ഇന്ത്യയടക്കം 60 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. കൂപ്പുകുത്തി അമേരിക്കൻ ഓഹരി വിപണി, ബാധിക്കുക 86 രാജ്യങ്ങളെ

Must Read

ന്യൂയോർക്ക്: ഇന്ത്യയടക്കമുള്ള 60 രാജ്യങ്ങള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര ചുങ്കം പ്രാബല്യത്തിൽ വന്നു. ചൈനയ്ക്ക് മേല്‍ 104 ശതമാനം തീരുവ ചുമത്തി കടുത്ത നടപടിയുമായി ട്രംപ്. വ്യാപാര യുദ്ധത്തില്‍ ആരും വിജയിക്കില്ലെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് തുറന്നടിച്ചു. അമേരിക്കന്‍ വിപണികളില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

10 ശതമാനം മുതലാണ് പകര തീരുവ അധികമായി ചുമത്തിയിട്ടുള്ളത്. ഇന്ത്യയടക്കം 86 രാജ്യങ്ങൾക്കെതിരെയാണ് അമേരിക്ക പകര തീരുവകൾ പ്രഖ്യാപിച്ചത്. ചില ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം വരെയാണ് തീരുവ. ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചെന്ന് വൈറ്റ് ഹൗസ് വിശദമാക്കുന്നത്. യുഎസ് ഓഹരി വിപണി വീണ്ടും താഴേക്ക് കൂപ്പുകുത്തുകയാണ്.

11 മുതൽ 84 ശതമാനം വരെ പകര തീരുവ മിക്ക രാജ്യങ്ങളും നേരിടുമ്പോൾ ചൈനയിൽ 104 ശതമാനം ആണ് പകര തീരുവ. നേരത്തെ 20 ശതമാനമായിരുന്ന തീരുവ 34 ശതമാനമായാണ് അമേരിക്ക ഉയർത്തിയത്. എന്നാൽ തീരുവ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുൻപായി ട്രംപ് ഇത് 50 ശതമാനമായി ഉയർത്തുകയായിരുന്നു. ഏറ്റവുമധികം പകര തീരുവ അമേരിക്ക ചുമത്തിയിട്ടുള്ളത് ചൈനയ്ക്കാണ്. രണ്ടാം സ്ഥാനത്തുള്ളത് ആഫ്രിക്കൻ രാജ്യമായ ലെസോത്തോ ആണ്. 50 ശതമാനമാണ് ലെസോത്തോയ്ക്ക് പകര തീരുവ ചുമത്തിയിട്ടുള്ളത്. മൂന്നാം സ്ഥാനത്ത് 49 ശതമാനം തീരുവ വർധനവോടെ കംബോഡിയ ആണുള്ളത്.

ഏപ്രിൽ 2ന് ട്രംപ് തീരുവ ചുമത്താനുള്ള പ്രഖ്യാപനം നടത്തിയതിന് പിന്നാലെ അമേരിക്കൻ വിപണിയിൽ ഇടിവ് തുടരുകയാണ്. എന്നാൽ സ്റ്റോക്ക് മാർക്കറ്റിലെ നഷ്ടത്തേക്കുറിച്ചുള്ള ആശങ്ക സംബന്ധിയായ വാർത്തകൾ വൈറ്റ് ഹൌസും ട്രംപും തള്ളി. അമേരിക്ക ഉടനേ തന്നെ വൻ സാമ്പത്തിക നേട്ടത്തിലെത്തുമെന്നാണ് ചൊവ്വാഴ്ച ട്രംപ് പ്രതികരിച്ചത്.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This