”പെണ്‍കുട്ടിയെ കാണുപ്പോള്‍ അര്‍ധനഗ്‌നയായി രക്തമൊലിച്ചു നില്‍ക്കുകയായിരുന്നു; വസ്ത്രം നല്‍കി, പോലീസില്‍ അറിയിച്ചു; പുരോഹിതന്‍ പറയുന്നു

Must Read

ഉജ്ജയിന്‍: മധ്യപ്രദേശില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിക്ക് രക്ഷകനായത് ബാഗ്‌നഗര്‍ റോഡിലെ ആശ്രമത്തിലെ പുരോഹിതന്‍. ആശ്രമത്തില്‍നിന്നു പുറത്തേക്ക് പോകുമ്പോള്‍ ഗെയ്റ്റിന്റെ പരിസരത്താണ് അര്‍ധനഗ്‌നയായി രക്തമൊലിപ്പിച്ച് പെണ്‍കുട്ടിയെ കണ്ടതെന്ന് പുരോഹിതനായ രാഹുല്‍ ശര്‍മ പറഞ്ഞു.

Herald News TV വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Whatsapp Group 2 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”പെണ്‍കുട്ടിയെ കാണുപ്പോള്‍ അര്‍ധനഗ്‌നയായി രക്തമൊലിച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് അവള്‍ക്ക് വസ്ത്രം നല്‍കുകയും പൊലീസില്‍ അറിയിക്കുകയുമായിരുന്നു. 20 മിനിറ്റിനുശേഷമാണ് പൊലീസ് എത്തിയത്. സുരക്ഷിതമായ സ്ഥലത്താണെന്നു പറഞ്ഞിട്ടും അവള്‍ക്ക് ഒന്നും സംസാരിക്കാന്‍ സാധിച്ചിരുന്നില്ല. വേറെ ചിലര്‍ വന്ന് പെണ്‍കുട്ടിയോടു സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും തന്റെ പിന്നില്‍ ഒളിക്കുകയാണുണ്ടായത്. തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ തന്റെ ഒപ്പമാണു സ്റ്റേഷനിലേക്കു വരാന്‍ കൂട്ടാക്കിയത്. കുട്ടിയുടെ സ്ഥലം എവിടെയാണെന്നുള്ള ചോദ്യത്തിന് ആദ്യം മറുപടി നല്‍കിയിരുന്നില്ല. പിന്നീട് ചില സ്ഥലങ്ങളുടെ പേര് പറഞ്ഞെങ്കിലും തിരിച്ചറിയാന്‍ സാധിച്ചില്ല’- മിശ്ര പറഞ്ഞു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ കുഴപ്പമില്ലെന്നും ആഭ്യന്തര മന്ത്രി നരോത്തം മിശ്ര അറിയിച്ചു. ഉത്തര്‍പ്രദേശില്‍നിന്നു വന്നതാണ് പെണ്‍കുട്ടിയെന്നാണ് പ്രാഥമിക വിവരം.

മധ്യപ്രദേശിലെ ഉജ്ജയിനില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ചോരയൊലിപ്പിച്ച് അലറിക്കരഞ്ഞ് വാതിലില്‍ മുട്ടിയിട്ടും സഹായിക്കാതെ നാട്ടുകാര്‍ ആട്ടിപ്പായിച്ചത് വന്‍ പ്രതിഷേധത്തിനു വഴിവച്ചിരുന്നു.

Latest News

ടിപി ടിപി ചന്ദ്രശേഖരന്‍ വധ കേസിലെ കൊലയാളി സംഘത്തിന് ശിക്ഷാ ഇളവ്!! 3 പേരെ വിട്ടയക്കാൻ സർക്കാർ നീക്കം.രണ്ടാം പ്രതി ടി കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത് എന്നിവരെ വിട്ടയക്കാനാണ്...

തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മൂന്ന് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കാന്‍ സര്‍ക്കാര്‍ നീക്കം. ഹൈക്കോടതി വിധി മറികടന്നുകൊണ്ടാണ് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ...

More Articles Like This