കിലും വിനോദ സഞ്ചാരികളെയും പ്രതിഷേധം ബാധിച്ചു. ഹൗസ് ബോട്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ പണിമുടക്കിന്റെ ഭാഗമായതോടെ വിനോദ സഞ്ചാരികള്‍ വലഞ്ഞു.

അതേസമയം, കേരളത്തിന് പുറത്ത് പണിമുടക്ക് ജന ജീവിതത്തെ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് പൊതുഗതാഗതത്തെയും വ്യാപാരത്തെയും ബാധിച്ചപ്പോള്‍ രാജ്യത്തെ മറ്റ് മെട്രോ നഗരങ്ങള്‍ ഉള്‍പ്പെടെ സാധാരണ നിലയിലാണ്. ബംഗാളില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. റായ്പുരിലെ ജാദവ് പൂര്‍ റെയില്‍വെ സ്റ്റേഷനിലായിരുന്നു ഇടത് ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ട്രെയിന്‍ തടഞ്ഞത്. ജാർഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലെ കൽക്കരി വ്യവസായ മേഖലയെയും പണിമുടക്ക് ബാധിച്ചിട്ടുണ്ട്.

Latest News

റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങി ഉക്രൈന്‍ ആക്രമണത്തില്‍ തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടു. ബിനിൽ കൊല്ലപ്പെട്ടത് ഡ്രോൺ ആക്രമണത്തിൽ

തൃശൂര്‍: റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന തൃശൂർ കുട്ടനല്ലൂർ സ്വദേശി ബിനിൽ ബാബു കൊല്ലപ്പെട്ടു. ഇന്ത്യൻ എംബസ്സിയുടെ അറിയിപ്പ് ലഭിച്ചതായി ബന്ധുക്കൾ. തൃശൂര്‍ സ്വദേശി ബിനില്‍ കൊല്ലപ്പെട്ടത്...

More Articles Like This