യു.എ.ഇക്ക് നേരെ വീണ്ടും ഹൂതി ആക്രമണം, രണ്ട് മിസൈലുകള്‍ തകര്‍ത്തതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം

Must Read

യു എ ഇയെ പ്രദേശങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും യെമനിലെ ഹൂതി വിമതരുടെ ആക്രമണം. യു എ ഇയെ ലക്ഷ്യമാക്കി വന്ന രണ്ട് മിസൈലുകള്‍ തകര്‍ത്തതായി യു എ ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആക്രമണത്തിൽ ഇത് വരെ ആളപായമോ, നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ 17ന് അബൂദബിയിലെ വ്യാവസായിക മേഖലയെ ലക്ഷ്യമിട്ട് ഹൂതികള്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു.

ആക്രമണത്തില്‍ മൂന്ന് തൊഴിലാളികളാണ് മരിച്ചത്. എണ്ണ ടാങ്കര്‍ പൊട്ടിത്തെറിച്ചായിരുന്നു മരണം. ജനുവരി 17 ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലും മുസഫ ഇന്ധന സംഭരണ കേന്ദ്രത്തിനു സമീപത്തുമാണ് ഹൂതികൾ ആക്രമണം നടത്തിയത്.

ഈ ആക്രമണത്തിന് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന ഹൂതികള്‍ക്കെതിരായ ആക്രമണവും ശക്തമാക്കിയിരുന്നു. ആറു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

ഇതിനിടെ യുഎഇയിലെ ഹൂതി ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎൻ രംഗത്തെത്തി. ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തിയ ആക്രമണത്തെ ‘നിന്ദ്യമായ ഭീകരാക്രമണങ്ങൾ’ എന്നാണ് യുഎൻ കൗൺസിൽ വിശേഷിപ്പിച്ചത്.

Latest News

ബിജെപി കുത്തക തകർന്നു..15 വര്‍ഷം അധികാരത്തിലിരുന്ന ബിജെപിയില്‍ നിന്നും ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്ത് എഎപി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്

ദില്ലി: ദില്ലി മുൻസിപ്പൽ കോർപ്പറേഷന്‍റെ കൂടി അധികാരം നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അപ്രമാദിത്വം നിലനിറുത്തുകയാണ് ആം ആദ്മി പാർട്ടി. തുടര്‍ച്ചയായി 15 വര്‍ഷം ഭരിച്ച ഡല്‍ഹി...

More Articles Like This