കാര്‍ പുഴയിലേക്കു മറിഞ്ഞ് രണ്ടു യുവ ഡോക്ടര്‍മാര്‍ മരിച്ചു; സംഘം സഞ്ചരിച്ചത് ഗൂഗിള്‍ മാപ്പ് നോക്കി; മൂന്നുപേരെ രക്ഷപ്പെടുത്തി

Must Read

കൊച്ചി: എറണാകുളത്ത് അഞ്ചംഗ സംഘം സഞ്ചരിച്ച കാര്‍ പുഴയിലേക്കു മറിഞ്ഞ് രണ്ടു യുവ ഡോക്ടര്‍മാര്‍ മരിച്ചു. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയില്‍ ജോലി ചെയ്യുന്ന മതിലകം പാമ്പിനേഴത്ത് അജ്മല്‍ (27), കൊല്ലം സ്വദേശി അദ്വൈത് (27) എന്നിവരാണു മരിച്ചത്. ഇരുവരും സഹപാഠികളും ഉറ്റസുഹൃത്തുക്കളുമാണ്. ഞായറാഴ്ച പുലര്‍ച്ചെ 12.30ന് ഗോതുരുത്ത് കടല്‍വാതുരുത്തില്‍ പെരിയാറിന്റെ കൈവഴിയിലാണ് അപകടം. മൂന്നു ഡോക്ടര്‍മാരും ഒരു മെയില്‍ നഴ്‌സും ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനിയുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഡോ.ഖാസിക്, മെയില്‍ നഴ്‌സായ ജിസ്‌മോന്‍, മെഡിക്കല്‍ വിദ്യാര്‍ഥിനിയായ തമന്ന എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളത്തു നിന്നു കൊടുങ്ങല്ലൂരിലേക്ക് പോയ ഇവര്‍ വഴി തെറ്റി കടല്‍വാതുരുത്ത് കടവിലേക്കുള്ള റോഡിലേക്ക് കയറുകയായിരുന്നു. റോഡ് അവസാനിക്കുന്നിടത്തു പുഴയാണെന്നു മനസ്സിലാകാതിരുന്നതാണ് അപകടകാരണമെന്നു പറയുന്നു. ഗൂഗിള്‍ മാപ്പ് നോക്കിയാണ് സംഘം സഞ്ചരിച്ചത്. ഇന്നലെ രാത്രി കൊച്ചിയില്‍ ഒരു പാര്‍ട്ടിക്കു ശേഷം അഞ്ചംഗ സംഘം കാറില്‍ കൊടുങ്ങല്ലൂരിലേക്ക് മടങ്ങുകയായിരുന്നു.

Latest News

ദിവ്യ എസ് അയ്യരെ സ്ഥലംമാറ്റിയത് അദാനിയെ സഹായിക്കാന്‍; പൂക്കി മുഖ്യന്റെ പ്രതിനായകന്റെ കപട മുഖം മറനീക്കി തുടങ്ങി.ചാർട്ടേഡ് വിമാനത്തിൽ മംഗലാപുരത്തേക്ക് പോയി വി ഡി സതീശൻ അദാനി സംഘത്തെ കണ്ടതിന്റെ ഫലം പുറത്ത്

തിരുവനന്തപുരം: ദിവ്യ എസ് അയ്യരെ തല്‍സ്ഥാനത്ത് നിന്ന് സ്ഥലംമാറ്റിയത് അദാനി ഗ്രൂപ്പിനെ സഹായിക്കാനാണ് ആരോപണവുമായി സിപിഎം. വിഴിഞ്ഞം കരാറിലെ വ്യവസ്ഥയില്‍ അദാനി അധികൃതര്‍ എന്തെങ്കിലും വിധത്തിലുള്ള...

More Articles Like This